September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആദ്യ ദിനത്തില്‍ ഡെലിവറി ചെയ്തത് 1,100 റെനോ കൈഗര്‍  

ഇന്ത്യയിലെങ്ങും പ്രാരംഭ എക്സ് ഷോറൂം വില 5.45 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ റെനോ കൈഗര്‍ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ചു. ആദ്യ ദിനം 1,100 ലധികം യൂണിറ്റ് കൈഗറാണ് വിവിധ ഡീലര്‍ഷിപ്പുകളിലൂടെ ഇന്ത്യയില്‍ ഡെലിവറി ചെയ്തത്. മികച്ച പ്രതികരണം നല്‍കുന്ന ഉപയോക്താക്കളെയും പിന്തുണ നല്‍കുന്ന ഡീലര്‍ പങ്കാളികളെയും നന്ദി അറിയിക്കുന്നതായി റെനോ ഇന്ത്യാ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ ആന്‍ഡ് എംഡി വെങ്കട്‌റാം മാമില്ലാപള്ളി പറഞ്ഞു. പുതിയ ഉപയോക്താക്കള്‍ക്ക് എസ്‌യുവി എന്ന ആഗ്രഹം സഫലമാക്കുന്ന മോഡലായിരിക്കും കൈഗര്‍ എന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പുതിയ ഗെയിം ചേഞ്ചര്‍ വഴി റെനോ കുടുംബത്തിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ സ്വാഗതം ചെയ്യുന്നതായും വെങ്കട്‌റാം മാമില്ലാപള്ളി കൂട്ടിച്ചേര്‍ത്തു.

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ 70 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 97 ബിഎച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വല്‍ സ്റ്റാന്‍ഡേഡ് ട്രാന്‍സ്മിഷനാണ്. യഥാക്രമം രണ്ട് എന്‍ജിനുകളുടെയും ഓപ്ഷണല്‍ ട്രാന്‍സ്മിഷനുകളായി എഎംടി, സിവിടി ലഭിക്കും. 5.45 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെങ്ങും പ്രാരംഭ എക്സ് ഷോറൂം വില. നാല് വേരിയന്റുകളിലും ആറ് കളര്‍ ഓപ്ഷനുകളിലും ലഭിക്കും.

Maintained By : Studio3