December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഏഴാമത് ഇന്ത്യൻ ജല വാരം രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു

1 min read
ന്യൂ ഡൽഹി: രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഇന്ന് (നവംബർ 1, 2022) ഏഴാമത് ഇന്ത്യ ജല വാരം ഉദ്ഘാടനം ചെയ്തു. ജലത്തിന്റെ പ്രശ്നം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ പ്രസക്തമാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ശുദ്ധ ജല സ്രോതസ്സുകൾ, രണ്ടോ അതിലധികമോ രാജ്യങ്ങൾക്കിടയിൽ വ്യാപിച്ചിരിക്കുന്നതിനാൽ ഈ പ്രശ്നം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഈ സംയുക്ത ജലസ്രോതസ്സ് അന്താരാഷ്ട്ര സഹകരണം ആവശ്യമായ ഒരു പ്രശ്നമാണ്. ഡെൻമാർക്ക്, ഫിൻലാൻഡ്, ജർമ്മനി, ഇസ്രായേൽ, യൂറോപ്യൻ യൂണിയൻ എന്നിവ ഏഴാമത് ഇന്ത്യ ജല വാരത്തിൽ പങ്കെടുക്കുന്നതായി ശ്രീമതി മുർമു സന്തോഷത്തോടെ അറിയിച്ചു. ഈ ഫോറത്തിലെ ആശയങ്ങളുടെയും സാങ്കേതികവിദ്യകളുടെയും കൈമാറ്റം എല്ലാവർക്കും പ്രയോജനപ്പെടുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
ഒരു പഠനമനുസരിച്ച് നമ്മുടെ രാജ്യത്തെ ജലസ്രോതസ്സുകളുടെ 80 ശതമാനവും കാർഷിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. അതിനാൽ, ജലസംരക്ഷണത്തിനായി, ജലസേചനത്തിനുപയോഗിക്കുന്ന ജലത്തിന്റെ ശരിയായ ഉപയോഗവും പരിപാലനവും വളരെ പ്രധാനമാണ്.
 
വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നത് വരും വർഷങ്ങളിൽ വലിയ വെല്ലുവിളിയായിരിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജലവുമായി ബന്ധപ്പെട്ട വിഷയം ബഹുമുഖവും സങ്കീർണ്ണവുമാണ്. അത് നേരിടുന്നതിന് എല്ലാ പങ്കാളികളും പരിശ്രമിക്കണം. സാധാരണക്കാരോടും കർഷകരോടും വ്യവസായികളോടും പ്രത്യേകിച്ച് കുട്ടികളോടും ജലസംരക്ഷണം അവരുടെ ധാർമ്മികതയുടെ ഭാഗമാക്കാൻ രാഷ്‌ട്രപതി അഭ്യർത്ഥിച്ചു. അങ്ങനെ ചെയ്താൽ മാത്രമേ വരും തലമുറകൾക്ക് മികച്ചതും സുരക്ഷിതവുമായ ഒരു ഭാവി സമ്മാനിക്കാൻ കഴിയൂ എന്നും അവർ പറഞ്ഞു.
  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3