കേന്ദ്ര ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍
1 min read
2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. താഴെ പറയുന്നവയാണ് പ്രധാന വിലയിരുത്തലുകളും നിര്‍ദേശങ്ങളും:
- പ്രതിശീര്‍ഷ വരുമാനം ഏകദേശം ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികം വര്‍ധിച്ച് 1.97 ലക്ഷം രൂപയായി.
- ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ലോകത്തിലെ 10-ാം സ്ഥാനത്തുനിന്നും 5-ആം സ്ഥാനത്തേക്ക് വളര്‍ന്നു കഴിഞ്ഞ ഒമ്പത് വര്‍ഷം.
- ഇപിഎഫ്ഒ അംഗത്വം ഇരട്ടിയിലധികം വര്‍ധിച്ച് 27 കോടിയായി.
- 2022ല്‍ UPI വഴി 126 ലക്ഷം കോടി രൂപയുടെ 7,400 കോടി ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടന്നു.
- സ്വച്ഛ് ഭാരത് മിഷനു കീഴില്‍ 11.7 കോടി ഗാര്‍ഹിക കക്കൂസുകള്‍ നിര്‍മ്മിച്ചു.
- ഉജ്ജ്വലയ്ക്ക് കീഴില്‍ 9.6 കോടി എല്‍പിജി കണക്ഷനുകള്‍ നല്‍കി.
- 102 കോടി ആളുകള്‍ക്കായി 220 കോടി കോവിഡ് വാക്‌സിനേഷന്‍ നല്‍കി.
- 47.8 കോടി പ്രധാനമന്ത്രി ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകള്‍.
- പ്രധാനമന്ത്രി സുരക്ഷാ ബീമയ്ക്കും പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജനയ്ക്കും കീഴില്‍ 44.6 കോടി ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ.
- പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കു കീഴില്‍ 11.4 കോടിയിലധികം കര്‍ഷകര്‍ക്ക് 2.2 ലക്ഷം കോടി രൂപ കൈമാറി.
- ബജറ്റ് ‘സപ്തഋഷി’യുടെ ഏഴ് മുന്‍ഗണനാ മേഖലകള്‍ സമഗ്ര വികസനം, എല്ലാവര്‍ക്കും വികസനം, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും, സാധ്യതകള്‍ തുറന്നിടുക, ഹരിത വളര്‍ച്ച, യുവശക്തി, സാമ്പത്തിക മേഖല എന്നിവയാണ്.
- 2200 കോടി രൂപയുടെ ആത്മനിര്‍ഭര്‍ മാലിന്യമുക്ത ഉദ്യാന പദ്ധതി ആരംഭിക്കും
ഉയര്‍ന്ന മൂല്യമുള്ള ഉദ്യാന കൃഷിക്കു രോഗരഹിതവും ഗുണനിലവാരമുള്ളതുമായ നടീല്‍ വസ്തുക്കളുടെ ലഭ്യത വര്‍ദ്ധിപ്പിക്കും. - 2014 മുതല്‍ സ്ഥാപിതമായ മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള 157 നഴ്‌സിങ് കോളേജുകള്‍ക്കൊപ്പം 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കും.
- 3.5 ലക്ഷം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളായ 740 ഏകലവ്യ മാതൃകാ സ്‌കൂളുകള്‍ക്കായി 38,800 അധ്യാപകരെയും അനുബന്ധ ജീവനക്കാരെയും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കേന്ദ്രം നിയമിക്കും.
- പ്രധാനമന്ത്രി ആവാസ് യോജനയുടെ അടങ്കല്‍ തുക 66% വര്‍ധിപ്പിച്ച് 79,000 കോടി രൂപയായി ഉയര്‍ത്തുന്നു.
- റെയില്‍വേക്ക് മൂലധന വിഹിതമായി 2.40 ലക്ഷം കോടി രൂപ അനുവദിച്ചു. ഇത്
എക്കാലത്തെയും ഉയര്‍ന്ന തുകയും 2013-14ല്‍ നടത്തിയതിന്റെ ഒമ്പത് ഇരട്ടിയുമാണ്. - രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനായി പൊതു ഏജന്‍സികള്‍ ഉപയോഗപ്പെടുത്തുന്നതും ദേശീയ ഹൗസിങ് ബാങ്ക് പരിപാലിക്കുന്നതുമായ നഗര അടിസ്ഥാനസൗകര്യ വികസന ഫണ്ട് (യു.ഐ.ഡി.എഫ്.) ആരംഭിക്കും.
- എംഎസ്എംഇകള്‍, വന്‍കിട ബിസിനസ്സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നിവയുടെ പ്രമാണങ്ങള്‍ ഓണ്‍ലൈനില്‍ സുരക്ഷിതമായി സൂക്ഷിക്കാനും പങ്കിടാനുമായി എന്റിറ്റി ഡിജിലോക്കര്‍ സജ്ജീകരിക്കും.
- പുതിയ സാധ്യതകളും ബിസിനസ് മാതൃകകളും തൊഴില്‍സാധ്യതയും യാഥാര്‍ത്ഥ്യമാക്കുന്നതിന് 5G സേവനങ്ങളെ അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സജ്ജീകരിക്കും.
- ഗോബര്‍ദ(ഗാല്‍വനൈസിംഗ് ഓര്‍ഗാനിക് ബയോ-അഗ്രോ റിസോഴ്സസ് ധന്‍്)ന്റെ കീഴില്‍ 500 പുതിയ ‘മാലിന്യത്തില്‍നിന്നു സമ്പത്ത്’ പ്ലാന്റുകള്‍ പദ്ധതി സ്ഥാപിക്കും. മൊത്തം നിക്ഷേപം 10,000 കോടി രൂപ. പ്രകൃതി, ജൈവ വാതകം വിപണനം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും 5 ശതമാനം കംപ്രസ്ഡ് ബയോഗ്യാസ് നിര്‍ബന്ധമാണ്.
- മൂന്നു വര്‍ഷത്തിനകം ജൈവി കൃഷിയിലേക്കു മാറാന്‍ ഒരു കോടി കര്‍ഷകര്‍ക്ക് അവസരമൊരുക്കാനായി 10,000 ബയോ ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കും. ഇതുവഴി താഴെത്തട്ടില്‍ വളം, കീടനാശിനി നിര്‍മ്മാണ ശൃംഖല യാഥാര്‍ഥ്യമാകും.
- കോഡിങ്, എഐ, റൊബോട്ടിക്‌സ്, മെക്കാട്രോണിക്‌സ്, ഐഒടി, 3ഡി പ്രിന്റിങ്, ഡ്രോണുകള്‍, നൈപുണ്യം തുടങ്ങിയ ഇന്‍ഡസ്ട്രി 4.0യെ ലക്ഷ്യംവെച്ചുള്ള പുതിയ കാല കോഴ്‌സുകള്‍ വഴി മൂന്നു വര്‍ഷത്തിനകം യുവാക്കളില്‍ നൈപുണ്യം വളര്‍ത്തുന്നതിനായി പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 ആരംഭിക്കും.
- യുവാക്കളെ നൈപുണ്യമുള്ളവരാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി 30 സ്‌കില്‍ ഇന്ത്യ രാജ്യാന്തര കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
- എം.എസ്.എം.ഇകള്‍ക്കു വായ്പ ലഭ്യമാക്കുന്നതിനുള്ള പുതിയ പദ്ധതി 2023 ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതിനായി 9,000 കോടി രൂപയുടെ നിക്ഷേപം നടത്തും.
- 2 ലക്ഷം കോടി രൂപയുടെ ഉറപ്പുള്ള അധിക ഈടു രഹിത വായ്പ ലഭ്യമാക്കുകയും പലിശച്ചെലവ് ഏകദേശം 1 ശതമാനം കുറയാനിടയാക്കുകയും ചെയ്യും.
