December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫ്യൂച്ചര്‍ റീട്ടെയ്ല്‍- റിലയന്‍സ് ഇടപാട് തടയണമെന്ന് ആവശ്യപ്പെട്ട് ആമസോണ്‍

സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ (സിയാക്) ഒരു ആർബിട്രൽ ട്രൈബ്യൂണൽ രൂപീകരിച്ചതിനാൽ റിലയൻസുമായുള്ള ഫ്യൂച്ചർ റീട്ടെയിലിന്‍റെ ഇടപാട് തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് സെബി ചെയർമാൻ അജയ് ത്യാഗിക്ക് ആമസോൺ കത്തെഴുതി. ത്യാഗിക്ക് അയച്ച കത്തിൽ ആമസോൺ ഡോട്ട് കോം എൻവി ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്സ് ഇങ്ങനെ പറയുന്നു, “ഫ്യുച്ചര്‍ റീട്ടെയ്‍ല്‍ ലിമിറ്റഡിന് എതിരേ ഞങ്ങള്‍ ആരംഭിച്ച ആര്‍ബിട്രേഷന്‍ നടപടികളില്‍ സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ (എസ്‌ഐ‌എസി) മദ്ധ്യസ്ഥ ട്രൈബ്യൂണൽ രൂപീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുകയാണ്” ഈ പശ്ചാത്തലത്തില്‍ റിലയന്‍സുമായുള്ള ഇടപാടുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് ഇടക്കാലയളവില്‍ ഫ്യൂച്ചര്‍ റീട്ടെയ്‍ലിനെ തടയണമെന്നാണ് ആമസോണ്‍ ആവശ്യപ്പെടുന്നത്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3