November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎസ്-റഷ്യ ഉച്ചകോടിയില്‍ ലോകത്തിന് പുതുപ്രതീക്ഷ

1 min read

ഒരു അത്ഭുതകരമായ വഴിത്തിരിവിനെ ഉച്ചകോടി അര്‍ത്ഥമാക്കുന്നില്ലെങ്കിലും, പ്രായോഗികവും തുറന്നതും യാഥാര്‍ത്ഥ്യബോധമുള്ളതുമായ ചര്‍ച്ചകളിലേക്ക് ഇരു രാജ്യങ്ങളും മടങ്ങിവരുന്നു എന്നതിന്‍റെ സൂചന നല്‍കുന്നു

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും ജൂണ്‍ 16 ന് ജനീവയില്‍ നടത്തിയ കൂടിക്കാഴ്ച ലോകത്തിന് പുതുപ്രതീക്ഷകള്‍ നല്‍കാന്‍ പര്യാപ്തമാണ്. ഉച്ചകോടിക്കുശേഷം പ്രത്യേക പത്രസമ്മേളനങ്ങളെ അഭിസംബോധന ചെയ്ത നേതാക്കളുടെ വാക്കുകള്‍ക്ക് വ്യക്തമായ മാറ്റം ഉണ്ടായിരുന്നു.

‘ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗണ്യമായി മെച്ചപ്പെടുത്തുന്നതില്‍ യഥാര്‍ത്ഥ പ്രതീക്ഷയുണ്ട്’ എന്ന് വ്യക്തമാക്കുന്നിടത്തോളം ബൈഡന്‍ മുന്നോട്ടുപോകുകയും ചെയ്തു. യുഎസ്-റഷ്യ ബന്ധത്തിലെ എല്ലാ ഏറ്റുമുട്ടലുകളും അവസാനിപ്പിക്കുന്ന ഒരു അത്ഭുതകരമായ വഴിത്തിരിവിനെ ഇത് അര്‍ത്ഥമാക്കുന്നില്ലെങ്കിലും, പ്രായോഗികവും തുറന്നതും യാഥാര്‍ത്ഥ്യബോധമുള്ളതുമായ ചര്‍ച്ചകളിലേക്ക് മടങ്ങിവരുന്നതിന്‍റെ പുരോഗതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. 2014മുതല്‍ ഉള്ള സംഭവങ്ങള്‍ വിലയിരുത്തിയാല്‍ കരമായ വഴിത്തിരിവിനെ ഇത് അര്‍ത്ഥമാക്കുന്നില്ലെങ്കിലും, പ്രായോഗികവും തുറന്നതും യാഥാര്‍ത്ഥ്യബോധമുള്ളതുമായ ചര്‍ച്ചകളിലേക്ക് മടങ്ങിവരുന്നതിന്‍റെ പുരോഗതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. 2014മുതല്‍ ഉള്ള സംഭവങ്ങള്‍ വിലയിരുത്തിയാല്‍ ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ തുടരുന്ന കടുത്ത വിയോജിപ്പുകളാല്‍ അടയാളപ്പെടുത്തിയതായിരുന്നു ഇരു രാജ്യങ്ങളുംതമ്മിലുള്ള ബന്ധങ്ങള്‍. ഈ ഘട്ടത്തില്‍ നിന്ന് പുരോഗതിയിലേക്കുള്ള ഒരു തിരിച്ചുവരവിനുള്ള ലക്ഷണമാണ് ജനീവ ഉച്ചകോടി അടയാളപ്പെടുത്തുന്നത്.