- കമ്പനികള്‍ക്ക് കീഴിലുള്ള ഫീല്‍ഡ് ഓഫീസുകളില്‍ ഫയല്‍ ചെയ്ത വിവിധ ഫോമുകള്‍ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുകവഴി കമ്പനികളോട് വേഗത്തില്‍ പ്രതികരിക്കുന്നതിനായി സെന്‍ട്രല്‍ പ്രോസസ്സിംഗ് സെന്റര്‍ സജ്ജീകരിക്കും
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമിന്റെ നിക്ഷേപ പരിധി 15 ലക്ഷത്തില്‍നിന്ന് 30 ലക്ഷമായി വര്‍ദ്ധിപ്പിക്കും. - ലക്ഷ്യമിടുന്ന ധനക്കമ്മി 2025-26 ആകുമ്പോഴേക്കും 4.5% ല്‍ താഴെയാകും.
ഗ്രാമീണ മേഖലയിലെ യുവ സംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അഗ്രികള്‍ച്ചര്‍ ആക്‌സിലറേറ്റര്‍ ഫണ്ട് സജ്ജീകരിക്കും. - ‘ശ്രീ അന്ന’യുടെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റുന്നതിന് ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ രാജ്യാന്ത തലത്തില്‍ മികച്ച മാതൃകയായും സാങ്കേതിക വിദ്യയും ഗവേഷണവും പങ്കുവെക്കുന്നതിനും മികവിന്റെ കേന്ദ്രമായി പിന്തുണയ്ക്കും, 20 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം എന്നിവയ്ക്കായി ലക്ഷ്യമിടുന്നു.
- ആറായിരം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ ഒരു പുതിയ ഉപപദ്ധതി മത്സ്യത്തൊഴിലാളികള്‍, മീന്‍ കച്ചവടക്കാര്‍, സൂക്ഷ്മ ചെറുകിട സംരംഭകര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും മൂല്യ ശൃംഖലയുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനും വിപണി വിപുലീകരിക്കുന്നതിനുമായി ലക്ഷ്യമിട്ടുള്ളതാണ്.
- കര്‍ഷക കേന്ദ്രീകൃതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കാര്‍ഷിക സാങ്കേതിക വിദ്യാ വ്യവസായങ്ങള്‍ക്കു സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്‍തുണ നല്‍കുന്നതിനുമായി കാര്‍ഷിക മേഖലയ്ക്കുള്ള ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരു ഓപ്പണ്‍ സോഴ്സ് ആയി നിര്‍മ്മിക്കും.
- 2,516 കോടി രൂപയുടെ നിക്ഷേപത്തോടെ 63,000 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം ആരംഭിച്ചു.
- കര്‍ഷകരെ അവരുടെ ഉല്‍പന്നങ്ങള്‍ സംഭരിക്കാന്‍ സഹായിക്കുന്നതിന് വിപുലമായ വികേന്ദ്രീകൃത സംഭരണ ശേഷി സജ്ജീകരിക്കും. ലാഭകരമായ വിലയറിഞ്ഞ് ഉചിതമായ സമയത്തു വില്‍പന നേടിയെടുക്കാന്‍ ഇതു സഹായിക്കും.
- അരിവാള്‍ രോഗ നിര്‍മാര്‍ജന ദൗത്യം ആരംഭിക്കും.
- സഹകരണ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത ഐസിഎംആര്‍ ലാബുകള്‍ വഴി സംയുക്ത പൊതു-സ്വകാര്യ മെഡിക്കല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കും.
- ഔഷധനിര്‍മാണ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി ആരംഭിക്കും.
