Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒരു മണിക്കൂര്‍ നേരത്തെ എഴുന്നേറ്റാല്‍ വിഷാദരോഗ സാധ്യത 23 ശതമാനം കുറയ്ക്കാം

വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നവരില്‍ ഡിപ്രെഷനുള്ള സാധ്യത കൂടുതലായിരിക്കും

ഒരു മണിക്കൂര്‍ നേരത്തെ എഴുന്നേറ്റാല്‍ വിഷാദ രോഗ സാധ്യത 23 ശതമാനം കുറയ്ക്കാമെന്ന് പഠനം. യൂറോപ്പിലെ 840,000 ആളുകളില്‍ നടത്തിയ ജനിതക പഠനത്തിലൂടെ കൊളറാഡോ ബോള്‍ഡര്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഉറക്കശീലങ്ങളും വിഷാദരോഗവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്ന കടുത്ത വിഷാദ രോഗത്തിനുള്ള (മേജര്‍ ഡിപ്രെസീവ് ഡിസോഡര്‍) സാധ്യത കുറയ്ക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. പകല്‍ സമയത്ത് കൂടുതല്‍ പ്രകാശമേല്‍ക്കുന്നത് ശരീരത്തിലെ ഹോര്‍മോണ്‍ നിലയെ സ്വാധീനിക്കുമെന്നും അത് മാനസികാവസ്ഥയില്‍ മാറ്റമുണ്ടാക്കിയേക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

ഉറക്ക സമയവും മൂഡും തമ്മില്‍ ബന്ധമുണ്ടെന്ന് കുറച്ച് കാലമായി നമുക്ക് അറിയുന്ന കാര്യമാണ്. പക്ഷേ എത്ര നേരത്തെ എഴുന്നേറ്റാല്‍ മാനസികമായി ഗുണം ലഭിക്കുമെന്നതിന് കൃത്യമായ ഉത്തരം അറിയുമായിരുന്നില്ല. ഒരു മണിക്കൂര്‍ നേരത്തെയുള്ള ഉറക്കവും ഉറക്കമെഴുന്നേല്‍ക്കലും മാനസിക നില മെച്ചപ്പെടുത്താനും ഡിപ്രെഷന്‍ കുറയ്ക്കാനും ആളുകളെ സഹിയിക്കുമെന്നാണ് പഠനത്തിലൂടെ തങ്ങള്‍ കണ്ടെത്തിയതെന്ന് സര്‍വ്വകലാശാലയിലെ ഇന്റെഗ്രേറ്റീവ് ഫിസിയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ സെലിന്‍ വെറ്റര്‍ പറഞ്ഞു. പകല്‍സമയങ്ങളെ കൂടുതല്‍ പ്രകാശമാനവും രാത്രികാലങ്ങളെ ഇരുട്ടുള്ളതുമാക്കുന്നത് മാനസികമായ ഉന്മേഷം നല്‍കുമെന്ന് അവര്‍ പറയുന്നു. രാവിലെ പുറത്തിറങ്ങി കാപ്പി കുടിക്കുന്നതും അല്‍പ്പനേരം നടക്കുന്നതും ഇരുചക്ര വാഹനത്തില്‍ ഓഫീസില്‍ പോകുന്നതുമെല്ലാം മനസിന് ഊര്‍ജ്ജം പകരും. സമാനമായി വൈകുന്നേരങ്ങളില്‍, പ്രത്യേകിച്ച് രാത്രിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള വെളിച്ചം ഏല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും ശ്രമിക്കണം.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

ജനിതക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനമാണ് ഗവേഷകര്‍ നടത്തിയത്. 23 ആന്‍ഡ് മി എന്ന ഡിഎന്‍എ പരിശോധന കമ്പനിയില്‍ നിന്നും ബയോമെഡിക്കല്‍ ഡാറ്റാബേസ് ആയ യുകെ ബയോബാങ്കില്‍ നിന്നും ഉള്ള വിവരങ്ങളാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. പഠനത്തില്‍ പങ്കെടുത്ത മൂന്നില്‍ ഒരു വിഭാഗം ആളുകള്‍ നേരത്തെയുറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്ന ശീലമുള്ളവരാണെന്ന് ഗവേഷകര്‍ കണ്ടെത്തി.  ഒമ്പത് ശതമാനം പേര്‍ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നവരും ബാക്കിയുള്ളവര്‍ ഈ രണ്ട് വിഭാഗത്തിനും ഇടയില്‍ ഉള്ളവരും ആണ്.

