October 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച

1 min read

ശ്രീനഗര്‍: കാശ്മീരിലെ കനത്ത മഞ്ഞുവീഴ്ച കാരണം താഴ്വരയുമായുള്ള ഉപരിതല-വ്യോമ ഗതാഗത ബന്ധം താറുമാറായി. ശ്രീനഗര്‍-ജമ്മു ഹൈവേ തുടര്‍ച്ചയായ മൂന്നാം ദിവസവും അടച്ചിട്ടിരിക്കുകയാണ്. 300 കിലോമീറ്ററോളം നീളമുള്ള ദേശീയപാതയാണ് താഴ്വരയിലേക്കുള്ള വിതരണശൃംഖലയുടെ ജീവനാഡി. ഇതിനെത്തുടര്‍ന്ന് കശ്മീരില്‍ അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കുന്നതിന് പെട്രോളിയം ഉല്‍പ്പന്നങ്ങളും പാചകവാതകവും നിയന്ത്രിത അളവിലാക്കി മാറ്റി.

കനത്ത മഞ്ഞുവീഴ്ച അന്തര്‍-ജില്ലാ റോഡ് ലിങ്കുകള്‍ക്ക് പുറമേ താഴ്വരയിലെ വൈദ്യുത വിതരണത്തെയും തടസ്സപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ കശ്മീര്‍ ജില്ലകളായ പുല്‍വാമ, അനന്ത്‌നാഗ്, കുല്‍ഗാം, ഷോപിയാന്‍ എന്നിവിടങ്ങളില്‍ ശരാശരി 2 മുതല്‍ 3 അടി വരെ മഞ്ഞ് വീഴ്ചയുണ്ടായി. ശ്രീനഗറില്‍ ഈ സീസണിലെ ആദ്യത്തെ വലിയ മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. ബുധനാഴ്ചയും ഇതേ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ ഓഫീസ് അറിയിച്ചു. അതിനുശേഷം ജമ്മു കശ്മീരിലെ കാലാവസ്ഥയില്‍ പ്രകടമായ പുരോഗതി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

  കൊട്ടക് മ്യൂച്വല്‍ ഫണ്ട് കൊട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ
Maintained By : Studio3