വിപണി മൂല്യം 12 ട്രില്യണിന് മുകളിലെത്തിക്കുന്ന ആദ്യ ഇന്ത്യന്‍ ഐടി കമ്പനി ആയി ടിസിഎസ്
1 min read12 ട്രില്യൺ രൂപയ്ക്കു മുകളില്‍ വിപണി മൂല്യം (മാർക്കറ്റ് ക്യാപ്) സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) കമ്പനിയായി ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) മാറി. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ലിസ്റ്റഡ് കമ്പനിയാണ് ടിസിഎസ്. ഡിസംബർ 2020 പാദത്തിലെ ശക്തമായ പ്രകടനത്തിന്‍റെ പിന്തുണയോടെ ടിസിഎസിന്‍റെ ഓഹരികളുടെ വില 3,224 രൂപ എന്ന റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നു; ഇന്ന് രാവിലെ തുടക്കത്തില്‍ നടന്ന വ്യാപാരത്തിൽ ബിഎസ്‌ഇയിൽ 3 ശതമാനം വർധന നേടി.
കമ്പനിയുടെ മൂന്നാം പാദഫലം എല്ലാ തരത്തിലും വിശകലന വിദഗ്ധരുടെ എസ്റ്റിമേറ്റിന് മുകളിലായിരുന്നു. അടുത്ത വർഷം ഇരട്ട അക്ക വളർച്ചാ പാതയിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയും കമ്പനി പ്രഖ്യാപിച്ചു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്‌ഇ) 3.5 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 3,230 രൂപയിലേക്ക് കമ്പനിയുടെ ഓഹരികള്‍ എത്തി.