January 7, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊവിഡ് കാലത്ത് പ്രസക്തം. വൈറസ്, ബാക്റ്റീരിയകളെ ചെറുക്കുന്ന കണ്ണട ലെന്‍സുകളുമായി സൈസ്സ്  

99.9 ശതമാനം വൈറസുകളെയും ബാക്റ്റീരിയകളെയും നശിപ്പിക്കുന്നതാണ് പുതിയ ആന്റി വൈറസ് ലെന്‍സുകള്‍  

ബെംഗളൂരു: ശുചിത്വത്തിനും വൈറസുകള്‍ക്കും ബാക്റ്റീരിയകള്‍ക്കുമെതിരായ പോരാട്ടത്തിനും ഈയിടെയായി ദൈനംദിന ജീവിതത്തില്‍ പ്രാധാന്യം ഏറിവരികയാണ്. ജര്‍മന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫര്‍ട്ട്വാങ്ങനുമായി ചേര്‍ന്ന് കണ്ണടകളുടെ ശുചിത്വം സംബന്ധിച്ച് വര്‍ഷങ്ങളായി ഗവേഷണം നടത്തിവരികയായിരുന്നു സൈസ്സ്. കണ്ണട ലെന്‍സുകളുടെ ആന്റി റിഫ്‌ളക്റ്റീവ് കോട്ടിംഗ് പാക്കേജില്‍ അദൃശ്യമായി ആന്റിമൈക്രോബയല്‍ സില്‍വര്‍ നല്‍കുന്നതിന് പുതിയ പ്രക്രിയ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇപ്പോള്‍ സൈസ്സ് വിഷന്‍ കെയര്‍. ലെന്‍സിലുള്ള വൈറസുകളെയും ബാക്റ്റീരിയകളെയും ഫലപ്രദമായി നിര്‍ജ്ജീവമാക്കുന്നതാണ് വിലയേറിയ ഈ ലോഹം (എജി പ്ലസ് അയോണുകള്‍).

  അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിന് ജനുവരി 6 ന് കൊച്ചിയില്‍ തുടക്കമാകും

മഹാമാരിയുടെ കാലത്ത് സ്വന്തം ഉപയോക്താക്കളെ ആരോഗ്യപ്രശ്‌നങ്ങളില്‍നിന്ന് സംരക്ഷിക്കുകയാണ് സൈസ്സ്. കണ്ണട ലെന്‍സുകളുടെ പ്രതലത്തിലെ വൈറസുകളെയും ബാക്റ്റീരിയകളെയും നശിപ്പിക്കുന്ന പ്രീമിയം ആന്റി റിഫ്‌ളക്റ്റീവ് കോട്ടിംഗ് നല്‍കിയതാണ് ഇപ്പോള്‍ സൈസ്സിന്റെ ആന്റി വൈറസ് ലെന്‍സുകള്‍. സൈസ്സും ഫര്‍ട്ട്‌വാങ്ങനും വര്‍ഷങ്ങളായി നടത്തിയ പഠനങ്ങളുടെ ഫലമാണ് പുതിയ കോട്ടിംഗ്. കണ്ണട ലെന്‍സുകളുടെ ശുചിത്വം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ കോട്ടിംഗ്. ഇതോടൊപ്പം കുറഞ്ഞ പ്രതിഫലനം, ഉയര്‍ന്ന സ്‌ക്രാച്ച് പ്രതിരോധം എന്നിവ കൂടാതെ ലെന്‍സ് എളുപ്പം വൃത്തിയാക്കാനും കഴിയും.

  പെട്രോകെമിക്കല്‍ കോണ്‍ക്ലേവ് സംസ്ഥാനത്തിന്റെ ഈ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടും

മഹാമാരിയുടെ കാലത്ത് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അവസരമാണ് ആന്റി വൈറസ് ലെന്‍സുകള്‍ അവതരിപ്പിക്കുന്നതിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് സൈസ്സ് വിഷന്‍ കെയര്‍ ഇന്ത്യ ബിസിനസ് മേധാവി രോഹന്‍ പോള്‍ പറഞ്ഞു. വൈറസുകളെക്കുറിച്ചുള്ള തങ്ങളുടെ അറിവിനെ കൊവിഡ് 19 വലിയ തോതില്‍ സ്വാധീനിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപയോക്താക്കളുടെ ആശങ്കകളെല്ലാം പരിഹരിക്കുന്നതാണ് സൈസ്സ് വികസിപ്പിച്ച പുതിയ പ്രീമിയം കോട്ടിംഗ്. സൈസ്സ് ശാസ്ത്രജ്ഞര്‍ വിജയകരമായി സില്‍വര്‍ നാനോക്ലസ്റ്റര്‍ കോട്ടിംഗ് സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. 99.9 ശതമാനം വൈറസുകളെയും ബാക്റ്റീരിയകളെയും നശിപ്പിക്കുന്നതാണ് പുതിയ സൈസ്സ് ആന്റി വൈറസ് ലെന്‍സുകള്‍. കൂടാതെ 400 നാനോമീറ്റര്‍ വരെ യുവി സംരക്ഷണവും നല്‍കുന്നതാണ് ലെന്‍സ്.

  പെട്രോകെമിക്കല്‍ കോണ്‍ക്ലേവ് സംസ്ഥാനത്തിന്റെ ഈ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടും
Maintained By : Studio3