ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം), ജെ.ഡി പവര്‍ 2024ന്‍റെ ഇന്ത്യ ടൂവീലര്‍ ഐക്യൂഎസ്, എപിഇഎഎല്‍ സ്റ്റഡീസില്‍ 10 വിഭാഗങ്ങളില്‍ 7 ബഹുതികള്‍ സ്വന്തമാക്കി. ഉടമസ്ഥതയുടെ ആദ്യ ആറുമാസത്തിനുള്ളില്‍ ഇരുചക്രവാഹനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ടൂവീലര്‍ ഇനീഷ്യല്‍ ക്വാളിറ്റി സ്റ്റഡിയില്‍ (ഐക്യുഎസ്) കമ്പനിയില്‍ നിന്നുള്ള നാല് മോഡലുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകള്‍, എഐ പിന്തുണയോടെയുള്ള അനലിറ്റിക്സ്, ഉപദേശക സേവനങ്ങള്‍ എന്നിവയില്‍ ആഗോള മുന്‍നിരക്കാരാണ് ജെ.ഡി പവര്‍. ടിവിഎസ് ജൂപ്പിറ്റര്‍ 125 പ്രാരംഭ ഗുണനിലവാരത്തില്‍ (ഇനീഷ്യല്‍ ക്വാളിറ്റി) മികച്ച എക്സിക്യൂട്ടീവ് സ്കൂട്ടറായി. പ്രാരംഭ നിലവാരത്തില്‍ രണ്ടാമത്തെ ഇക്കണോമി സ്കൂട്ടര്‍ നേട്ടവും ടിവിഎസ് ജൂപ്പിറ്റര്‍ 125 നേടി. ടിവിