മൂന്നാം പാദം: വിപ്രോയുടെ അറ്റാദായത്തില്‍ 21% വര്‍ധന
1 min readബംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനി വിപ്രോ മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ സ്വന്തമാക്കിയത് 20.85 ശതമാനം വര്‍ധന. ഒക്റ്റോബര്‍- നവംബര്‍ കാലയളവില്‍ 2,968 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,455.9 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. രണ്ടാം പാദത്തിലെ 2,465.7 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 20.37 ശതമാനം വര്‍ധന.
മുന്‍ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ ൽ 15,470.5 കോടി രൂപയിൽ നിന്ന് 1.28 ശതമാനം വർധനയോടെ 15,670 കോടി രൂപയിലേക്ക് വരുമാനം എത്തി. ത്രൈമാസ അടിസ്ഥാനത്തിൽ വരുമാനം 3.67 ശതമാനം മെച്ചപ്പെട്ടു.
15,333.1 കോടി രൂപയാണ് ഐടി സേവനങ്ങളില്‍ നിന്നുള്ള വരുമാനം. ഡോളർ കണക്കില്‍ ഇത് പാദാടിസ്ഥാനത്തില്‍ 3.9 ശതമാനം ഉയർന്ന് 2,071 മില്യൺ ഡോളറായി. ഐടി സേവന ബിസിനസിൽ നിന്നുള്ള വരുമാനം നാലാം പാദത്തിൽ 1.5-3.5 ശതമാനം വർധിച്ച് 2,102 മില്യൺ മുതൽ 2,143 മില്യൺ ഡോളർ വരെ എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.