ഭീകരാക്രമണത്തെ അപലപിച്ച് മെഹ്ബൂബ മുഫ്തി
1 min readശ്രീനഗര്‍: ജമ്മുകശ്മീരിലെ സോപാറില്‍ ശനിയാഴ്ച നടന്ന ആക്രമണത്തെ അപലപിച്ച് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിലെ പ്രശ്നം പരിഹരിക്കാന്‍ വെടിയുണ്ടകള്‍ക്ക് കഴിയില്ലെന്നും സംഭാഷണമാണ് മുന്നോട്ടുള്ള ഏക പോംവഴിയെന്നും ജമ്മു കശ്മീരിലെ പ്രശ്നം തോക്കുപയോഗിച്ച് പരിഹരിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചര്‍ത്തു. ആക്രമണത്തില്‍ രണ്ട് സിവിലിയന്മാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു. സോപൂര്‍ വെടിവയ്പ്പ് സംഭവത്തെ അപ്നി പാര്‍ട്ടി പ്രസിഡന്‍റ് അല്‍താഫ് ബുഖാരിയും അപലപിച്ചു. ഒരു പ്രസ്താവനയില്‍, ആക്രമണത്തെ ഏറ്റവും ഭയാനകവും ഹൃദയഭേദകവുമാണെന്ന് ബുഖാരി വിശേഷിപ്പിച്ചു.
‘അക്രമം ഒരിക്കലും ഒരു പരിഹാരമായിരുന്നില്ല, മറിച്ച് ഏതു സമൂഹത്തിന്‍റെ സമാധാനത്തിലും പുരോഗതിയിലും അത് വലിയ തടസ്സമാണ്. തീവ്രവാദികള്‍ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്’ ബുഖാരി പറഞ്ഞു. വിവേകശൂന്യമായ അക്രമം ജമ്മു കശ്മീരിലെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും നശിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.”ഈ നിഷ്ഠൂരമായ നടപടികളില്‍ ഒരു തലമുറ മനുഷ്യരെ മാത്രമല്ല നഷ്ടപ്പെട്ടത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയും അവര്‍ തകര്‍ക്കുയാണ്’ അദ്ദേഹം നിരീക്ഷിച്ചു.