October 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഫ്ഗാനിന്‍റെ ഭാവി ഇന്ത്യയ്ക്കും ചോദ്യചിഹ്നമാകുമ്പോള്‍…

1 min read

ന്യൂഡെല്‍ഹി: വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന്‍റെ (9/11) ഇരുപതാം വാര്‍ഷികത്തോടെ എല്ലാ നാറ്റോ സൈനികരെയും അഫ്ഗാനില്‍നിന്ന് പിന്‍വലിക്കാനുള്ള യുഎസ് തീരുമാനത്തെത്തുടര്‍ന്ന് താലിബാനുമായുള്ള സംഘര്‍ഷം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കയാണ്. ഈ തീരുമാനം പല രാജ്യങ്ങളെയും അവരുടെ അഫ്ഗാന്‍ സംബന്ധിച്ച അനുമാനങ്ങളും മുന്‍ഗണനകളും തന്ത്രങ്ങളും വീണ്ടും വിലയിരുത്താന്‍ പ്രേരിപ്പിച്ചു. കാബൂളിലെ ജനാധിപത്യ ഭരണഘടനാ ക്രമത്തില്‍ രണ്ട് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം സംരക്ഷിക്കുന്നതിന്‍റെ വിവേകവും വിലയുമാണ് ന്യൂഡെല്‍ഹിയെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നുവരുന്ന പ്രതിസന്ധി. താലിബാന്‍റെ ആസന്നവും അനിവാര്യവുമായ വിജയത്തില്‍ ഭാവി കാണുന്നവരുടെ കൂട്ടത്തില്‍ ചേരുക അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനോട് വിടപറയുക എന്നതാണ് ഇപ്പോഴുള്ള സാഹചര്യം.

2020 ഫെബ്രുവരിയില്‍ എത്തിച്ചേര്‍ന്നയുഎസ്-താലിബാന്‍ ദോഹ കരാര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് മാന്യമായി പുറപ്പെടുന്നതിന് യുഎസിന് ഒരു ‘സുരക്ഷിതമായ പാസേജ്’ മാത്രമായിരുന്നു. അര്‍ത്ഥവത്തായ സമാധാന പ്രക്രിയ, പ്രാദേശിക സമവായം, താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മില്‍ അധികാരം പങ്കിടല്‍, സര്‍ക്കാര്‍ സ്ഥാപിക്കുക, രാജ്യത്ത് സൈനികവും തന്ത്രപരവുമായ സ്വത്തുക്കള്‍ സുരക്ഷിതമാക്കുക എന്നിവയുള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ നേടാന്‍ കരാര്‍ ഉപയോഗപ്പെടുത്താന്‍ വാഷിംഗ്ടണ്‍ ആഗ്രഹിച്ചു.

തങ്ങളുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി, വാഷിംഗ്ടണ്‍ ഒരു “സമാധാന അന്തരീക്ഷം” സൃഷ്ടിക്കുന്നതിനായി കടുത്ത രാഷ്ട്രീയ, നയതന്ത്ര പ്രചാരണം നടത്തി. തുടര്‍ന്ന് 5,000 ത്തിലധികം താലിബാന്‍ തടവുകാരെ മോചിപ്പിക്കണമെന്ന് അഫ്ഗാന്‍ സര്‍ക്കാരിനോട് യുഎസ് ആവശ്യപ്പെട്ടു. താലിബാന് മാനസാന്തരം വന്നതായുള്ള നിലയില്‍ മാധ്യമ പ്രചാരവും നടത്തി. ചുരുക്കത്തില്‍ അഫ്ഗാനില്‍ ഒരു ഭരണമാറ്റം സജീവമായി യുഎസ് പ്രോത്സാഹിപ്പിച്ചു എന്നുവേണം കരുതാന്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളോട് താലിബാനെ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.