സൃഷ്ടിപരമായ സംഭാഷണം നടത്തുന്നതിനുള്ള ഇരു നേതാക്കളുടെയും കഴിവ് ഭാവിയിലെ ഏത് ചര്‍ച്ചകള്‍ക്കും അടിസ്ഥാനം സ്ഥാപിക്കുന്നതിന്‍റെ ഒരു നല്ല അടയാളമാണ്. അനിതരസാധാരണമായ സംഭവവികാസങ്ങള്‍ ഉരുത്തിരിഞ്ഞില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ ശക്തിപ്പെടാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അംബാസിഡര്‍മാര്‍ ഇരുതലസ്ഥാനങ്ങളിലേക്കും മടങ്ങിയെത്തുന്നതും നല്ല സൂചനയാണ്. തന്ത്രപരമായ സ്ഥിരത,സൈബര്‍ സുരക്ഷ, അംബാസിഡര്‍മാരെ സംബന്ധിച്ച വിഷയങ്ങള്‍, ആര്‍ട്ടിക് മേഖല എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി. തന്ത്രപരമായ സ്ഥിരതയെക്കുറിച്ച് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചെങ്കിലും ഉച്ചകോടിയില്‍ ഒപ്പുവെച്ച കരാറുകളൊന്നും ഉണ്ടായിരുന്നില്ല. മറിച്ച് യുഎസുമായുള്ള ആഴത്തിലുള്ള വ്യത്യാസങ്ങള്‍ക്കിടയിലും ‘ബന്ധം കൈകാര്യം ചെയ്യുന്നതിനുള്ള’ ആദ്യ നടപടികള്‍ സ്വീകരിക്കാനാണ് റഷ്യ ഊന്നല്‍ നല്‍കിയത്.

‘ആണവയുദ്ധം ജയിക്കാന്‍ കഴിയില്ല, ഒരിക്കലും യുദ്ധം ചെയ്യാന്‍ പാടില്ല’ എന്ന ഗോര്‍ബചേവ്-റീഗന്‍ പ്രഖ്യാപനം ആവര്‍ത്തിച്ചുകൊണ്ട്, ഉഭയകക്ഷിതലത്തില്‍ ഒരു ഏകീകൃതവും തന്ത്രപരവുമായ സംഭാഷണം ആരംഭിക്കാന്‍ രണ്ട് വശങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് ന്യൂക്ലിയര്‍ ശക്തികള്‍ തമ്മിലുള്ള അവശേഷിക്കുന്ന ആയുധ നിയന്ത്രണ കരാറാണ് പുതിയ സ്ട്രാറ്റജിക് ആയുധ റിഡക്ഷന്‍ ട്രീറ്റി (സ്റ്റാര്‍ട്ട്) ഉടമ്പടി എന്നതിനാല്‍ ഇത് സ്വാഗതാര്‍ഹമായ ഒരു സംഭവമാണ്, അടുത്തതായി വരാനിരിക്കുന്ന ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കേണ്ടതുണ്ട്. സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള വിഷയവും തുല്യപ്രാധാന്യമുള്ളതാണ്.ഇക്കാര്യങ്ങളില്‍ വ്യക്തമായ ധാരണയില്‍ പ്രവര്‍ത്തിക്കാന്‍ വിദഗ്ധരെ ഉപയോഗപ്പെടുത്തുക എന്നതും ചര്‍ച്ചചെയ്യപ്പെട്ടു. ഇക്കാര്യത്തില്‍ പതിനാറ് നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചറുകളുടെ ഒരു ലിസ്റ്റ് ബൈഡന്‍ പങ്കിട്ടു. ചില മേഖലകളില്‍ യുഎസും റഷ്യയും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന രൂക്ഷമായ ആരോപണങ്ങളുടെയും പ്രതിവാദ ആരോപണങ്ങളുടെയും വെളിച്ചത്തില്‍, തെറ്റിദ്ധാരണകള്‍ കാരണം വര്‍ദ്ധിക്കുന്നത് തടയാനുള്ള നീക്കവും ഒരു മികച്ച നീക്കമാണ്. ആര്‍ട്ടിക് സഹകരണം, തടവുകാരുടെ കൈമാറ്റത്തില്‍ വിട്ടുവീഴ്ച ചെയ്യാനുള്ള സാധ്യത, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവയുടെ ചര്‍ച്ച എന്നിവയും ചര്‍ച്ചകളില്‍ കടന്നുവന്നു. ഇതെല്ലാം ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യ മുള്ള വിഷയങ്ങളാണ്.