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ

ഉറക്കത്തിലെ ഈ ശീലങ്ങളും അവരിലെ ഡിപ്രെഷന്‍ രോഗവിവരങ്ങളും ഗവേഷകര്‍ പിന്നീട് വിലയിരുത്തി. രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നവരില്‍ ഡിപ്രെഷന്‍ സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. സാധാരണയുള്ളതില്‍ നിന്നും ഒരു മണിക്കൂര്‍ നേരത്തെ എഴുന്നേല്‍ക്കുമ്പോള്‍ മേജര്‍ ഡിപ്രെസീവ് ഡിസോഡറിനുള്ള സാധ്യത 23 ശതമാനം കുറയുന്നതായും അവര്‍ മനസിലാക്കി. വൈകിയുറങ്ങി വൈകി എഴുന്നേല്‍ക്കുന്നവര്‍ക്കും ഇത് ബാധകമാണ്. അതായത് രാത്രി ഒരു മണിക്ക് ഉറങ്ങുന്നവര്‍ 12 മണിക്ക് ഉറങ്ങാന്‍ ആരംഭിച്ചാല്‍ ഡിപ്രെഷന്‍ വരാനുള്ള സാധ്യത 23 ശതമാനം കുറയുന്നു. ഇനി അവര്‍ 11 മണിക്ക് ഉറങ്ങാന്‍ തുടങ്ങുകയാണെങ്കില്‍ ഡിപ്രെഷന്‍ സാധ്യത 40 ശതമാനം വരെ കുറയാം. അതേസമയം നിലവില്‍ നേരത്തെ എഴുന്നേല്‍ക്കുന്ന ശീലമുള്ളവര്‍ അതിനേക്കാള്‍ നേരത്തെ എഴുന്നേല്‍ക്കുന്നത് ഡിപ്രെഷന്‍ സാധ്യത കുറയ്ക്കുമോ എന്ന കാര്യത്തില്‍ പഠനം വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. പക്ഷേ വൈകിയെഴുന്നേല്‍ക്കുന്ന ശീലമുള്ളവരെ സംബന്ധിച്ചെടുത്തോളം ഒരു മണിക്കൂര്‍ നേരത്തെ എഴുന്നേല്‍ക്കുന്നത് മൂഡ് മെച്ചപ്പെടുത്താന്‍ സഹായിക്കും.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

എപ്പോഴാണ് ഉറങ്ങേണ്ടതെന്നും ഉണരേണ്ടതെന്നും നിശ്ചയിക്കുന്ന ശരീരത്തിലെ സികാര്‍ഡിയന്‍ റിതം അഥവാ ബയോളജിക്കല്‍ ക്ലോക്ക് സംബന്ധിച്ച് നേരത്തെയും പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ ക്ലോക്കിന്റെ സമയക്രമം (ഉറക്കത്തിന്റെയും) തീരുമാനിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പ്രോട്ടീനുകളില്‍ ഒന്നാണ് പിരീഡ്2 അഥവാ പെര്‍2. പെര്‍2 ജീന്‍ ആണ് സസ്തനികളില്‍ പെര്‍2 പ്രോട്ടീനിനെ എന്‍കോഡ് ചെയ്യുന്നത്. ക്ലോക്ക് ജീന്‍ ആയ പെര്‍2 അടക്കം 340ഓളം പൊതുവായ ജനിതക വ്യതിയാനങ്ങള്‍ ഒരു വ്യക്തിയുടെ ക്രോണോടൈപ്പ് അഥവാ  ഉറക്കവുമായി ബന്ധപ്പെട്ട പ്രവണതകളെ സ്വാധീനിക്കുന്നുണ്ട്. ക്രോണോടൈപ്പ് ഡിപ്രെഷനെ സ്വാധീനിക്കുമെന്നതിന് ഏറ്റവും ശക്തമായ തെളിവാണ് പഠനം മുന്നോട്ടുവെക്കുന്നത്.

പകല്‍സമയങ്ങളെ കൂടുതല്‍ പ്രകാശമാനവും രാത്രികാലങ്ങളെ ഇരുട്ടുള്ളതുമാക്കുന്നത് മാനസികമായ ഉന്മേഷം നല്‍കുമെന്ന് പഠനം പറയുന്നു. രാവിലെ പുറത്തിറങ്ങി കാപ്പി കുടിക്കുന്നതും അല്‍പ്പനേരം നടക്കുന്നതും ഇരുചക്ര വാഹനത്തില്‍ ഓഫീസില്‍ പോകുന്നതുമെല്ലാം മനസിന് ഊര്‍ജ്ജം പകരും. സമാനമായി വൈകുന്നേരങ്ങളില്‍, പ്രത്യേകിച്ച് രാത്രിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള വെളിച്ചം ഏല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും ശ്രമിക്കണം.

Maintained By : Studio3