Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പോലീസിനുമുന്നില്‍ എപ്പോള്‍ ഹാജരാകണമെന്ന് പിന്നീട് തീരുമാനിക്കും: കെ സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെത്തിയ ഹവാല പണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പോലീസ് ബിജെപി പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ വസതിയിലെത്തി നോട്ടീസ് നല്‍കി. അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന് ഇനി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിച്ച സുരേന്ദ്രന്‍, താന്‍ നെഞ്ചുവേദന അനുഭവിക്കുകയോ രക്ഷപ്പെടാനായി വ്യാജ കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി.(ഏതാനും സിപിഐ-എം നേതാക്കള്‍ നോട്ടീസ് നല്‍കിയപ്പോള്‍ ചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു).

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

‘സാക്ഷിയായി എന്നെ പരിശോധിക്കാന്‍ ചൊവ്വാഴ്ച പോലീസിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത് . ബുധനാഴ്ചയോ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പോകണോ എന്ന് ഞാന്‍ തീരുമാനിക്കും. ഞാന്‍ ഹാജരായില്ലങ്കില്‍ അവര്‍ക്ക് വീണ്ടും എനിക്ക് നോട്ടീസ് നല്‍കാം. തുടര്‍ന്ന് വാറന്‍റുമായി മുന്നോട്ട് പോകാം . എന്നിട്ടും ഹാജരായില്ലെങ്കില്‍ അവര്‍ക്ക് എന്നെ അറസ്റ്റുചെയ്യാന്‍ കഴിയും. അതാണ് നിങ്ങള്‍ (മാധ്യമങ്ങള്‍) ആഗ്രഹിക്കുന്നത്. എനിക്കെതിരെ ധാരാളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അതിനാല്‍ വ്യക്തിപരമായി, ഞാന്‍ ഇത് കാര്യമാക്കുന്നില്ല. എന്നാല്‍ പാര്‍ട്ടി ഇതിനെ ഗൗരവമായി കാണുന്നു. ഇതിനെ രാഷ്ട്രീയമായും നിയമപരമായും കൈകാര്യം ചെയ്യും’ സുരേന്ദ്രന്‍ പറഞ്ഞു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

‘നിരവധി സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകളില്‍ സിപിഐ-എം കേഡര്‍മാര്‍ ഇപ്പോള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. അതിന്‍റെ കണ്ണികള്‍ തലസ്ഥാനത്ത് പാര്‍ട്ടി ആസ്ഥാനത്തേക്ക്എത്തി. അതില്‍നിന്ന് ശ്രദ്ധ തിരിക്കാനായി അവര്‍ എല്ലാത്തരം തന്ത്രങ്ങളും സ്വീകരിക്കും,’ സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്‍റെ ഡ്രൈവറെയും സഹായിയെയും ഇതിനകം പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഭൂമി ഇടപാടിന് മുന്‍കൂര്‍ പണമായി നല്‍കാനായി വാഹനത്തില്‍ കയറ്റിക്കൊണ്ടിരുന്ന 25 ലക്ഷം രൂപ മോഷ്ടിച്ചതായി ഒരാള്‍ തൃശൂര്‍ പോലീസിന് പരാതി നല്‍കിതാണ്തൃശൂര്‍-കൊടകര ഹൈവേയിലെ കുഴല്‍പണവേട്ടയുടെ തുടക്കം. ഇതുസംബന്ധിച്ച വിവാദം പൊട്ടിപ്പുറപ്പുട്ടതുമുതല്‍ ബിജെപി പ്രതിരോധത്തിലായിരുന്നു. പിന്നീട് കോഴിക്കോട് സ്വര്‍ണവേട്ടയ്ക്കെത്തിയ സംഘം അപകടത്തില്‍പ്പെട്ടതോടെ സിപിഎമ്മും പ്രതിരോധത്തിലായി.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

‘ഹവാല’ ശൃംഖലയുടെ ഉത്തരവാദിത്തം ബിജെപിയാണെന്നും സംസ്ഥാനത്ത് ഇത്രയും വലിയൊരു പണമിടപാട് നടക്കുന്നത് ഇതാദ്യമാണെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ ആരോപിച്ചു. 3.5 കോടി രൂപ തട്ടിപ്പ് നടത്തിയെന്നും ബിജെപിയുടെ മുതിര്‍ന്ന സംസ്ഥാന നേതാക്കളാണ് ഇടപാടിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3