Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യു എസ് ടി ട്രിവാൻഡ്രം മാരത്തൺ

1 min read

തിരുവനന്തപുരം: ആരോഗ്യകരമായ ഒരു സമൂഹത്തിൻ്റെ ആവശ്യകതയെക്കുറിച്ച് പൊതുജന അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഈ വർഷം യു എസ് ടി ട്രിവാൻഡ്രം മാരത്തൺ സംഘടിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാരത്തൺ 2024 ഒക്ടോബർ 13 ന് സംഘടിപ്പിക്കും. കമ്പനി സ്ഥാപിതമായതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. എൻ ഇ ബി സ്പോർട്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ നടക്കുന്നത്. വാർഷിക പരിപാടിയായി ആസൂത്രണം ചെയ്യുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തൺ കേരള തലസ്ഥാനത്ത് നടക്കുന്ന എക്കാലത്തെയും വലിയ മാരത്തണായിരിക്കും. എല്ലാ മേഖലകളിൽ നിന്നുമുള്ള 6000-ലധികം പങ്കാളികളും 500-ലധികം യു.എസ്. ടി ജീവനക്കാരും പങ്കെടുക്കും.

  ഐബിഎസിന് ടിഎംഎ സിഎസ്ആര്‍ അവാര്‍ഡ്

യു എസ് ടി ട്രിവാൻഡ്രം കാമ്പസിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ, നിശ്ചിത റൂട്ടുകളിലൂടെ സഞ്ചരിച്ച് യു എസ് ടി കാമ്പസിലേക്ക് മടങ്ങുമ്പോൾ അവസാനിക്കും. മാരത്തണർമാർക്ക് ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ അല്ലെങ്കിൽ 10കെ, 5കെ ഫൺ റൺ എന്നിവയിലേതെങ്കിലും തിരഞ്ഞെടുത്ത് പങ്കെടുക്കാം. വിജയികൾക്കായി സമ്മാനങ്ങളും ഉണ്ടായിരിക്കും. തുടക്കക്കാർക്കിടയിൽ ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് 5 കെ റൺ ഉൾപ്പെടുത്തിയിട്ടുള്ളത്. “ആരോഗ്യകരമായ ജീവിതരീതികളെക്കുറിച്ചുള്ള അവബോധത്തിൻ്റെ ആവശ്യകത നിലവിലെ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ഒരു സമൂഹത്തിൻ്റെ പ്രാധാന്യം ആളുകളെ പഠിപ്പിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന ഫലപ്രദമായ ഒരു സംരംഭത്തെക്കുറിച്ച് യു എസ് ടി ചിന്തിച്ചതിന്റെ ഫലമാണ് ഇനി മുതൽ വർഷം തോറും നടക്കുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തൺ. ഈ വർഷം, 2024 ഒക്ടോബർ 13-ന് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ സംഘടിപ്പിക്കാൻ ഒരുങ്ങുമ്പോൾ, സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആളുകളും യു എസ് ടി ജീവനക്കാരും അണിനിരക്കും,” യു എസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്സാണ്ടർ വർഗീസ് പറഞ്ഞു.

  എസ്.ടി സംരംഭകര്‍ക്കുള്ള സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതി
Maintained By : Studio3