Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബംഗ്ലാദേശില്‍ ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുന്ന ചൈനയുടെ സ്വാധീനം

ബംഗ്ലാദേശിന്‍റെ സാമൂഹിക,സാമ്പത്തിക,സാംസ്കാരിക മേഖലകളില്‍ ബെയ്ജിംഗ് കടന്നുകയറിയിട്ടുണ്ട്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് ്ഉള്‍പ്പെടെ വിവിധ ഡസന്‍ കണക്കിന് ചൈനീസ് ഭാഷാ സ്കൂളുകളും സ്ഥാപനങ്ങളും ധാക്കയില്‍ ഇന്നുണ്ട്. ധാക്കയിലെ പ്രേക്ഷകരെ രസിപ്പിക്കുന്നതിനായി, ചൈനക്കാര്‍ ടാഗോറിന്‍റെ നാടകം കളിക്കുകയും പ്രാദേശിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് അടുപ്പം പുലര്‍ത്തുകയും ചെയ്യുന്നു.

ന്യൂഡെല്‍ഹി: ചൈന ബംഗ്ലാദേശിലേക്ക് അതിവേഗം കടന്നുകയറുകയാണ്. അവിടെ ബെയ്ജിംഗിന് സാധാരണ വ്യാപാരത്തെക്കാള്‍ താല്‍പ്പര്യമുണ്ടെന്ന് ഷി ജിന്‍പിംഗ് ഭരണകൂടത്തിന്‍റെ നടപടികള്‍ വ്യക്തമാക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടത് ദക്ഷിണേഷ്യയിലെ ബംഗ്ലാദേശിന്‍റെ തന്ത്രപ്രധാനമായ സ്ഥാനമാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ബംഗ്ലാദേശ്. ധാക്കയില്‍ ചൈന ഒരു സ്ഥിര സാന്നിധ്യമായാല്‍ അത് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുമെന്ന് ബെയ്ജിംഗിനറിയാം. ചൈനയുടെ സ്വാധീനം ബംഗ്ലാദേശില്‍ സ്ഥാപിക്കാന്‍ കഴിയുമെങ്കില്‍ അത് മുമ്പുള്ളതിനേക്കാള്‍ ശക്തമായിരിക്കും. ഇതിനായി വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ കമ്യൂണിസ്റ്റ് ഭരണകൂടം ധാക്കയിലേക്ക് വായ്പയും നിക്ഷേപവും ഒഴുക്കുന്നത് ആരംഭിച്ചിരുന്നു.

ബംഗ്ലാദേശിലെ ചൈനീസ് നിക്ഷേപം ഞങ്ങള്‍ക്ക് വളരെ പ്രധാനമാണെന്ന് ധാക്കയിലെ ചൈനീസ് സ്ഥാനപതി ലി ജിമിങ് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിക്ഷേപങ്ങള്‍ ചെറുകിട,വന്‍കിട വ്യവസായങ്ങളിലേക്കും ടെലികമ്മ്യൂണിക്കേഷനിലേക്കും എല്ലാം കടന്നുചെല്ലുന്നു. ബെയ്ജിംഗിന് താല്‍പ്പര്യമുള്ള എല്ലാ മേഖലകളിലേക്കും നിക്ഷേപിക്കുന്നതിന് അവര്‍ ബംഗ്ലാദേശിനുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു. ചൈനീസ് നിക്ഷേപത്തെ ഇടുങ്ങിയ കാഴ്ചപ്പാടിനുപകരം വിശാലമായ കാഴ്ചപ്പാടായി കണക്കാക്കണമെന്നും രാഷ്ട്രീയ വിശ്വാസം വര്‍ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിക്കണമെന്നും ജിമിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനീസ് നയതന്ത്രജ്ഞന്‍റെ ഈ കാഴ്ചപ്പാട് പുതിയതല്ല. 2016 ഒക്ടോബര്‍ 14 ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗ് ധാക്കയിലെത്തിയപ്പോള്‍ 24 ബില്ല്യണ്‍ യുഎസ് ഡോളറിന്‍റെ 27 കരാറുകളിലാണ് ഒപ്പുവെച്ചത്. ഇതില്‍ നിരവധി ധാരണാപത്രങ്ങളും ഉള്‍പ്പെട്ടിരുന്നു. 13 സംയുക്ത സംരംഭങ്ങള്‍ക്കും ധനസഹായം അന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2017 കൈമാറ്റത്തിന്‍റെയും സൗഹൃദത്തിന്‍റെയും വര്‍ഷമായിരിക്കുമെന്ന് ഇരു രാജ്യങ്ങളും അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് 2019 ജൂലൈ 5 ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചൈന സന്ദര്‍ശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.

  കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മൂല്യവര്‍ധനവ് ആഗോള ശരാശരിയുടെ അഞ്ചിരട്ടി

കൊറോണ പകര്‍ച്ചവ്യാധിയുടെ തീവ്രവ്യാപനത്തനിടെ കഴിഞ്ഞ മെയ് മാസത്തില്‍ പ്രസിഡന്‍റ് ഷി വൈറസിനെ നിയന്ത്രിക്കാന്‍ ബംഗ്ലാദേശിനായി ഒരു വിദഗ്ദ്ധ ടീമിനെ വാഗ്ദാനം ചെയ്തിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് ചൈനീസ് പ്രസിഡന്‍റ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. “ബംഗ്ലാദേശിന്‍റെ സാമ്പത്തിക ഉന്നമനത്തിനായി ഞങ്ങള്‍ എല്ലായ്പ്പോഴും അരികിലുണ്ടാകും, കൂടാതെ അന്താരാഷ്ട്ര വേദിയില്‍ രാജ്യത്തിന് പിന്തുണ നല്‍കുകയും ചെയ്യും” അന്ന് ഷി ജിന്‍പിംഗ് പറഞ്ഞിരുന്നു. 2019സാമ്പത്തിക വര്‍ഷത്തില്‍ ബംഗ്ലാദേശിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ ഏറ്റവും വലിയ സ്രോതസ്സായി ചൈന മാറി എന്നതാണ് ഇക്കാര്യങ്ങളുടെ പരിണിതഫലം. എന്നാല്‍ സഹായത്തിന്‍റെ മറവില്‍ ബംഗ്ലാദേശ് കടക്കെണിയിലാണെന്ന് പല വിദഗ്ധരും വിശ്വസിക്കുന്നുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ബംഗ്ലാദേശില്‍ തങ്ങളുടെ സാമൂഹിക സ്വാധീനം ചെലുത്താനും ചൈന ശക്തമായി ശ്രമിക്കുന്നു. ഒരു സാംസ്കാരിക പാലം സ്ഥാപിക്കാന്‍, അവര്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്.ബംഗ്ലാദേശ് പ്രേക്ഷകരെ രസിപ്പിക്കുന്നതിനായി, ചൈനക്കാര്‍ ടാഗോറിന്‍റെ നാടകം കളിക്കുകയും പ്രാദേശിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് അടുപ്പം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

  ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ കോഴ്സുകൾ

ധാക്ക യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴില്‍ ഡസന്‍ കണക്കിന് ചൈനീസ് ഭാഷാ സ്കൂളുകളും സ്ഥാപനങ്ങളും ധാക്കയില്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ബംഗ്ലാദേശിലെ ചൈനീസ് അനുകൂല രാഷ്ട്രീയക്കാരെ വീണ്ടും സംഘടിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നു. ബംഗ്ലാദേശ് വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിനായി ചൈനീസ് സര്‍വകലാശാലകളില്‍ ചേര്‍ക്കുന്നു. ചൈനക്കാര്‍ ബംഗ്ലാദേശികളിലേക്ക് എത്താന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണ് എന്നതാണ് ഇപ്പോള്‍ ചോദ്യം. പരമ്പരാഗതമായി, ചൈന പാക്കിസ്ഥാന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ്. 1971 ലെ വിമോചന യുദ്ധത്തില്‍, പാക്കിസ്ഥാന്‍റെ ലക്ഷ്യത്തെ ശക്തമായി പിന്തുണച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ചൈന. യുദ്ധസമയത്ത് ചൈന ഇസ്ലാമബാദിനെ പിന്തുണക്കുക മാത്രമല്ല, 1974 ല്‍ ബംഗ്ലാദേശിന്‍റെ യുഎന്‍ അംഗത്വത്തെ വീറ്റോ ചെയ്യുകയും ചെയ്തു. രാജ്യത്തിന്‍റെ സ്ഥാപകനായ ഷെയ്ഖ് മുജിബുര്‍ റഹ്മാനെ കൊലപ്പെടുത്തിയതിന് ശേഷം പാക്കിസ്ഥാനെപ്പോലെ ചൈനയും ബംഗ്ലാദേശിനെ അംഗീകരിച്ചു.

