Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫോക്‌സ്‌വാഗണ്‍ പോളോ ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്തു

ഗ്രില്ലിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീളുന്ന എല്‍ഇഡി ഡിആര്‍എല്‍ സ്ട്രിപ്പ് കാണാം 

ന്യൂഡെല്‍ഹി: ആറാം തലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഫേസ്‌ലിഫ്റ്റ് ആഗോളതലത്തില്‍ അനാവരണം ചെയ്തു. പുതുതായി ഡുവല്‍ ബീം ഹെഡ്‌ലൈറ്റ്, ഗ്രില്ലിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീളുന്ന എല്‍ഇഡി ഡിആര്‍എല്‍ സ്ട്രിപ്പ് എന്നിവ പുതിയ പോളോയില്‍ കാണാം. കൂടുതല്‍ അഗ്രസീവ് ലുക്ക് ലഭിക്കുംവിധം ബംപര്‍ പരിഷ്‌കരിച്ചു. അലോയ് വീലുകള്‍ക്ക് പുതിയ ഡിസൈന്‍ നല്‍കി. മുന്നിലെയും വശങ്ങളിലെയും മാറ്റങ്ങള്‍ ചെറുതെങ്കില്‍ പിറകിലാണ് ചില പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍. പുതുതായി സ്പ്ലിറ്റ് എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, കൂടുതല്‍ പ്രാധാന്യത്തോടെ വിഡബ്ല്യു, പോളോ ബാഡ്ജുകള്‍ എന്നിവ നല്‍കി.

കാബിനിലെ ഡിസൈന്‍ മാറ്റങ്ങള്‍ ചെറുതാണ്. എന്നാല്‍ ടെക് വിഭാഗത്തിലാണ് പ്രധാന പരിഷ്‌കാരങ്ങള്‍. പുതുതായി ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം കൂടാതെ ഓപ്ഷണലായി 9.2 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റാന്‍ഡേഡായി 6.5 ഇഞ്ച് സിസ്റ്റം എന്നിവ നല്‍കി. 8.0 ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, ടച്ച് അധിഷ്ഠിത ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ഉപയോഗിക്കുന്നതാണ്. ഗിയര്‍ ലിവറിന് ഷിഫ്റ്റര്‍ മോഡ് ലഭിച്ചു. അതില്‍ പിആര്‍എന്‍ഡിഎസ് എന്ന് എഴുതിയിരിക്കുന്നു. കൂടുതല്‍ ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകള്‍, നൂതന കണക്റ്റഡ് സാങ്കേതികവിദ്യ, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങിയ ഫീച്ചറുകള്‍ ഹാച്ച്ബാക്കിന് ലഭിച്ചു.

പുതിയ പോളോയില്‍ ഓപ്ഷണലായി ‘ട്രാവല്‍ അസിസ്റ്റ്’ എന്ന ലെവല്‍ 2 ഓട്ടോണമസ് ഡ്രൈവിംഗ് ഫീച്ചര്‍ നല്‍കി. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റന്‍സ് എന്നീ ഫീച്ചറുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് ട്രാവല്‍ അസിസ്റ്റ് സംവിധാനം. മണിക്കൂറില്‍ 210 കിമീ വരെ വേഗതയില്‍ ഭാഗികമായി ഓട്ടോമേറ്റഡ് ഡ്രൈവിംഗ് നിര്‍വഹിക്കും. അതുകൊണ്ടുതന്നെ, ലെയ്ന്‍ കീപ്പിംഗ് സാങ്കേതികവിദ്യ സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റാണ്.

1.0 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍, ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഉള്‍പ്പെടെ അതേ എന്‍ജിന്‍ ഓപ്ഷനുകള്‍ തുടരും. ഏകദേശം 78 ബിഎച്ച്പി മുതല്‍ 108 ബിഎച്ച്പി വരെയാണ് പവര്‍ ഔട്ട്പുട്ട്. എന്‍ജിന്‍, വേരിയന്റ് എന്നിവ അനുസരിച്ച് മാന്വല്‍, ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയായിരിക്കും അന്താരാഷ്ട്ര വിപണിയിലെ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. ഇന്ത്യയില്‍ ഇവയല്ല ഉപയോഗിക്കുന്നത്. പരിഷ്‌കരിച്ച ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല.

Maintained By : Studio3