മാര്‍ക്കറ്റുകളിലെ ജീവനുള്ള വന്യമൃഗങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന
1 min readമനുഷ്യരില്‍ പുതിയതായി കണ്ടെത്തുന്ന 70 ശതമാനം പകര്‍ച്ചവ്യാധികളുടെയും ഉറവിടം മൃഗങ്ങള്‍, പ്രത്യേകിച്ച് വന്യമൃഗങ്ങള്‍ ആണ്
ജനീവ: പുതിയ രോഗങ്ങള്‍ ഉയര്‍ന്നുവരുന്നത് തടയുന്നതിനായി ഭക്ഷ്യ മാര്‍ക്കറ്റുകളിലെ ജീവനുള്ള വന്യമൃഗ സസ്തനികളുടെ വില്‍പ്പന നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഭക്ഷണവും ജീവിതാവശ്യങ്ങളും ലഭ്യമാക്കുന്നതില്‍ പരമ്പരാഗത മാര്‍ക്കറ്റുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നതിനാല്‍ ഇത്തരം മാര്‍ക്കറ്റുകളില്‍ ജീവനുള്ള വന്യമൃഗ സസ്തനികളുടെ വില്‍പ്പന നിരോധിക്കുന്നത് മാര്‍ക്കറ്റ് ജീവനക്കാരുടെയും കടയുടമകളുടെയും ആരോഗ്യത്തിന് സംരക്ഷണം നല്‍കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം.
കോവിഡ്-19ന്റെ ആദ്യ കേസുകള്‍ക്ക് ചൈനയിലെ വുഹാനിലുള്ള പരമ്പരാഗത ഭക്ഷ്യ മാര്‍ക്കറ്റുകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ആദ്യം രോഗം സ്ഥിരീകരിച്ച രോഗികള്‍ മാര്‍ക്കറ്റിലെ കടയുടമകളും ജീവനക്കാരും നിത്യസന്ദര്ശകരുമായിരുന്നുവെന്
മനുഷ്യരില്‍ പുതിയതായി കണ്ടെത്തുന്ന 70 ശതമാനം പകര്‍ച്ചവ്യാധികളുടെയും സ്രോതസ്സ് മൃഗങ്ങള്‍, പ്രത്യേകിച്ച് വന്യമൃഗങ്ങള്‍ ആണ്. ഇവയില്‍ തന്നെ മിക്കരോഗങ്ങളും പുതിയ വൈറസുകള്‍ മൂലം ഉണ്ടാകുന്നതാണ്. സസ്തനികളായ വന്യമൃഗങ്ങള്‍ പ്രത്യേകിച്ചും മനുഷ്യരാശിക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു. ജീവനുള്ള മൃഗങ്ങളെ സൂക്ഷിക്കുകയും കൊന്ന് മാംസമാക്കി മാറ്റുകയും ചെയ്യുന്ന പരമ്പരാഗത മാര്‍ക്കറ്റുകള്‍ ജീവനക്കാരിലേക്കും മാര്‍ക്കറ്റ് സന്ദര്‍ശകരിലേക്കും രോഗാണുക്കള്‍ എത്താന്‍ കാരണമാകുന്നു. രോഗ വ്യാപനം സംബന്ധിച്ച് മതിയായ പരിശോധകള്‍ നടക്കാത്ത ഭക്ഷ്യ മാര്‍ക്കറ്റുകളിലെ ജീവനുള്ള സസ്തനികളായ വന്യമൃഗങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ഭരണകൂടങ്ങള്‍ മുന്‍െൈക എടുക്കണമെന്നും ഒഐഇയും യുഎന്‍ഇപിയും പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശം ആവശ്യപ്പെടുന്നു.