ഷെയ്ഖ് മുജിബിന്‍റെ കൊലപാതകത്തിനുശേഷം ജനറല്‍ സിയാവുര്‍ റഹ്മാന്‍ രാജ്യത്തെ ഏറ്റവും ശക്തനായ വ്യക്തിയായി ഉയര്‍ന്നു.ഈ സൈനികന്‍ വിമോചന വിരുദ്ധ, ഇന്ത്യന്‍ വിരുദ്ധ, ചൈനീസ് അനുകൂലികള്‍ക്കായി ശക്തമായ ഒരു വേദി തേടാന്‍ തുടങ്ങി. രാജ്യത്തിന്‍റെ പ്രസിഡന്‍റായ ശേഷം സിയാവുര്‍ റഹ്മാന്‍ അടുത്ത ബന്ധത്തിനായി ചൈന സന്ദര്‍ശിക്കുകയും ചൈനീസ് നേതാക്കള്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കാനും തുടങ്ങി. അദ്ദേഹത്തെ പിന്തുടര്‍ന്ന് മറ്റൊരു സൈനിക ഭരണാധികാരി ഹുസൈന്‍ മുഹമ്മദ് എര്‍ഷാദ് സിയയുടെ നയം മിക്കവാറും എല്ലാ മേഖലകളിലും പകര്‍ത്തി.

  ബറോഡ ബിഎന്‍പി പാരിബാസ് മാനുഫ്ക്ചറിങ് ഫണ്ട്

ഇന്ത്യാ വിരുദ്ധ വികാരം മുതലാക്കാനും ബംഗ്ലാദേശും ചൈനയും തമ്മിലുള്ള അന്തരം കുറയ്ക്കാനും സിയയും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഎന്‍പിയും തീരുമാനിച്ചു. പിന്നീട്, സിയയുടെ വിധവ ഖലീദ സിയ അധികാരത്തില്‍ വന്നപ്പോള്‍ അവള്‍ ഭര്‍ത്താവിന്‍റെ പാത പിന്തുടരുകയും ചെയ്തു. സൈനിക പരിശീലനവും പ്രതിരോധ ഉല്‍പാദനവും ഉള്‍ക്കൊള്ളുന്ന പ്രതിരോധ സഹകരണ കരാറില്‍ 2002 ല്‍ ചൈനയും ബംഗ്ലാദേശും ഒപ്പുവച്ചു. ഇപ്പോഴത്തെ ഭരണകക്ഷിയായ അവാമി ലീഗിന്‍റെ പ്രധാന രാഷ്ട്രീയ എതിരാളിയാണ് ബിഎന്‍പി. പാക്കിസ്ഥാന്‍ അനുകൂല നയം ബംഗ്ലാദേശില്‍ സ്ഥാപിക്കാന്‍ ബിഎന്‍പി ശ്രമിക്കുന്നുണ്ട്.

അതിനാല്‍, അവാമി ലീഗിന്‍റെ അസംതൃപ്തി ചൈനയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവര്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ കഴിയുന്നത്ര മികച്ച രീതിയില്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത്. ചൈനീസ് ആയുധങ്ങള്‍ വാങ്ങുന്നവരില്‍ പ്രധാനമായും ബംഗ്ലാദേശാണ് എന്നതും നിര്‍ഭാഗ്യകരമാണ്. ചൈനക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന രീതി ബംഗ്ലാദേശ് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം വളരെ അപകടകരമാണ്. ബെല്‍റ്റ് ആന്‍ഡ് റോഡ് ഓര്‍ഗനൈസേഷന്‍ പൂര്‍ണ്ണമായും വിജയിക്കാന്‍ ബംഗ്ലാദേശിനെ ബെയ്ജിംഗ് ഒപ്പം നിര്‍ത്തുന്നു. ചൈന ലക്ഷ്യം നേടി കഴിഞ്ഞാല്‍, അത് ബിഎന്‍പിക്കും പാക്കിസ്ഥാന്‍ അനുകൂല സേനയ്ക്കും വേണ്ടി പ്രവര്‍ത്തിക്കും. ഭൂതകാലത്തെ മറക്കരുതെന്നും ചൈനയുടെ വരവ് ശാന്തമല്ലെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിരിച്ചറിയേണ്ടതുണ്ട്

Maintained By : Studio3