യുഎസും റഷ്യയും കഴിഞ്ഞ വര്‍ഷങ്ങളായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിനുപകരം കൂടുതല്‍ സുസ്ഥിരമായ ബന്ധം സ്ഥാപിക്കുന്നത് വളരെ പ്രധാനമായിരിക്കുമെന്ന് ഏവര്‍ക്കും തിരിച്ചറിയാം. കാരണം ഇതിനുള്ള ഉത്തരം അന്താരാഷ്ട്ര സംവിധാനത്തിന് നല്‍കുന്ന സന്തുലിതാവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അവിടെ ഇരു രാജ്യങ്ങളും പ്രമുഖ ന്യൂക്ലിയര്‍ ശക്തികളായി തുടരുന്നു, നയപരമായ തീരുമാനങ്ങളിലൂടെ പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെ സ്വാധീനിക്കാനുള്ള അവരുടെ കഴിവ് പ്രബലമായി തുടരുന്നു.

2020 ല്‍ ‘യുഎസ്-റഷ്യ ബന്ധം അപകടകരമായ ഒരുഅവസ്ഥയിലാണ്’ എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് തുറന്ന കത്തിന്‍റെ രൂപത്തില്‍ നല്‍കിയിരുന്നു. ‘ഒരു മഹാദുരന്തത്തിന്‍റെ അപകടസാധ്യത കുറയ്ക്കുന്നതിന്’ മാറ്റുന്നതിനായി. അതേ തുറന്ന കത്തില്‍, യുഎസ് നയം റഷ്യന്‍ നയത്തെ ‘സൂചി വിപരീത ദിശയിലേക്ക്’ നീക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം ഇപ്പോള്‍ റഷ്യ ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തി യുഎസിനെ ശത്രു രാജ്യമായി കണ്ട് നീങ്ങിയാല്‍ ലോകം വീണ്ടും ഒരു ശീതയുദ്ധത്തിന് സാക്ഷ്യം വഹിച്ചേക്കാം.

ട്രംപിന്‍റെ ഭരണകാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയും ചെയ്തിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്.ഈ അവസരം ഉപയോഗപ്പെടുത്തിയത് ചൈനയയായിരുന്നു. ബെയ്ജിംഗ് മോസ്കോയുമായി ഉണ്ടായിരുന്ന ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിച്ചു. എന്നാല്‍ ബൈഡന്‍ അധികാരത്തിലെത്തിയതോടെ ട്രംപിന്‍റെ പല നയങ്ങളുടേയും പൊളിച്ചെഴുത്ത് തുടങ്ങിയിട്ടുണ്ട്. പുതിയ നടപടികള്‍ വഴി റഷ്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാകും എന്നാണ് പൊതുവേ കരുതപ്പെടുന്നത്.

റഷ്യ-ചൈന ബന്ധത്തിന്‍റെ ആഴം ഇന്ന് ശക്തമാണ്. ഇവിടെ യുഎസിന്‍റെ പലമുന്നേങ്ങള്‍ക്കും അത് ഒരു താല്‍ക്കാലിക തിരിച്ചടി നല്‍കിയേക്കാം. എന്നാല്‍ ക്രമാനുഗതമായി മോസ്കായുമായി മികച്ച ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ കാലാന്തരത്തില്‍ അത് യുഎസിനാകും ഗുണം ചെയ്യുക. യുഎസ് ചൈനയെ ലക്ഷ്യമിടുമ്പോള്‍ റഷ്യയെ സംബന്ധിച്ചിടത്തോളം, ആഭ്യന്തരവും അന്തര്‍ദ്ദേശീയവുമായ വീക്ഷണകോണില്‍ നിന്ന് ഒരു പരിധിവരെ ‘ചെലവും അപകടസാധ്യതയും കുറയ്ക്കുക’ എന്ന നയം ഫലപ്രദമാകും. ഇവിടെ ക്രമേണ യുഎസുമായി മോസ്കോ ഒരു ഭാവിയില്‍ ഒരു ധാരണയിലെത്താനുള്ള സാധ്യതയേറെയാണ്.