ആഗോളതലത്തിലുള്ള പ്രതിസന്ധി മുന്നില്‍ക്കണ്ട് വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വകാര്യ മൂലധനം ആകര്‍ഷിക്കുന്നതിനുമായി മൂലധന നിക്ഷേപത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും 33% വര്‍ധന സൃഷ്ടിക്കുക വഴി 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം. - 500 ബ്ലോക്കുകള്‍ ഉള്‍ക്കൊള്ളുന്ന വളര്‍ച്ച കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായുള്ള പദ്ധതി ആരംഭിച്ചു. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി, ജലവിഭവങ്ങള്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ അവശ്യ ഗവണ്‍മെന്റ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഇത്.
- പട്ടികവര്‍ഗക്കാര്‍ക്കായി അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ദൗത്യമായി പ്രധാനമന്ത്രി പിവിടിജി വികസനം നടപ്പാക്കുന്നതിന് 15,000 കോടി രൂപ.
- തുറമുഖങ്ങള്‍, കല്‍ക്കരി, ഉരുക്ക്, വളം, ഭക്ഷ്യധാന്യം എന്നീ മേഖലകളിലെ കണക്റ്റിവിറ്റിക്കായി നൂറു പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി സ്വകാര്യ സ്രോതസ്സുകളില്‍നിന്നുള്ള 15000 കോടി രൂപ ഉള്‍പ്പെടെ 75000 കോടി രൂപയുടെ നിക്ഷേപം.
- അടിസ്ഥാന സൗകര്യ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ അടിസ്ഥാനസൗകര്യ സാമ്പത്തിക സെക്രട്ടേറിയറ്റ് സ്ഥാപിച്ചു.
- അധ്യാപക പരിശീലനത്തിനുള്ള മികവിനായി ജില്ലാ വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍ വികസിപ്പിക്കും.
- വിവിധ ഭാഷകളിലുള്ളതും വിവിധ പ്രദേശങ്ങളില്‍നിന്നുള്ളതുമായ ഗുണനിലവാരമുള്ള പുസ്തകങ്ങളുടെ ലഭ്യത സുഗമമാക്കുന്ന, കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായുള്ള ദേശീയ ഡിജിറ്റല്‍ ലൈബ്രറി സജ്ജീകരിക്കും.
- സുസ്ഥിരമായ ചെറുകിട ജലസേചനം ലഭ്യമാക്കാനും കുടിവെള്ള ടാങ്കുകള്‍ നിറയ്ക്കാനുമായി അപ്പര്‍ ഭദ്ര പദ്ധതിക്ക് കേനദ്്ര സഹായമായി 5300 കോടി രൂപ നല്‍കും.
- കേന്ദ്രത്തിന്റെ ‘ഫലപ്രദമായ മൂലധന ചെലവ്’ 13.7 ലക്ഷം കോടി രൂപ.
സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരു വര്‍ഷത്തേക്ക് കൂടി തുടരും. - ഡിജിറ്റല്‍ എപ്പിഗ്രാഫിയില്‍ ‘ഭാരത് ഷെയര്‍ഡ് റിപ്പോസിറ്ററി ഓഫ് ഇന്‍സ്‌ക്രിപ്ഷന്‍സ്’ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം പുരാതന ലിഖിതങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന മ്യൂസിയം.
- നമ്മുടെ നഗരങ്ങളെ ‘നാളത്തെ സുസ്ഥിര നഗരങ്ങളായി’ മാറ്റുന്നതിനു നഗരാസൂത്രണ പരിഷ്‌കാരങ്ങളും നടപടികളും ഏറ്റെടുക്കുന്നതിന് സംസ്ഥാനങ്ങളെയും നഗരങ്ങളെയും പ്രോത്സാഹിപ്പിക്കുക.
- സെപ്റ്റിക് ടാങ്കുകളുടെയും അഴുക്കുചാലുകളുടെയും ശുചീകരണം പൂര്‍ണമായും യന്ത്രവല്‍ക്കരിക്കാന്‍ എല്ലാ നഗരങ്ങളെയും പട്ടണങ്ങളെയും പ്രാപ്തമാക്കിക്കൊണ്ട് മാന്‍ഹോളില്‍ നിന്ന് മെഷീന്‍-ഹോള്‍ രീതിയിലേക്ക് മാറുക.
