November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാട്‌സ്ആപ്പ് ലോഗ് ഔട്ട് ഫീച്ചര്‍ പരീക്ഷിക്കുന്നു

കാലിഫോര്‍ണിയ: മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ലിങ്ക് ചെയ്ത ഡിവൈസില്‍നിന്ന് എക്കൗണ്ട് ലോഗ് ഔട്ട് ചെയ്യാനുള്ള ഫീച്ചറാണ് വരുന്നത്. 2.21.30.16 ബീറ്റ അപ്‌ഡേറ്റിലാണ് പുതിയ സൗകര്യം. ലോഗ് ഔട്ട് ചെയ്യാനുള്ള സൗകര്യം ലഭിക്കുന്നതോടെ ഒന്നില്‍ക്കൂടുതല്‍ ഡിവൈസുകളില്‍ സ്വന്തം എക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയും. വാട്‌സ്ആപ്പ്, വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകളില്‍ പുതിയ ഫീച്ചര്‍ ലഭിക്കും. ഇനി ഒരു എക്കൗണ്ടില്‍നിന്ന് ലോഗ് ഔട്ട് ചെയ്യുന്നതിന് സ്വന്തം എക്കൗണ്ട് ഡിലീറ്റ് ചെയ്യുകയോ വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണ്ട. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ പുതിയ ഫീച്ചര്‍ ലഭിക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

തങ്ങളുടെ വാട്‌സ്ആപ്പ് എക്കൗണ്ടില്‍നിന്ന് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഡിവൈസ് അണ്‍ലിങ്ക് ചെയ്യാനുള്ള സൗകര്യമാണ് ഇനി ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഡിവൈസ് അണ്‍ലിങ്ക് ചെയ്യുന്നതിന് ഇതുവരെ ഡിവൈസില്‍നിന്ന് ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഓപ്ഷന്‍ മാത്രമാണ് വാട്‌സ്ആപ്പ് നല്‍കിയിരുന്നത്. അല്ലെങ്കില്‍ എക്കൗണ്ട് ഡിലീറ്റ് ചെയ്യണം. ബാക്ക്അപ്പ് ചെയ്യാതെ ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡാറ്റ നഷ്ടപ്പെടുമായിരുന്നു. അപ്‌ഡേറ്റ് അനുസരിച്ച്, ഇപ്പോള്‍ ‘എക്കൗണ്ട്’ സെറ്റിംഗ്‌സില്‍ ‘ഡിലീറ്റ് മൈ എക്കൗണ്ട്’ ഓപ്ഷനു പകരമായി ‘ലോഗ് ഔട്ട്’ ഓപ്ഷനാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ മാറ്റമുണ്ടായേക്കാം.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് സൗകര്യം ലഭ്യമാക്കുകയാണ് പുതിയ ഫീച്ചര്‍ വഴി വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്നത്. വ്യത്യസ്ത ഡിവൈസുകളില്‍ ലോഗ് ഇന്‍ ചെയ്യുന്നതിന് നിലവിലെ ഡിവൈസില്‍നിന്ന് ലോഗ് ഔട്ട് ചെയ്യാം. ഒന്ന് വാട്‌സ്ആപ്പ് വെബിനും മറ്റൊന്ന് ലിങ്ക് ചെയ്ത മറ്റ് വ്യത്യസ്ത ഡിവൈസുകള്‍ക്കുമായി രണ്ട് രീതികളിലായിരിക്കും മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് കൊണ്ടുവരുന്നത്. ആദ്യത്തേതില്‍ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കാന്‍ കഴിയും. രണ്ടാമത്തെ രീതിയനുസരിച്ച്, നാല് വ്യത്യസ്ത ഡിവൈസുകളുമായി വരെ വാട്‌സ്ആപ്പ് എക്കൗണ്ട് ലിങ്ക് ചെയ്യാം. രണ്ട് സാഹചര്യങ്ങളിലും പ്രധാന ഫോണിന് ഇന്റര്‍നെറ്റ് കണക്ഷന്‍ വേണമെന്നില്ല. ഭാവിയില്‍ നാല് ഡിവൈസുകളെന്ന പരിധിയില്‍ മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് എപ്പോള്‍ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3