അസ്ഥിരമായ ഒരു അന്താരാഷ്ട്ര ക്രമത്തിന്‍റെ ഫലമായുണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ സഹകരണത്തിന്‍റെ പോക്കറ്റുകള്‍ തിരിച്ചറിയുന്നത് മറ്റ് മധ്യശക്തികള്‍ക്കും ഒരു ഇടം നല്‍കും. ദേശീയ താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കി ഒരു ബഹുമുഖ വിദേശനയം പിന്തുടരാന്‍ ആഗ്രഹിക്കുന്ന, യുഎസും റഷ്യയുമായി സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്തുന്ന, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് പ്രയോജനം ചെയ്യും. ജനീവ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്ത മേഖലകളെക്കുറിച്ച് പുടിന്‍, ബൈഡന്‍ ഭരണകൂടങ്ങള്‍ കരാറുകള്‍ ഉണ്ടാക്കുന്നുവെങ്കില്‍, ഭാവിയിലെ ആയുധ നിയന്ത്രണം, അപകടസാധ്യത കുറയ്ക്കല്‍, സൈബര്‍ സുരക്ഷ, യൂറോപ്യന്‍ സുരക്ഷ, ആര്‍ട്ടിക്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ, ഉക്രെയ്ന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് അത് നിര്‍ണായക നേട്ടമായിരിക്കും.

റഷ്യയും പടിഞ്ഞാറും തമ്മിലുളഅള പിരിമുറുക്കങ്ങള്‍ അവസാനിപ്പിക്കുന്ന ഒരു ‘പുനഃസജ്ജീകരണ’ത്തിന് ഈ ബന്ധങ്ങള്‍ വിധേയമായിട്ടുണ്ടെന്നോ അന്താരാഷ്ട്ര ക്രമത്തിന്‍റെ ഭാവി പോലുള്ള പ്രധാന വിഷയങ്ങളില്‍ അവരുടെ വ്യത്യാസങ്ങള്‍ പരിഹരിച്ചതായോ ഇതിനര്‍ത്ഥമില്ല. എന്നിരുന്നാലും, ഒരു ‘യുക്തിരഹിതമായ ബന്ധത്തില്‍’ നിന്ന് കൂടുതല്‍ ‘യുക്തിസഹമായ ഏറ്റുമുട്ടലിലേക്ക്’ മുന്നേറുന്നത് ആശ്വാസകരമായ ഒരു സംഭവവികാസമാണ്. പ്രായോഗിക ഇടപെടലിന്‍റെ മൂല്യം അടിവരയിടുന്നതിനിടയില്‍, ഉച്ചകോടി നടത്തിയത് പരസ്പരം പ്രധാന ശക്തികളായി അംഗീകരിക്കുന്നു എന്ന വസ്തുതകൂടിയാണ്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യുഎസ്-റഷ്യ ബന്ധങ്ങളിലേക്ക് നിശബ്ദമായ നയതന്ത്രം തിരിച്ചുവരുന്നത് പരിമിതമായ അജണ്ടയുമായിപ്പോലും സ്വാഗതാര്‍ഹമാണ്. യുഎസിനും റഷ്യയ്ക്കും ഉച്ചകോടിയുടെ നേട്ടങ്ങള്‍ യഥാര്‍ഥത്തില്‍ വളര്‍ത്തിയെടുക്കാനും ഒടുവില്‍ ‘പരസ്പരം ജീവിക്കാന്‍ പഠിക്കാനും’ കഴിയുമോ എന്ന് വരും മാസങ്ങള്‍ വെളിപ്പെടുത്തും. വിജയിക്കുകയാണെങ്കില്‍ അതിന്‍റെ നേട്ടം അവര്‍ക്കുമാത്രമാകില്ല. അത് അന്താരാഷ്ട്ര വ്യവസ്ഥിതിയില്‍ കൂടുതല്‍ സ്ഥിരത ഉറപ്പാക്കും. ആഗോള ക്രമത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കിടയിലും മറ്റുരാജ്യങ്ങള്‍ക്ക് അത് ആശ്വാസകരവുമായിരിക്കും.

Maintained By : Studio3