October 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2022-23-ഇല്‍ പ്രതിദിനം 50 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് വേഗതയില്‍ 18,000 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കും

1 min read

ന്യൂ ഡല്‍ഹി: 2022-23-ഇല്‍ പ്രതിദിനം 50 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് വേഗതയില്‍ 18,000 കിലോമീറ്റര്‍ ദേശിയ പാത നിര്‍മ്മിക്കുന്നതിന് ഗവണ്മെന്റ് പദ്ധതി ഇടുന്നു. പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു പുതു ഭാരതത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് രാജ്യത്ത് ഉടനീളമുള്ള ദേശിയ പാതാ ശൃംഖലയുടെ വിപുലീകരണം നടത്തുന്നതിന് ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഉപരിതല-പൊതു ഗതാഗത മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി പറഞ്ഞു. 2025-ഓടെ രണ്ട് ലക്ഷം കിലോമീറ്റര്‍ ദേശിയ പാത ശൃംഖലയുടെ വികസനമാണ് ഗവണ്മെന്റിന്റെ സമഗ്ര ലക്ഷ്യം എന്ന് മന്ത്രി തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. റോഡ് അടിസ്ഥാന സൗകര്യം ആത്മ നിര്‍ഭര്‍ ഭാരത്തിന്റെ ആത്മാവാണെന്നും, അതുകൊണ്ടുതന്നെ, സമയബന്ധിതമായും ലക്ഷ്യബോധത്തോടെയും ലോകോത്തര നിലവാരത്തിലുള്ള റോഡ് അടിസ്ഥാന സൗകര്യത്തിന്റെ വികസനം അത്യാവശ്യമാണ്, മന്ത്രി വ്യക്തമാക്കി.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ
Maintained By : Studio3