ട്രാന്‍സ് യൂണിയന്‍ സിബില്‍- ഗൂഗിള്‍ റിപ്പോര്‍ട്ട് : പുതിയ വായ്പാക്കാരില്‍ 49% 30 വയസിന് താഴെയുള്ളവര്‍; 24% സ്ത്രീകള്‍
1 min read2020ലെ ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ കാര്‍ വായ്പകള്‍ക്കായുള്ള തെരയലുകളുടെ വളര്‍ച്ച 55 ശതമാനമാണ്
ന്യൂഡെല്‍ഹി: ക്രെഡിറ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ഓണ്‍ലൈന്‍ മാര്‍ഗം തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും ഇത് ഈ വിഭാഗത്തില്‍ പല മാറ്റങ്ങള്‍ക്കും വഴിവെക്കുന്നുവെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തിറങ്ങി. ട്രാന്‍സ്യൂണിയന്‍ സിബിലിന്‍റെയും ഗൂഗിളിന്‍റെയും സംയുക്ത റിപ്പോര്‍ട്ട് വായ്പാ വിപണിയിലെ പുതിയ പ്രവണതകള്‍ വ്യക്തമാക്കുന്നതാണ്. ട്രാന്‍സ്യൂണിയന്‍ സിബിലിന്‍റെ ക്രെഡിറ്റ് വിവര സ്ഥിതിവിവരക്കണക്കുകള്‍ക്കൊപ്പം ഗൂഗിളിലെ വായ്പാ സംബന്ധമായ സെര്‍ച്ചുകളെ സംബന്ധിച്ച വിവരങ്ങളെ കൂടി കൂട്ടിയിണക്കുന്നതാണ് റിപ്പോര്‍ട്ട്.
പരമ്പരാഗത ചാനലുകളില്‍ നിന്ന് ഓണ്‍ലൈനിലേക്കുള്ള ഒരു മാറ്റത്തെ സൂചിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് വായ്പാ ആവശ്യകതയുടെ പുതിയതും ഇനിയും വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലാത്തതുമായ നിരവധി വിഭാഗങ്ങളെ തിരിച്ചറിയുന്നു. 2020 ല്‍, ആദ്യമായി വായ്പയെടുത്തവരില്‍ 49 ശതമാനം പേര്‍ 30 വയസ്സിന് താഴെയുള്ളവരാണ്. 71 ശതമാനം പേര്‍ മെട്രോ ഇതര പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. പുതിയ വായ്പക്കാരില്‍ 24 ശതമാനം സ്ത്രീകളാണെന്നും റിപ്പോര്‍ട്ട് വ്യകമാക്കുന്നു. വായ്പയെടുക്കുന്നവരുടെ പ്രൊഫൈല്‍ വൈവിധ്യം വര്‍ധിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
വായ്പയുടെ അനിവാര്യത, വായ്പാ അനുഭവം, വായ്പാ അച്ചടക്കം, ഉപഭോഗത്തിന്‍റെ ചാനല്‍ എന്നിവയെ അടിസ്ഥാനമാക്കി വായ്പാ ഉല്‍പ്പന്ന തലത്തില്‍ വിശകലനം ചെയ്യുമ്പോള്‍ പ്രൊഫൈലുകളിലെ വ്യത്യാസം കൂടുതല്‍ സൂക്ഷ്മവും സങ്കീര്‍ണ്ണവുമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-2020 കാലഘട്ടത്തില്‍ ടയര്‍ 1 അല്ലാത്ത നഗരങ്ങളില്‍ നിന്നുള്ള വായ്പകള്‍ക്കായുള്ള സെര്‍ച്ചില്‍ 2.5 മടങ്ങ് വര്‍ധന രേഖപ്പെടുത്തി. വായ്പകള്‍ക്കായി ടയേര്‍ഡ് നഗരങ്ങളില്‍ നിന്നുള്ള സെര്‍ച്ചില്‍ രേഖപ്പെടുത്തിയ വര്‍ധനയേക്കാള്‍ കൂടുതലാണിത്.
2020ലെ ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ കാര്‍ വായ്പകള്‍ക്കായുള്ള തെരയലുകളുടെ വളര്‍ച്ച 55 ശതമാനമാണ്. ഭവനവായ്പ 22 ശതമാനം വളര്‍ച്ചയാണ് സെര്‍ച്ചിംഗില്‍ നേടിയത്.
ഇന്ത്യയുടെ സാമ്പത്തിക ആവാസവ്യവസ്ഥയിലെ ഈ ദ്രുതഗതിയിലുള്ള പരിണാമം വ്യക്തമാക്കുന്ന ഡാറ്റയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്. സുസ്ഥിര ബിസിനസ്സ് വളര്‍ച്ചയ്ക്ക് ടെക്നോളജി ഓട്ടോമേഷന്‍, മെഷീന്‍ ലേണിംഗ് പവര്‍ഡ് സ്കോര്‍ കാര്‍ഡുകള്‍, അനലിറ്റിക്കല്‍ മോഡലുകള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ വായ്പാ സ്ഥാപനങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതാണിത്.
” ഉപഭോക്തൃ ക്രെഡിറ്റ് ഡിമാന്‍ഡും ആക്സസും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു മാതൃകാപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്. കോവിഡ് 19 സൃഷ്ടിച്ച സാഹചര്യങ്ങള്‍ ഈ മാറ്റത്തെ കൂടുതല്‍ ത്വരിതപ്പെടുത്തി. ഇന്ത്യയുടെ വളര്‍ന്നുവരുന്ന വായ്പാ വിപണിയുടെ പുനരുജ്ജീവനത്തിന