യൂണിയൻ ബജറ്റ് 2021 : രണ്ടായിരം കോടി രൂപയുടെ നിക്ഷേപമുള്ള ഏഴ് തുറമുഖ പദ്ധതികൾ
- ഇൻഷുറൻസ് കമ്പനികളിൽ അനുവദനീയമായ എഫ്ഡിഐ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തും. വിദേശ ഉടമസ്ഥാവകാശവും നിയന്ത്രണങ്ങളോടെ അനുവദിക്കും
- രണ്ടായിരം കോടി രൂപയുടെ നിക്ഷേപമുള്ള ഏഴ് തുറമുഖ പദ്ധതികൾ
- ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 1,500 കോടി രൂപ വകയിരുത്തി
- നോൺ റസിഡന്റ് ഇന്ത്യക്കാർക്ക് ഇന്ത്യയിൽ “വൺ പേഴ്സൺ കമ്പനി”കൾ ആരംഭിക്കാം, ഇന്ത്യയിൽ ഉണ്ടാവേണ്ട കാലാവധി 182 ൽ നിന്നു 120 ആയി കുറച്ചു.
- സ്റ്റാർട്ട്ആപ്പുകളെ പ്രോത്സാഹിപ്പിക്കാൻ “വൺ പേഴ്സൺ കമ്പനി”കൾക്കു പ്രത്യേക പ്രോത്സാഹനം