‘ട്രുസീന്‍ 4.0’ സാങ്കേതികവിദ്യയോടെ ഹോണര്‍ ബാന്‍ഡ് 6
1 min readവില 3,999 രൂപ. ജൂണ്‍ 14 ന് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും
ന്യൂഡെല്‍ഹി: ഹോണര്‍ ബാന്‍ഡ് 6 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട് ഫിറ്റ്‌നസ് ബാന്‍ഡിന് 3,999 രൂപയാണ് വില. ജൂണ്‍ 14 ന് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും. ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്. കോറല്‍ പിങ്ക്, മീറ്റിയൊറൈറ്റ് ബ്ലാക്ക്, സാന്‍ഡ്‌സ്‌റ്റോണ്‍ ഗ്രേ എന്നിവയാണ് മൂന്ന് സ്ട്രാപ്പ് കളര്‍ ഓപ്ഷനുകള്‍.
1.47 ഇഞ്ച് കളര്‍ അമോലെഡ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് നല്‍കിയത്. 2.5 ഡി കര്‍വ്ഡ് ഗ്ലാസ് സുരക്ഷ ലഭിച്ചു. 24 മണിക്കൂര്‍ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്ന ‘ട്രുസീന്‍ 4.0’ സാങ്കേതികവിദ്യ സവിശേഷതയാണ്. നിങ്ങളുടെ രക്തത്തിലെ ഓക്‌സിജന്‍ തോത് അറിയുന്നതിന് എസ്പിഒ2 സെന്‍സര്‍ നല്‍കി. കൊവിഡ് മഹാമാരിയുടെ കാലത്ത് ഈ ഫീച്ചര്‍ ഏറെ ഉപകാരപ്രദമാണ്. 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് സവിശേഷതയാണ്. നിങ്ങളുടെ ഉറക്കവും ഹോണര്‍ ബാന്‍ഡ് 6 നിരീക്ഷിക്കും.
180 എംഎഎച്ച് ബാറ്ററിയാണ് ഹോണര്‍ ബാന്‍ഡ് 6 ഉപയോഗിക്കുന്നത്. പതിനാല് ദിവസം വരെ ചാര്‍ജ് നീണ്ടുനില്‍ക്കും. പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ മൂന്ന് ദിവസം വരെ ഉപയോഗിക്കാം. ഔട്ട്‌ഡോര്‍ റണ്ണിംഗ്, ഇന്‍ഡോര്‍ റണ്ണിംഗ്, ഔട്ട്‌ഡോര്‍ വോക്കിംഗ്, ഇന്‍ഡോര്‍ വോക്കിംഗ്, ഔട്ട്‌ഡോര്‍ സൈക്ലിംഗ്, ഇന്‍ഡോര്‍ സൈക്ലിംഗ്, ഫ്രീസ്റ്റൈല്‍ വര്‍ക്ക്ഔട്ട്, ഇന്‍ഡോര്‍ സ്വിമ്മിംഗ്, റോവിംഗ് മഷീന്‍, എലിപ്റ്റിക്കല്‍ മഷീന്‍ തുടങ്ങി പത്ത് പ്രൊഫഷണല്‍ വര്‍ക്ക്ഔട്ട് മോഡുകള്‍ ലഭ്യമാണ്.