December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹോട്ടല്‍ ഒക്കുപ്പന്‍സി ലെവലില്‍ 35% വര്‍ധന

തിരിച്ചുവരവിന്‍റെ സൂചകങ്ങള്‍ പ്രകടമാകുന്നതിന്‍റെ ഫലമായി ഹോസ്പിറ്റാലിറ്റി മേഖലയിലും ഉണര്‍വ് പ്രകടമാകുന്നു, ഹോസ്പിറ്റാലിറ്റി മേഖല 2020 അവസാന പാദത്തിൽ റൂം നൈറ്റ് ഡിമാൻഡിൽ പുനരുജ്ജീവനത്തിന് സാക്ഷ്യം വഹിച്ചുവെന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2020ന്‍റെ അവസാന പാദത്തില്‍ മുന്‍ പാദങ്ങളെ അപേക്ഷിച്ച് ഹോട്ടലുകളിലെ ഒക്കുപ്പന്‍സി ഉയര്‍ന്നു.

സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്യുപ്പന്‍സി തലം നവംബറില്‍ 35 ശതമാനത്തിലധികം വര്‍ധന നേടിയെന്ന് ജെഎല്‍എല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഉയര്‍ന്ന വര്‍ധനയാണിത്. രാജ്യത്തെ ടൂറിസം മേഖലയില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങുന്നു എന്നാണ് വിലയിരുത്തല്‍

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3