October 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021 ബിഎംഡബ്ല്യു 5 സീരീസ് വിപണിയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 62.90 ലക്ഷം മുതല്‍ 71.90 ലക്ഷം രൂപ വരെ  

മുംബൈ: 2021 ബിഎംഡബ്ല്യു 5 സീരീസ് ഫേസ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യ എക്‌സ് ഷോറൂം വില 62.90 ലക്ഷം രൂപ (530ഐ എം സ്‌പോര്‍ട്ട്) മുതല്‍ 71.90 ലക്ഷം രൂപ (530ഡി എം സ്‌പോര്‍ട്ട്) വരെയാണ്. നവീകരിച്ച എക്‌സ്റ്റീരിയര്‍ ഡിസൈന്‍, പുതുക്കിയ ഇന്റീരിയര്‍, പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടെ ലഭിച്ചതാണ് പുതിയ 5 സീരീസ്. ഔഡി എ6, മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസ് ഫേസ്‌ലിഫ്റ്റ്, ജാഗ്വാര്‍ എക്‌സ്എഫ്, വോള്‍വോ എസ്90 എന്നിവയാണ് എതിരാളികള്‍.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

പുതിയ എല്‍ ആകൃതിയുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതിയ ഫുള്‍ എല്‍ഇഡി അഡാപ്റ്റീവ് ഹെഡ്‌ലാംപുകള്‍, മുന്നിലും പിന്നിലും നവീകരിച്ച ബംപറുകള്‍, സ്‌മോക്ക്ഡ് എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയോടെയാണ് 2021 ബിഎംഡബ്ല്യു 5 സീരീസ് ഫേസ്‌ലിഫ്റ്റ് വരുന്നത്. എം സ്‌പോര്‍ട്ട് വേരിയന്റുകള്‍ക്ക് അധികമായി ബിഎംഡബ്ല്യു ലേസര്‍ലൈറ്റ് ലഭിച്ചു. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയ്ക്കായി 12.3 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ നല്‍കി. നേരത്തെ ആപ്പിള്‍ കാര്‍പ്ലേ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതായിരുന്നു എങ്കില്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ കൂടി പൊരുത്തപ്പെടുന്നതാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. കൂടുതല്‍ പേഴ്‌സണലൈസേഷന്‍ ഓപ്ഷനുകള്‍ ലഭിക്കുന്ന പുതിയ ഐഡ്രൈവ് 7 സഹിതം യൂസര്‍ ഇന്റര്‍ഫേസ് പരിഷ്‌കരിച്ചു. 530ഐ വേരിയന്റില്‍ നല്‍കിയത് ‘സ്‌പോര്‍ട്‌സ്’ സീറ്റുകളാണെങ്കില്‍ 530ഡി വേരിയന്റിന് ലഭിച്ചത് ‘കംഫര്‍ട്ട്’ സീറ്റുകളാണ്.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

ആംബിയന്റ് ലൈറ്റിംഗ് പാക്കേജ്, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബിഎംഡബ്ല്യു വര്‍ച്വല്‍ അസിസ്റ്റന്റ്, ജെസ്ചര്‍ കണ്‍ട്രോള്‍, ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, ഹെഡ്അപ്പ് ഡിസ്‌പ്ലേ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ് ഓപ്ഷനുകള്‍. എല്ലാ പവര്‍ട്രെയ്ന്‍ ഓപ്ഷനുകള്‍ക്കും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി നല്‍കി. അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍, ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ് സഹിതം എബിഎസ്, ഡിടിസി ഉള്‍പ്പെടെയാണ് സുരക്ഷാ ഫീച്ചറുകള്‍.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ
Maintained By : Studio3