യൂട്യൂബില്‍ ഹാഷ്ടാഗ് ഫീച്ചര്‍
ഡെസ്‌ക്ടോപ്പ്, മൊബീല്‍ വേര്‍ഷനുകളില്‍ ഹാഷ്ടാഗ് ലാന്‍ഡിംഗ് പേജുകള്‍ ലഭ്യമായിരിക്കും
കാലിഫോര്‍ണിയ: ഒടുവില്‍ യൂട്യൂബ് ഹാഷ്ടാഗുകളെ കൂട്ടുപിടിക്കുന്നു. എല്ലാ ഉപയോക്താക്കള്‍ക്കുമായി ഹാഷ്ടാഗ് ലാന്‍ഡിംഗ് പേജുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ഇനി മുമ്പത്തേക്കാള്‍ എളുപ്പത്തില്‍ സമാന വീഡിയോകള്‍ കണ്ടെത്താനും കാണാനും കഴിയും. യൂട്യൂബിലെ ഹാഷ്ടാഗില്‍ ക്ലിക്ക് ചെയ്‌തോ ഹാഷ്ടാഗ് ലിങ്ക് ടൈപ്പ് ചെയ്‌തോ സമാന ഉള്ളടക്കം കണ്ടെത്താം. ഡെസ്‌ക്ടോപ്പ്, മൊബീല്‍ വേര്‍ഷനുകളില്‍ ഹാഷ്ടാഗ് ലാന്‍ഡിംഗ് പേജുകള്‍ ലഭ്യമായിരിക്കും.
പുതിയ ഫീച്ചര്‍ അനുസരിച്ച്, ഇനി യൂട്യൂബിലെ ഹാഷ്ടാഗില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ലാന്‍ഡിംഗ് പേജിലേക്ക് പ്രവേശിക്കാം. ഇതേ ഹാഷ്ടാഗ് ഉപയോഗിക്കുന്ന വീഡിയോകള്‍ മാത്രമായിരിക്കും ഇവിടെ കാണാന്‍ കഴിയുന്നത്. നിലവില്‍ പുതിയതും പഴയതുമായ വീഡിയോകളാണ് ഹാഷ്ടാഗില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്നത്. ഇതില്‍ മാറ്റം വരുത്തുന്നതിന് റാങ്കിംഗ് അല്‍ഗോരിതം മെച്ചപ്പെടുത്തേണ്ടതായി വരും. നിരവധി ടോപ്പ് കാറ്റഗറികളില്‍ ഇന്ത്യക്കാരുടെ വീഡിയോകളാണ് ആധിപത്യം പുലര്‍ത്തുന്നത്.
ലാന്‍ഡിംഗ് പേജുകളിലേക്ക് പ്രവേശിക്കുന്നതിന് യൂട്യൂബിലെ ഹാഷ്ടാഗില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. ഹാഷ്ടാഗ് സെര്‍ച്ച് ചെയ്യാന്‍ കഴിയില്ല. യൂസര്‍മാര്‍ വീഡിയോകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നവിധം വീഡിയോകള്‍ ചേര്‍ക്കുന്നവര്‍ ഹാഷ്ടാഗുകള്‍ സൃഷ്ടിക്കേണ്ടിവരും. യുആര്‍എല്‍ ഫോര്‍മാറ്റ് ഉപയോഗിക്കാന്‍ കഴിയും. വിവാദ ഉള്ളടക്കങ്ങളിലേക്ക് ഹാഷ്ടാഗ് ലാന്‍ഡിംഗ് പേജുകള്‍ ഇല്ല.