യുപി നിയമസഭാ തെരഞ്ഞെടുപ്പ് : പരീക്ഷിക്കപ്പെടുന്നത് മുഖ്യധാരാ ദലിത് പാര്‍ട്ടിയുടെ ആശയം
ഇനി ബിഎസ്പിയുടെ പരീക്ഷണകാലം
ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവി മായാവതിയെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമാണ്. കാരണം പാര്‍ട്ടി തുടര്‍ന്നും പ്രവര്‍ത്തന പഥത്തിലുണ്ടാകുമോ അതോ ഓര്‍മയാകുമോ എന്നത് ഈ തെരഞ്ഞെടുപ്പാണ് തീരുമാനിക്കുക. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവിന്‍റെ പ്രസക്തിയെക്കാള്‍ ഉപരിയായി, 2022 ലെ യുപി തെരഞ്ഞെടുപ്പില്‍ അപകടത്തിലാകുന്നത് ഒരു ‘മുഖ്യധാരാ’ ദലിത് പാര്‍ട്ടിയുടെ ആശയമായിരിക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദലിത് രാഷ്ട്രീയത്തിന് ശക്തമായ അടിത്തറയിട്ട പാര്‍ട്ടിയാണ് ബിഎസ്പി.
ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി, കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി എന്നിവയ്ക്കെതിരെ ഇന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രികൂടിയായ മായാവതി വിമര്‍ശനവുമായി രംഗത്തുണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്പി അവരുടെ സഖ്യകക്ഷിയായിരുന്നു. എന്നാല്‍ മായാവതി ഇക്കുറി ഒരു സഖ്യസാധ്യതയും പരിഗണിക്കുന്നില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിഎസ്പി മേധാവിതന്നെ ഒരു പ്രധാന മത്സരാര്‍ത്ഥിയാണെന്ന സന്ദേശം പാര്‍ട്ടില പ്രചരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ട്ടിയുടെ നിരാശാജനകമായ തെരഞ്ഞെടുപ്പ് പ്രകടനങ്ങളും സംസ്ഥാനത്തെ ബിജെപിയുടെ അതിശയകരമായ വളര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ ഈ വോട്ടെടുപ്പ് തനിക്ക് എത്രത്തോളം നിര്‍ണായകമാണെന്ന് മായാവതിക്ക് അറിയാം.മായാവതിയെ പ്രസക്തമായി നിലനിര്‍ത്തുന്നതിനപ്പുറം, 2022 ലെ ബിഎസ്പിയുടെ പ്രകടനം ഒരു ദലിത് പാര്‍ട്ടിയുടെ ആശയം നിലനില്‍ക്കുണ്ടോ അതോ അപ്രസക്തമായോ എന്ന് തിരിച്ചറിയാനുള്ള അവസരംകൂടിയാണ് ഒരുക്കുന്നത്.
2007 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ മായാവതി ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ അമ്പരപ്പിച്ചിരുന്നു. 403 സീറ്റുകളില്‍ 206 എണ്ണം 30 ശതമാനം വോട്ടുമായി അവര്‍ ഭരണത്തിലെത്തി. പാര്‍ട്ടിയുടെ 2002 ലെ പ്രകടനത്തില്‍ നിന്ന് ഇത് ഗണ്യമായ മുന്നേറ്റമായിരുന്നു. അന്ന് ബിഎസ്പി 98 സീറ്റുകളും 23 ശതമാനം വോട്ടും നേടിയിരുന്നു. 2007 ലെ പ്രകടനം തന്ത്രപ്രധാനമായ ആസൂത്രണത്തിന്‍റെ ഫലമായിരുന്നു. ഏറ്റവും പ്രധാനമായി സ്ഥാനാര്‍ത്ഥികളെ ഒരു വര്‍ഷം മുന്‍കൂട്ടി പ്രഖ്യാപിക്കുകയും മുസ്ലീങ്ങള്‍ക്കൊപ്പം ദലിതരുടെയും ബ്രാഹ്മണരുടെയും ഒരു അതുല്യമായ സഖ്യം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പിന്നീട് 2012 ലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ സീറ്റുകള്‍ 80 ആയി കുറഞ്ഞു. 2017 ഓടെ യഥാക്രമം 19 സീറ്റുകളിലൊതുങ്ങി. എസ്പിയുമായി സഖ്യത്തിലായി ഒരുമിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോരാടിയപ്പോള്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ അവര്‍ക്കായില്ല.
