Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെ കൊറോണ വൈറസ് വകഭേദത്തെ കുറിച്ച് മുന്‍വിധി വേണ്ടെന്ന് ലോകാരോഗ്യ സംഘടന

1 min read

അപകടകാരികളായ വകഭേദങ്ങളുടെ ഗണത്തില്‍ ഇന്ത്യന്‍ വകഭേദത്തെ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല

ജനീവ: ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദത്തെ കുറിച്ച് തിടുക്കത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തേണ്ടതില്ലെന്നും ആശങ്കാജനകമായ വൈറസുകളെ ഗണത്തില്‍ ഇതുവരെ അതിനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് കേസുകളിലെ അനിയന്ത്രിത വര്‍ധനയില്‍ ഈ പുതിയ വകഭേദത്തിന് എത്രത്തോളം പങ്കുണ്ടെന്ന കാര്യം ഈ ഘട്ടത്തില്‍ വ്യക്തമല്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് അറിയിച്ചു.

ഉത്സവങ്ങള്‍, മറ്റ് പരിപാടികള്‍ തുടങ്ങി ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരാന്‍ പല ഘടകങ്ങള്‍ കാരണമായിട്ടുണ്ടാകുമെന്നും അവയില്‍ പങ്കെടുത്തവര്‍ രോഗ വ്യാപനത്തിന് തുടക്കമിട്ടിട്ടുണ്ടാകും. യുകെ വകഭേദവും ചിലപ്പോള്‍ ഇന്ത്യയിലെ രോഗവര്‍ധവിന് കാരണമായിട്ടുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന വക്താവ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നിരുന്നു. ലോകത്ത് ഒറ്റദിവസം മൂന്നരലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ 1.3 ശതകോടി ജനസംഖ്യയില്‍ 17 ദശലക്ഷം ആളുകള്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. കോവിഡ്-19ന് കാരണമാകുന്ന യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീലിയന്‍ വകഭേദങ്ങളെ ലോകാരോഗ്യ സംഘടന ആശങ്കയ്ക്കിടയാക്കുന്ന വൈറസുകളെന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളരെ വേഗം വ്യാപിക്കുകയും കൂടുതല്‍ ഗുരുതരമായ രോഗാവസ്ഥയ്ക്ക് ഇടയാ്കകുകയും പ്രതിരോധ സംവിധാനത്തെ വെല്ലുവിളിക്കുകയോ ഇതുവരെയുള്ള ചികിത്സകളുടെ ഫലപ്രാപ്തി കുറയ്ക്കുകയോ ചെയ്യുന്ന വകഭേദങ്ങളെയാണ് ലോകാരോഗ്യ സംഘടന ആശങ്കയ്ക്കിടയാക്കുന്ന വകഭേദമായി കരുതുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയില്‍ പുതിയ വകഭേദത്തെ കണ്ടെത്തിയത്. മൊത്തത്തില്‍, ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ ഒമ്പതാം ആഴ്ചയും മരണങ്ങളില്‍ തുടര്‍ച്ചയായ ആറാം ആഴ്ചയും വര്‍ധന രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു. പകര്‍ച്ചവ്യാധി ആരംഭിച്ച് ആദ്യ അഞ്ച് മാസങ്ങളില്‍ ഉണ്ടായിരുന്ന അത്രയും കേസുകളാണ് കഴിഞ്ഞ ഒരാഴ്ചയില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ പ്രത്യേകിച്ചും സ്ഥിതിഗതികള്‍ ഹൃദയഭേദകത്തിനും അപ്പുറത്താണെന്ന് ടെഡ്രോസ് പറഞ്ഞു.

ഇന്‍ഫ്‌ളുവന്‍സയുടെയും കൊറോണ വൈറസിന്റെയും ജനിതക സീക്വന്‍സുകളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ജിസെഡ് പ്ലാറ്റ്‌ഫോമിലെ വിവരം പ്രകാരം ഏപ്രില്‍ 23 വരെ 18 രാജ്യങ്ങളില്‍ നിന്നായി കോവിഡ്-19ന്റെ 850 ലധികം സീക്വന്‍സുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും ഇന്ത്യ, ബ്രിട്ടന്‍, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. അതേസമയം പല രാജ്യങ്ങളിലും വളരെ കുറച്ച് സീക്വന്‍സിംഗ് മാത്രമാണ് നടക്കുന്നത് എന്നതിനാല്‍ ഇത് കൃത്യമായിക്കൊള്ളണമെന്നില്ല.

Maintained By : Studio3