- ലക്ഷക്കണക്കിനു ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് തങ്ങളുടെ നൈപുണ്യം മെച്ചപ്പെടുത്താനും ജനോന്‍മുഖമായ സമീപനം സാധ്യമാക്കാനുമായി ഐഗോട്ട് കര്‍മ്മയോഗി എന്ന സംയോജിത ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്‌ഫോം ആരംഭിച്ചു.
- ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനായി 39000ലധികം നിബന്ധനകള്‍ കുറയ്ക്കുകയും 3,400ലധികം നിയമ വ്യവസ്ഥകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കുകയും ചെയ്തു.
- കൂടുതല്‍ വിശ്വാസാധിഷ്ഠിതമായ ഭരണത്തിനായി 42 കേന്ദ്ര നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ജന്‍ വിശ്വാസ് ബില്‍.
- ‘ഇന്ത്യയില്‍ എഐ ഉണ്ടാക്കുക, ഇന്ത്യക്ക് വേണ്ടി എഐ പ്രവര്‍ത്തിക്കുക’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികച്ച മൂന്ന് കേന്ദ്രങ്ങള്‍ മുന്‍നിര വിദ്യാഭ്യാസ മേഖലയില്‍ സജ്ജീകരിക്കും.
- സ്റ്റാര്‍ട്ടപ്പുകളും അക്കാദമിയകളും നടത്തുന്ന ഗവേഷണങ്ങളും നൂതനാശയങ്ങളും മെച്ചപ്പെടുത്താന്‍ ദേശീയ ഡാറ്റാ ഗവേണന്‍സ് നയം കൊണ്ടുവരും.
- തിരിച്ചറിയല്‍ രേഖകളും വിലാസവും പുതുക്കുന്നത് എളുപ്പമാക്കുന്നതിന് ഡിജിലോക്കര്‍ സേവനവും ആധാറും അടിസ്ഥാനമായി ഉപയോഗിച്ച് ഒരിടത്തു തന്നെ പരിഹാരം കാണല്‍.
- ബിസിനസ് ചെയ്യല്‍ എളുപ്പമാക്കാനായി നിശ്ചിത ഗവണ്‍മെന്റ് ഏജന്‍സികളുടെ എല്ലാ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കും പൊതുവായ തിരിച്ചറിയല്‍ രേഖയായി പാന്‍ ഉപയോഗിക്കും.
- പെര്‍ഫോമന്‍സ് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട, കണ്ടുകെട്ടിയ തുകയുടെ 95 ശതമാനവും, കോവിഡ് കാലത്ത് കരാറുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുപോയ സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് ഗവണ്‍മെന്റും ഗവണ്‍മെന്റ് ഏജന്‍സികളും തിരിച്ചുനല്‍കും.
- മത്സരാധിഷ്ഠിത വികസനത്തിന്, ക്ഷാമം നേരിടുന്ന വിഭവങ്ങള്‍ നന്നായി വിനിയോഗിക്കുന്നതിന് ഫലപ്രാപ്തി അടിസ്ഥാനമാക്കിയുള്ള ധനസഹായം.
- ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഫലപ്രദമായി നീതി ലഭ്യമാക്കുന്നതിനായി 7,000 കോടി രൂപയുടെ പദ്ധതി ആരംഭിക്കും.
- ഇറക്കുമതിക്കു മേലുള്ള ആശ്രിതത്വം കുറയ്ക്കാനായി തദ്ദേശീയമായി ലാബ് ഗ്രോണ്‍ ഡയമണ്ട്‌സ് (എല്‍.ജി.ഡി.) വിത്തുകള്‍ ഉല്‍പാദിപ്പിക്കുന്നതിനായി എല്‍.ജി.ഡി. മേഖലയ്ക്ക് ഗവേഷണ, വികസന ഗ്രാന്റ്.
