ഏപ്രിലില്‍ ഐപിഒ ഫയല്‍ ചെയ്യാന്‍ സൊമാറ്റോ തയാറെടുക്കുന്നു
1 min read2008ല്‍ ദില്ലിയില്‍ സ്ഥാപിതമായ കമ്പനിയില്‍ നിലവില്‍ അയ്യായിരത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്
മുംബൈ: ജാക്ക് മായുടെ ആന്‍റ് ഗ്രൂപ്പ് പിന്തുണയ്ക്കുന്ന ഇന്ത്യന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ പ്രൈവറ്റ് തങ്ങളുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി ഏപ്രില്‍ മാസത്തോടെ കരട് പ്രോസ്പെക്ടസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. 650 മില്യണ്‍ ഡോളര്‍ സമാഹരണമാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നത്. സെപ്റ്റംബര്‍ അവസാനിക്കുന്നതിന് മുമ്പ് മുംബൈയില്‍ ലിസ്റ്റിംഗ് പൂര്‍ത്തിയാക്കാനാണ് സൊമാറ്റോയുടെ പദ്ധതി.
2008ല്‍ ദില്ലിയില്‍ സ്ഥാപിതമായ കമ്പനിയില്‍ നിലവില്‍ അയ്യായിരത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. കോറ മാനേജ്മെന്‍റ്, ഫിഡിലിറ്റി മാനേജ്മെന്‍റ് ആന്‍ഡ് റിസര്‍ച്ച് കമ്പനി എന്നിവ ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് സൊമാറ്റോ അടുത്തിടെ 250 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. 5.4 ബില്യണ്‍ ഡോളറിന്‍റെ മൂല്യ നിര്‍ണയത്തിലായിരുന്നു ഫണ്ടിംഗ് നടന്നത്.
കോവിഡ് 19 പല ഇന്ത്യന്‍ ഉപഭോക്താക്കളെയും അവരുടെ ചെലവിടലുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റാന്‍ പ്രേരിപ്പിച്ചു. സോമാറ്റോ പോലുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിലും അവര്‍ പബ്ലിക് ഓഫറിലേക്ക് എത്തുന്നതിലും ഇത് വേഗം കൂട്ടിയിട്ടുണ്ട്. ടിപിജി ക്യാപിറ്റലിന്‍റെ പിന്തുണയുള്ള നൈകാഇ-റീട്ടെയില്‍ പ്രൈവറ്റ് കമ്പനി പ്രാദേശിക വിപണിയില്‍ ലിസ്റ്റ് ചെയ്യാനും കുറഞ്ഞത് 3 ബില്യണ്‍ ഡോളറിന്‍റെ മൂല്യം തേടാനും പദ്ധതിയിടുന്നതായി ബ്ലൂംബര്‍ഗ് ന്യൂസ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആഗോള തലത്തിലെ ഐപിഒകളുടെ എണ്ണം കുറഞ്ഞത് 2009 ന് ശേഷമുള്ള ഏറ്റവും മികച്ച തലത്തിലേക്കാണ് ഈ പാദത്തില്‍ നീങ്ങുന്നച്. ഈ വര്‍ഷം ഇതുവരെ 188 ബില്യണ്‍ ഡോളറിലധികം ഐപിഒകളിലൂടെ സമാഹരിക്കപ്പെട്ടതായി ബ്ലൂംബെര്‍ഗ് ശേഖരിച്ച ഡാറ്റ വ്യക്തമാക്കുന്നു.