  നാഡി നോക്കുന്നതിനു മുൻപ്

ഇറാന്‍, ഉത്തര കൊറിയ, വെനിസ്വേല എന്നീ രാജ്യങ്ങളോടുള്ള സമീപനം പോലെ താലിബാനെക്കുറിച്ചുള്ള പുതിയ നിലപാടില്‍ നിന്ന് ആഗ്രഹങ്ങളും പ്രതീക്ഷകളും കൈവരിക്കുന്നതില്‍ വാഷിംഗ്ടണ്‍ വളരെ ദുര്‍ബലമാണെന്ന് തെളിയിച്ചു. താലിബാന്‍റെ ഇസ്ലാമോ-ഫാസിസ്റ്റ് പ്രത്യയശാസ്ത്രമോ പാക്കിസ്ഥാന്‍റെ ഭൗമരാഷ്ട്രീയ അഭിലാഷമോ ഒരു അഫ്ഗാന്‍ രാഷ്ട്രീയവും ഒത്തുതീര്‍പ്പുമായി സഹവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ളവയല്ല. അഫ്ഗാനില്‍ ‘സൈനിക പരിഹാരമില്ല’ എന്നതാണ് നാറ്റോ ഇഷ്ടപ്പെടുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായി സൈനിക പരിഹാരത്തിനാണ് താലിബാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ സേനയെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുക്കാനായി അവര്‍ ചര്‍ച്ചകളെ ആശ്രയിക്കുന്നില്ല. പകരം പോരാട്ടം രണ്ട്പതിറ്റാണ്ടായി തുടരുകയാണ്. ഇവിടെ സമാധാനത്തിന്‍റെയും ചര്‍ച്ചയുടെയും പേരില്‍ യുഎസ് രാഷ്ട്രീയം കളിക്കുന്നു. ഇത് താലിബാന് വിജയതുല്യമാണ്.

ശ്രീലങ്ക, ചെച്നിയ, സിറിയ, പാക്കിസ്ഥാന്‍ താലിബാന്‍, ഇറാഖ്, തുര്‍ക്കി, കശ്മീര്‍, താജിക്കിസ്ഥാന്‍, ബലൂചിസ്ഥാന്‍ എന്നിവയാണ് സര്‍ക്കാരുകളുടെ വിജയത്തിന്‍റെ ഉദാഹരണങ്ങള്‍. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാറിന്‍റെ വിജയവും കലാപകാരികളുടെ വിജയവും അനുഭവിച്ചിട്ടുണ്ട്.

1988 ല്‍ സോവിയറ്റ് യുണിയന്‍ പിന്‍മാറിയതിനെത്തുടര്‍ന്ന്, ഡോ. നജീബിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തെ മുജാഹിദ്ദീന്‍ ആക്രമണത്തെ അതിജീവിച്ചു. സോവിയറ്റിന്‍റെ പിന്തുണ നഷ്ടപ്പെടുകയും ആഭ്യന്തര വിഭാഗീയതയ്ക്ക് ശേഷം അത് തകരുകയും ചെയ്തു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍, ഇന്ത്യയുടെ നയം സ്ഥിരമായി അഫ്ഗാന്‍ സ്റ്റേറ്റ് കേന്ദ്രീകൃതമാണ്. എന്നിരുന്നാലും, അഫ്ഗാന്‍ സഖ്യകക്ഷികളായ ഡോ. നജീബിന്‍റെയും പിന്നീട് പ്രൊഫസര്‍ ബര്‍ഹാനുദ്ദീന്‍ റബ്ബാനിയുടെയും സൗ ഹൃദ സര്‍ക്കാരുകളെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി അന്ന് ഡെല്‍ഹിക്ക് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഇന്ത്യയുടെ ദൃഢനിശ്ചയവും പ്രതിബദ്ധതയും പരീക്ഷിക്കുന്ന മൂന്നാമത്തെ അഫ്ഗാന്‍ സര്‍ക്കാരാണ് അഷ്റഫ് ഘനിയുടെ നേതൃത്വത്തിലുള്ളത്.

  സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും

ഓരോ പ്രവര്‍ത്തന ഗതിയും ബന്ധപ്പെട്ട അപകടസാധ്യത, ചെലവ്, ആനുകൂല്യം എന്നിവയുമായി ഇന്ത്യയെ ഗുരുതരമായി ബാധിക്കുന്നു. 2001 ന് ശേഷമുള്ള കാബൂള്‍ കേന്ദ്രീകൃത നയത്തിന്‍റെ ഗതിയില്‍ തുടരുന്നത് ഡെല്‍ഹിയെ സുരക്ഷിത താവളത്തില്‍നിന്ന് പുറത്തുപോകാന്‍ പ്രേരിപ്പിക്കും. അഫ്ഗാന്‍ സ്റ്റേറ്റുമായുള്ള “തന്ത്രപരമായ പങ്കാളിത്തം”തുടര്‍ന്ന ഇന്ത്യ മികച്ച”വികസന പങ്കാളിത്തം” നേടിയെടുത്തിരുന്നു. എന്നാല്‍ ഇനി അവസാനം ഒരു അഫ്ഗാന്‍ ഒത്തുതീര്‍പ്പാകാനാണ് സാധ്യത. അതും താലിബാന് അനുകൂലമയി മാത്രം. അതുവരെ അവര്‍ പോരാട്ടം തുടരും.