- 2030 ആകുമ്പോഴേക്കും ഗ്രീന്‍ ഹൈഡ്രജന്‍ മിഷനു കീഴില്‍ 5 എംഎംടി വാര്‍ഷിക ഉല്‍പ്പാദനം ലക്ഷ്യമിടുന്നു. കാര്‍ബര്‍ നിര്‍ഗമനവും ഫോസില്‍ ഇന്ധന ഇറക്കുമതിയും കുറച്ചുകൊണ്ടുവരികയാണു ലക്ഷ്യം.
- ഊര്‍ജ സുരക്ഷ, ഊര്‍ജ്ജ സംക്രമണം, നെറ്റ് സീറോ ലക്ഷ്യങ്ങള്‍ എന്നിവയ്ക്കായി 35000 കോടി രൂപയുടെ വിഹിതം.
- സമ്പദ്വ്യവസ്ഥയെ സുസ്ഥിര വികസന പാതയില്‍ നയിക്കാന്‍ ബാറ്ററി ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കും.
- പുനരുപയോഗിക്കാവുന്ന ഊര്‍ജ ഗ്രിഡ് ഏകോപിപ്പിക്കുന്നതിനും ലഡാക്കില്‍നിന്ന് ഒഴിപ്പിക്കുന്നതിനുമായി 20700 കോടി രൂപയുടെ പദ്ധതി.
- സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സമാന്തര വളങ്ങളും രാസവളങ്ങളുടെ സമീകൃത ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി പുനഃസ്ഥാപിക്കല്‍, അവബോധം സൃഷ്ടിക്കല്‍, പോഷണം, ഭൂമാതാവിനെ മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കുള്ള പിഎം പ്രോഗ്രാം (പിഎം-പ്രണാം) ആരംഭിക്കും.
- കടല്‍ത്തീരത്തും ഉപ്പുപടലങ്ങളിലും കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കാന്‍ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയും കാംപ ഫണ്ടും മറ്റു സ്രോതസ്സുകളും ഉപയോഗപ്പെടുത്തി കടല്‍ത്തീര ആവാസവ്യവസ്ഥയ്ക്കും പ്രത്യക്ഷമായ വരുമാനത്തിനും വേണ്ടിയുള്ള കണ്ടല്‍ സംരക്ഷണം നടപ്പാക്കും.
- പ്രോത്സാഹിപ്പിക്കുകയും സമാഹരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിന് കീഴില്‍ ഗ്രീന്‍ ക്രെഡിറ്റ് പദ്ധതി വിജ്ഞാപനം ചെയ്യും.
- തണ്ണീര്‍ത്തടങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കുക, ജൈവ വൈവിധ്യം വര്‍ദ്ധിപ്പിക്കുക, ഇക്കോ ടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സമൂഹങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അമൃത് ധരോഹര്‍ പദ്ധതി നടപ്പിലാക്കും.
- എം.എസ്.എം.ഇകള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ദാതാക്കളുമായി ബന്ധപ്പെടുത്തിയും സംരംഭകത്വ പദ്ധതികള്‍ ലഭ്യമാക്കിയും ഡിമാന്‍ഡ് അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക നൈപുണ്യ വികസനം സാധ്യമാക്കാനായി ഏകീകൃത സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിക്കും.
- ഔപചാരിക വൈദഗ്ധ്യം, എംഎസ്എംഇകള്‍ ഉള്‍പ്പെടെയുള്ള തൊഴിലുടമകളുമായി ലിങ്ക് ചെയ്യല്‍, ആക്‌സസ് സുഗമമാക്കല്‍ സംരംഭകത്വ പദ്ധതികള്‍.
- അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് പ്രോത്സാഹന പദ്ധതിക്കു കീഴിലുള്ള നേരിട്ടു ആനുകൂല്യം വിതരണം വഴി മൂന്നു വര്‍ഷത്തിനകം 47 ലക്ഷം യുവാക്കള്‍ക്കു സ്റ്റൈപ്പന്‍ഡ് നല്‍കും.
- ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ക്കു സമ്പൂര്‍ണ പാക്കേജിനു പറ്റുംവിധം വികസിപ്പിക്കുന്നതിനായി കുറഞ്ഞത് 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കും.
- ദേഘോ അപ്‌നാ ദേശ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി മേഖലാതല സവിശേഷ നൈപുണ്യ വികസനവും സംരംഭകത്വ വികസനവും സമന്വയിപ്പിക്കും.
- വൈബ്രന്റ് വില്ലേജ് പദ്ധതി വഴി അതിര്‍ത്തിഗ്രാമങ്ങളില്‍ വിനോദസഞ്ചാര അടിസ്ഥാന സൗകര്യവും സൗകര്യങ്ങളും ഒരുക്കും.
- ഒരു ജില്ല, ഒരു ഉല്‍പന്നം പദ്ധതിയിലെ ഉല്‍പന്നങ്ങളും ജിഐ ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും വില്‍ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി യൂനിറ്റി മാളുകള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കും.
- വായ്പയുടെ ഫലപ്രദമായ ഒഴുക്കും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക സ്ഥിരത സൃഷ്ടിക്കുന്നതിനുമായി സാമ്പത്തിക, അനുബന്ധ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കേന്ദ്ര ശേഖരമായി നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റജിസ്ട്രി രൂപീകരിക്കും.
- വായ്പാ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ആര്‍.ബി.ഐയുമായി ചര്‍ച്ച ചെയ്ത് പുതിയ നിയമനിര്‍മ്മാണ ചട്ടക്കൂട് രൂപകല്പന ചെയ്യണം.
- പൊതു, നിയന്ത്രിത സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് നിലവിലുള്ള നിയന്ത്രണങ്ങളുടെ സമഗ്ര അവലോകനം നടത്താന്‍ സാമ്പത്തിക രംഗത്തെ നിയന്ത്രണ ഏജന്‍സികള്‍ തയ്യാറാവണം. വിവിധ നിയന്ത്രണങ്ങള്‍ പ്രകാരമുള്ള അപേക്ഷയ്ക്കുള്ള സമയപരിധിയും നിശ്ചയിക്കണം.
- ഇരട്ട നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന് എസ്ഇസെഡ് നിയമത്തിന് കീഴിലുള്ള അധികാരങ്ങള്‍ ഐഎഫ്എസ്‌സിഎയ്ക്ക് കൈമാറുന്നു.
- ഐഎഫ്‌സിഎ, എസ്ഇസെഡ് അധികൃതര്‍, ജിഎസ്ടിഎന്‍, ആര്‍ബിഐ, സെബി, ഐആര്‍ഡിഎഐ എന്നിവയില്‍ നിന്നുള്ള അംഗീകാരത്തിനും രജിസ്‌ട്രേഷനുമായി ഒരു ഏകജാലക ഐടി സംവിധാനം സജ്ജീകരിക്കും.
- ട്രേഡ് റീ-ഫിനാന്‍സിംഗിനായി എക്‌സിം ബാങ്കിന്റെ ഒരു അനുബന്ധ സ്ഥാപനം സ്ഥാപിക്കുന്നു.
- ആര്‍ബിട്രേഷന്‍, അനുബന്ധ സേവനങ്ങള്‍, കൂടാതെ നിയമപരമായ വ്യവസ്ഥകള്‍ എന്നിവയ്ക്കായി ഐഎഫ്എസ് സിഎ നിയമം ഭേദഗതി ചെയ്യുന്നു.
- എസ്ഇസെഡ് നിയമത്തിന് കീഴിലുള്ള ഇരട്ട നിയന്ത്രണം ഒഴിവാക്കുന്നു.
