ധനക്കമ്മി 7.4%-ലേക്ക് എത്തിയേക്കും- എസ്ബിഐ റിപ്പോര്‍ട്ട്
1 min read
ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 7.4 ശതമാനത്തിലെത്താൻ സാധ്യതയുണ്ടെന്ന് എസ്ബിഐ ഇക്കോറാപ് റിപ്പോർട്ട്.പുതുക്കിയ വിലയിരുത്തല്‍ പ്രകാരം നടപ്പു സാമ്പത്തിക വർഷം റിയല്‍ ജിഡിപി 7.7 ശതമാനം ചുരുങ്ങും. നോമിനല്‍ ജിഡിപി വളർച്ച (-) 4.2 ശതമാനമായിരിക്കും. അടുത്ത സാമ്പത്തിക വര്‍ഷം നോമിനല്‍ ജിഡിപി15 ശതമാനം വർധിച്ച് 224.04 ലക്ഷം കോടി രൂപയാകുമെന്നും വിലയിരുത്തുന്നു.
ഈ സാമ്പത്തിക വർഷം ധനക്കമ്മി 14.46 ലക്ഷം കോടി രൂപയായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്. പുതുക്കിയ നോമിനല്‍ ജിഡിപി വിലയിരുത്തലിന്‍റെ 7.4 ശതമാനം ആയിരിക്കും.കേന്ദ്രത്തിന്റെ അറ്റ വിപണി വായ്പ 8.8 ലക്ഷം കോടി രൂപയായിരിക്കും. 2.7 ലക്ഷം കോടി രൂപ തിരിച്ചടവോടെ മൊത്ത വായ്പ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തില്‍ 11.5 ലക്ഷം കോടി രൂപയായിരിക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.