അടിസ്ഥാനപരമായി, വിശാലമായ ദലിത് അടിത്തറയില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ച മായാവതി ഇപ്പോള്‍ തന്‍റെ നിയോജകമണ്ഡലത്തിലെ ജാദവ സമുദായത്തിന്‍റെ പിന്തുണയും സ്വാധീനം കുറച്ച് മുസ്ലീം പോക്കറ്റുകളിലും ആയി ചുരുങ്ങിയിരിക്കുന്നു. അതേസമയം, ജാതവ് ഇതര ദലിത് വോട്ട് ബിജെപി നേടി. കോണ്‍ഗ്രസും എസ്പിയും അവരുടെ പങ്ക് കണ്ടെത്താന്‍ ശ്രമിക്കുന്നു.യുപിയിലെ ജനസംഖ്യയുടെ ഏകദേശം 20 ശതമാനം ദലിതരാണ്, ജാതവ് 12 ശതമാനമാണ്. ബഹുജന്‍ സമാജ് പാര്‍ട്ടി ഒരു തരത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ മാതൃകയെ മാറ്റി ദലിത് ശാക്തീകരണ അജണ്ടയുമായി ഒരു മുഖ്യധാരാ പാര്‍ട്ടിയായി മാറി. ബിഎസ്പിയെപ്പോലെ മറ്റേത് ദലിത് കേന്ദ്രീകൃത പാര്‍ട്ടിയാണ് ഇതുവരെ രംഗത്തെത്തിയത്? അംബേദ്കറുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ) യുടെ വിവിധ സ്ട്രീമുകള്‍ ഉണ്ട്. ചന്ദ്രശേഖര്‍ ആസാദിന്‍റെ ഭീം ആര്‍മി പോലുള്ള സ്വതന്ത്ര സംഘടനകളുണ്ട്. എന്നിരുന്നാലും, അവരാരും ബിഎസ്പി പ്രകടിപ്പിച്ച ഒരു ആവേശം നല്‍കിയിട്ടില്ല.
ഇന്ത്യയിലെ നിര്‍ണായകമായ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു മായാവതി. മാത്രമല്ല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയിലും അവര്‍ സംസാരിക്കപ്പെട്ടിരുന്നു. തീര്‍ച്ചയായും, അവള്‍ മറ്റ് ജാതികളിലേക്ക്, പ്രത്യേകിച്ച് ബ്രാഹ്മണരിലേക്ക് തന്‍റെ അടിത്തറ വികസിപ്പിച്ചു. ഇപ്പോഴും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്, പക്ഷേ അവരുടെ പാര്‍ട്ടിയുടെയും രാഷ്ട്രീയത്തിന്‍റെയും കാതല്‍ ദലിതരാണ്. മായാവതി ഇനി ഗൗരവമുള്ള നേതാവായി തുടര്‍ന്നില്ലെങ്കില്‍ ജാതവ് ഉള്‍പ്പെടെയുള്ള ദലിത് വോട്ടുകള്‍ വിഘടിക്കാം. ഇത് മറ്റ് പാര്‍ട്ടികളിലേക്ക് ലയിക്കും.
മായാവതി നിരവധി രാഷ്ട്രീയ വീഴ്ചകള്‍ വരുത്തിയിട്ടുണ്ട്, അവരുടെ അടിത്തറ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. മാറുന്ന സമയങ്ങളുമായി പൊരുത്തപ്പെടുന്നതിനെക്കുറിച്ചും അത് കൂടുതല്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും മറന്നു. അവരുടെ പാര്‍ട്ടിയുടെ ബ്രാഹ്മണ മുഖമായ സതീഷ് ചന്ദ്ര മിശ്ര, ബിഎസ്പി നേതാവായി തുടരുന്നു. വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ നിരവദി അപകടങ്ങള്‍ ഉണ്ട്. ദലിത് രാഷ്ട്രീയത്തിന്‍റെ ആശയവും അതിന്‍റെ പ്രസക്തിയും മായാവതി എങ്ങനെ ഉപയോഗിക്കുന്നുവോ എന്നതിനെ ആശ്രയിച്ചാകും അവരുടെ മുന്നേറ്റം.