ട്വിറ്റര്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളിലും ഇനി 4കെ ഇമേജുകള്‍ കാണാം, അപ്‌ലോഡ് ചെയ്യാം
ട്വിറ്റര്‍ വെബ് ആപ്പില്‍ 4കെ ഇമേജുകള്‍ ഇതിനകം സപ്പോര്‍ട്ട് ചെയ്തിരുന്നു
സാന്‍ ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ: ട്വിറ്റര്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളില്‍ ഇനി 4കെ ഇമേജുകള്‍ അപ്‌ലോഡ് ചെയ്യാനും കാണാനും കഴിയും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് മൈക്രോ ബ്ലോഗിംഗ് സൈറ്റ് ഈ സൗകര്യം ലഭ്യമാക്കി. ചിത്രങ്ങളുടെ റെസലൂഷന്‍ ഇതുവരെ 2048, 2048 ആയി പരിമിതപ്പെടുത്തിയിരുന്നു. ഇനി മുതല്‍ ട്വിറ്റര്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്കായി 4കെ ഇമേജുകള്‍ സപ്പോര്‍ട്ട് ചെയ്യും. ‘ട്വിറ്റര്‍ സപ്പോര്‍ട്ട്’ എക്കൗണ്ടാണ് പുതിയ ഫീച്ചര്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഈ ട്വീറ്റിന് 2000 ലധികം ലൈക്കുകളും 1,700 റീട്വീറ്റുകളും ലഭിച്ചു. ട്വിറ്റര്‍ വെബ് ആപ്പില്‍ 4കെ ഇമേജുകള്‍ ഇതിനകം സപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകള്‍ക്കായി ഈ ഫീച്ചര്‍ അവതരിപ്പിച്ചു.
ട്വിറ്ററില്‍ 4കെ ഇമേജുകള്‍ എനേബിള്‍ ചെയ്യുന്നത് ഇങ്ങനെയാണ്. സ്മാര്‍ട്ട്‌ഫോണിലെ ട്വിറ്റര്‍ ആപ്പ് തുറന്ന് ‘സെറ്റിംഗ്‌സ് ആന്‍ഡ് പ്രൈവസി’ ഓപ്ഷന്‍ സെലക്റ്റ് ചെയ്യുകയാണ് വേണ്ടത്. ഇതേതുടര്‍ന്ന് ‘ജനറല്‍’ കാറ്റഗറിയിലെ ‘ഡാറ്റ യൂസേജ്’ ഓപ്ഷന്‍ ടാപ്പ് ചെയ്യണം. ഇപ്പോള്‍ ഇമേജസ് കാറ്റഗറിയില്‍ ‘ഹൈ ക്വാളിറ്റി ഇമേജ് അപ്‌ലോഡ്‌സ്’ ഓപ്ഷന്‍ കാണാന്‍ കഴിയും. ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഇമേജ് പ്രിഫറന്‍സസ് സെറ്റിംഗ്‌സ് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. മൊബീല്‍ ഡാറ്റ ആന്‍ഡ് വൈഫൈ, വൈഫൈ ഓണ്‍ലി, നെവര്‍ എന്നിങ്ങനെ ഏത് സാഹചര്യങ്ങളിലാണ് 4കെ ഇമേജുകള്‍ കാണാനും അപ്‌ലോഡ് ചെയ്യാനും കഴിയുകയെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് നിശ്ചയിക്കാം.