അഫ്ഗാനിസ്ഥാനിലെ സമാധാന പരിപാലന ദൗത്യം ഏറ്റെടുത്തുകൊണ്ട് ഉയര്‍ന്നുവരുന്ന സുരക്ഷാപ്രതിസന്ധി പരിഹരിക്കുന്നതിനായി യുഎന്‍ ഒരു പ്രധാന പങ്ക് വഹിക്കണം. അരാജകത്വത്തിലേക്കും ഭരണകൂട തകര്‍ച്ചയിലേക്കുമുള്ള രാജ്യത്തിന്‍റെ പോക്ക് തടയുന്നതില്‍ അഫ്ഗാനിസ്ഥാനിലെ യുഎന്‍ സമാധാന പരിപാലന ദൗത്യത്തിന് പാക്കിസ്ഥാനെയും ഇന്ത്യയെയും ഒരുമിച്ച് കൊണ്ടുവരാനും കഴിയും.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

താലിബാനെ “ഗവണ്‍മെന്‍റ് ഇന്‍ വെയിറ്റിംഗ്” ആയി പലരും കണക്കാക്കുന്നു.താലിബാന്‍റെ തന്ത്രപരമായ പങ്കാളികളായ പാക്കിസ്ഥാന്‍, ഖത്തര്‍ എന്നിവരും ചൈനയും അതാഗ്രഹിക്കുന്നുവെന്നാണ് വിലയിരുത്തല്‍. കാരണം അവര്‍ക്കുള്ള താല്‍പ്പര്യം അങ്ങനെയൊരു സംവിധാനം ഉണ്ടായാല്‍ അത് ഇന്ത്യക്ക് ഭീഷണിയാകും എന്നതിനാല്‍ മാത്രമാണ്. കൂടാതെ ബെയ്ജിംഗിനും താലിബാന്‍റെ വരവ് ഭീഷണി ഉയര്‍ത്തും.

അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള സിന്‍ജിയാങിലെ ഉയ്ഗറുകള്‍ക്ക് താലിബന്‍ പിന്തുണ നല്‍കിയാല്‍ അത് ചൈനക്ക് തലവേദനയാകും.എന്നിരുന്നാലും, താലിബാന്‍ കാബൂളിലേക്കുള്ള മാര്‍ച്ചിനും അവരുടെ എമിറേറ്റ് പുനഃസ്ഥാപിക്കുന്നതിനുമുള്ള സാധ്യത വളരെ കുറവാണ്. വ്യത്യസ്ത കാരണങ്ങളാല്‍ അവരോട് പോരാടുന്ന വൈവിധ്യമാര്‍ന്ന ശത്രുക്കളുടെ ഒരു നിരതന്നെ അഫ്ഗാനിലുണ്ട്.

അഫ്ഗാനിസ്ഥാന്‍ ഉപേക്ഷിക്കുന്നത് ന്യൂഡെല്‍ഹിയുടെ നയപരമായ ഓപ്ഷനാണ്; 1962 ഡിസംബറില്‍ ചൈനയുമായുള്ള യുദ്ധത്തിനുശേഷം ഇന്ത്യ ലാസയിലെ കോണ്‍സുലേറ്റ് അടച്ച അവസ്ഥയ്ക്ക് സമാനമാകുമിത്. ഹെറാത്തിലെയും ജലാലാബാദിലെയും രണ്ട് അഫ്ഗാന്‍ കോണ്‍സുലേറ്റുകള്‍ ഇന്ത്യ ഇതിനകം അടച്ചു.

അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടത്തിന്‍റെ ദുരിതമാണ് അഫ്ഗാന്‍ ജനത വഹിച്ചിട്ടുള്ളത്. അതിന്‍റെ പരിക്കേല്‍ക്കാതെ രക്ഷപെട്ട അയല്‍പക്ക രാജ്യങ്ങളില്ലെന്ന് പറയേണ്ടിവരും. സമഗ്രവും സുസ്ഥിരവുമായ അഫ്ഗാന്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പുണ്ടായാല്‍ അത് എല്ലാ ആഭ്യന്തര, ബാഹ്യ പങ്കാളികള്‍ക്കും ഗുണം ചെയ്യും. ഈ ശ്രമം വിജയിക്കാന്‍, പ്രതിരോധം, വികസനം, നയതന്ത്രം, ജനാധിപത്യം, സംഭാഷണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം ഒത്തുതീര്‍പ്പെന്നാണ് വിലയിരുത്തപ്പെടുന്നത്.

Maintained By : Studio3