Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൂന്നാം പാദം: ടിസിഎസ് അറ്റാദായം 7.2% വര്‍ധനയോടെ 8,701 കോടി രൂപ

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) സേവന സ്ഥാപനമായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 2020 ഡിസംബറിൽ അവസാനിച്ച പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച റിസള്‍ട്ട് പ്രഖ്യാപിച്ചു . ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മൂന്നാം പാദ ഫലം അനലിസ്റ്റുകളെ ഞെട്ടുക്കുന്നതായിരുന്നു. മാത്രമല്ല, അടുത്ത വർഷം ഇത് ഇരട്ട അക്ക വളർച്ചാ പാതയിലേക്ക് മടങ്ങുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

2019 ജൂൺ പാദത്തിലാണ് കമ്പനി അവസാനമായി ഇരട്ട അക്ക വിൽപ്പന വളർച്ച കൈവരിച്ചത്. കമ്പനിയുടെ വരുമാനവും അറ്റാദായവും യഥാക്രമം 5.4 ശതമാനവും 7.2 ശതമാനവും വർദ്ധിച്ച് 42,015 കോടി രൂപയിലും 8,701 കോടി രൂപയിലും എത്തി. എല്ലാ പ്രധാന ബിസിനസ്സ് വിഭാഗങ്ങളിലും വിപണികളിലും ശക്തമായ വളർച്ചയാണ് പ്രകടമാക്കിയത് “ഫലങ്ങൾ എല്ലാ പാരാമീറ്ററുകളിലും പ്രോത്സാഹജനകവും പോസിറ്റീവുമാണ്,” ടി‌സി‌എസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് ഗോപിനാഥൻ പറഞ്ഞു. മൂന്നാം പാദത്തിൽ കമ്പനി 6.8 ബില്യൺ ഡോളർ കരാറുകൾ നേടി.

  രാജ്യത്തെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും: ആഷിഷ്കുമാര്‍ ചൗഹാന്‍

കറൻസി സ്ഥിര മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ 2 ശതമാനം വളര്‍ച്ച പാദാടിസ്ഥാനത്തിലും 2.4 ശതമാനം വളര്‍ച്ച വര്‍ഷാടിസ്ഥാനത്തിലും നേടി. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് മേഖലയാണ് വരുമാന വളർച്ചയില്‍ നേതൃത്വം നൽകിയത്. ഐടി വമ്പന്‍റെ വരുമാനത്തിൽ 30 ശതമാനം ഈ വിഭാഗം സംഭാവന ചെയ്യുന്നു. കമ്പനിയുടെ വരുമാനത്തിന്റെ പകുതി സംഭാവന ചെയ്യുന്ന നോർത്ത് അമേരിക്കന്‍ വിപണിയാണ്. മൂന്നാം പാദത്തിലെ പ്രവർത്തന ലാഭം 26.6 ശതമാനമായി ഉയർന്നു, 160 ബേസിസ് പോയിൻറുകളുടെ വർദ്ധനവ്

Maintained By : Studio3