January 22, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിയല്‍മി എക്‌സ്7 മാക്‌സ് 5ജി അവതരിപ്പിച്ചു

8 ജിബി, 128 ജിബി വേരിയന്റിന് 26,999 രൂപയും 12 ജിബി, 256 ജിബി വേരിയന്റിന് 29,999 രൂപയുമാണ് വില

റിയല്‍മി എക്‌സ്7 മാക്‌സ് 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മാര്‍ച്ച് അവസാനത്തോടെ ചൈനീസ് വിപണിയില്‍ പുറത്തിറക്കിയ റിയല്‍മി ജിടി നിയോ സ്മാര്‍ട്ട്‌ഫോണിന്റെ റീബാഡ്ജ് വേര്‍ഷനാണ് റിയല്‍മി എക്‌സ്7 മാക്‌സ് 5ജി.

രണ്ട് വേരിയന്റുകളില്‍ ലഭിക്കും. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയുമാണ് വില. ആസ്റ്ററോയ്ഡ് ബ്ലാക്ക്, മെര്‍ക്കുറി സില്‍വര്‍, മില്‍ക്കി വേ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ജൂണ്‍ 4 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി.കോം, പ്രമുഖ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ വാങ്ങാം.

  ടെക്നോപാര്‍ക്ക് കമ്പനിക്ക് മികച്ച എഐ മാനേജ്മെന്‍റിനുള്ള ഐഎസ്ഒ 42001:2023

റിയല്‍മിയുടെ ‘റിയല്‍ അപ്‌ഗ്രേഡ് പ്രോഗ്രാം’ അനുസരിച്ചുള്ള ഓഫര്‍ ലഭ്യമാണ്. അതായത്, ഇപ്പോള്‍ പ്രഖ്യാപിച്ച വിലയുടെ 70 ശതമാനം തുകയില്‍ ഒരു വര്‍ഷത്തേക്ക് ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കുന്നതുകൂടാതെ അടുത്ത വര്‍ഷം പുതിയ സ്മാര്‍ട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് അവസരം ലഭിക്കും. ഇപ്പോഴത്തെ വിലയില്‍ വണ്‍പ്ലസ് നോര്‍ഡ്, ഷവോമിയുടെ മി 11എക്‌സ് എന്നിവയാണ് എതിരാളികള്‍.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന റിയല്‍മി എക്‌സ്7 മാക്‌സ് 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ റിയല്‍മി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 20:9 കാഴ്ച്ചാ അനുപാതം, 120 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 360 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് നിരക്ക് എന്നിവ സഹിതം 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ നല്‍കി. 1000 നിറ്റ് പരമാവധി തെളിച്ചം, 100 ശതമാനം ഡിസിഐ പി3 കളര്‍ ഗാമറ്റ്, 91.7 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം എന്നിവയാണ് ഡിസ്‌പ്ലേ സംബന്ധിച്ച മറ്റ് ഫീച്ചറുകള്‍. ഒക്റ്റാ കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 1200 എസ്ഒസിയാണ് കരുത്തേകുന്നത്.

  വിനീര്‍ എഞ്ചിനീയറിങ് ഐപിഒ

പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം നല്‍കി. എഫ്/1.8 ലെന്‍സ് സഹിതം 64 മെഗാപിക്‌സല്‍ പ്രൈമറി സോണി ഐഎംഎക്‌സ്682 സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ എഫ്/2.5 ലെന്‍സ് സഹിതം 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ ലഭിച്ചു.

5ജി, 4ജി എല്‍ടിഇ, വൈഫൈ 6, ബ്ലൂടൂത്ത് 5.1, ജിപിഎസ്/എ ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ജൈറോസ്‌കോപ്പ്, മാഗ്നറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. ഡിസ്‌പ്ലേയില്‍തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി.

  ഐടി മേഖലയുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ടാന്‍സാനിയന്‍ പ്രതിനിധി സംഘം

സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ വേപ്പര്‍ കൂളിംഗ് സിസ്റ്റം സവിശേഷതയാണ്. കോപ്പര്‍ വേപ്പര്‍ കൂളിംഗ് സംവിധാനത്തേക്കാള്‍ 42 ശതമാനം കൂടുതല്‍ ഫലപ്രദമാണെന്ന് റിയല്‍മി അവകാശപ്പെടുന്നു. അമ്പത് ശതമാനം വരെ കൂടുതല്‍ കൂളിംഗ് പവര്‍ നല്‍കും. ഡോള്‍ബി ആറ്റ്‌മോസ്, ഹൈ റെസലൂഷന്‍ ഓഡിയോ സപ്പോര്‍ട്ട് എന്നിവ മറ്റ് പ്രധാന സവിശേഷതകളാണ്. ഐപിഎക്‌സ്4 വാട്ടര്‍ റെസിസ്റ്റന്‍സ് ലഭിച്ചു.

4,500 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 50 വാട്ട് ‘സൂപ്പര്‍ഡാര്‍ട്ട്’ അതിവേഗ ചാര്‍ജിംഗ് സാധ്യമാണ്. 65 വാട്ട് ചാര്‍ജര്‍ കൂടെ ലഭിക്കും. 158.5 എംഎം, 73.3 എംഎം, 8.4 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 179 ഗ്രാമാണ് ഭാരം.

Maintained By : Studio3