- ഓഫ്ഷോര്‍ ഡെറിവേറ്റീവ് ഉപകരണങ്ങള്‍ സാധുവായ കരാറുകളായി അംഗീകരിക്കുന്നു.
- ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, ബാങ്കിംഗ് കമ്പനീസ് ആക്റ്റ് എന്നിവയില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു.
- ബാങ്ക് ഭരണം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപക സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി റിസര്‍വ് ഓഫ് ഇന്ത്യ നിയമത്തിലും ഭേദഗതി നിര്‍ദേശിച്ചു.
- ഡിജിറ്റല്‍ തുടര്‍ച്ചാ പരിഹാരങ്ങള്‍ തേടുന്ന രാജ്യങ്ങള്‍ക്ക് ജിഐഎഫ്ടി ഐഎഫ്എസ്‌സിയില്‍ ഡാറ്റ എംബസികള്‍ സജ്ജീകരിക്കുന്നതിന് സൗകര്യമൊരുക്കും.
- മാനദണ്ഡങ്ങള്‍ വികസിപ്പിക്കാനും നിയന്ത്രിക്കാനും പരിപാലിക്കാനും നടപ്പിലാക്കാനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് വിപണികളിലെ വിദ്യാഭ്യാസത്തിനും ബിരുദങ്ങള്‍, ഡിപ്ലോമകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അംഗീകരിക്കാനും സെബിക്ക് അധികാരം നല്‍കണം.
- അവകാശവാദം ഉന്നയിക്കാതിരുന്ന ഓഹരികളും വിതരണം ചെയ്യാതിരുന്ന ഡിവിഡന്റും ഇന്‍വെസ്റ്റര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് അതോറിറ്റിയില്‍നിന്ന് എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ നിക്ഷേപകരെ പ്രാപ്തമാക്കുന്നതിന് സംയോജിത ഐടി പോര്‍ട്ടല്‍ സ്ഥാപിക്കും.
- ആസാദി കാ അമൃത് മഹോത്സവ് സ്മരണയ്ക്കായി, ഒറ്റത്തവണയുള്ള പുതിയ ചെറുകിട സമ്പാദ്യ പദ്ധതി, മഹിളാ സമ്മാന് സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കും. ഇത് സ്ത്രീകളുടെയോ പെണ്‍കുട്ടികളുടെയോ പേരില്‍ 2 ലക്ഷം രൂപ വരെ 2 വര്‍ഷത്തേക്ക് (മാര്‍ച്ച് 2025 വരെ) ഭാഗിക പിന്‍വലിക്കല്‍ ഓപ്ഷനോടൊപ്പം 7.5 ശതമാനം സ്ഥിര പലിശ നിരക്കില്‍ നിക്ഷേപിക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നു.
- പ്രതിമാസ വരുമാന അക്കൗണ്ട് സ്‌കീമിന്റെ പരമാവധി നിക്ഷേപ പരിധി വര്‍ദ്ധിപ്പിക്കും. സിംഗിള്‍ അക്കൗണ്ടിന് 4.5 ലക്ഷം മുതല്‍ 9 ലക്ഷം വരെയും ജോയിന്റ് അക്കൗണ്ടിന് 9 ലക്ഷം മുതല്‍ 15 ലക്ഷം വരെയുമായാണു വര്‍ധിപ്പിക്കുക.
- മൂലധനച്ചെലവിനായി സംസ്ഥാനങ്ങള്‍ക്കുള്ള മുഴുവന്‍ അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പയും 2023-24 നുള്ളില്‍ ചെലവിട്ടുതീര്‍ക്കണം.
- 0.5% ഊര്‍ജമേഖലയുടെ പരിഷ്‌കാരത്തിനായി നീക്കിവെച്ചിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ഡിപിയുടെ 3.5% ധനക്കമ്മി അനുവദിച്ചിരിക്കുന്നു.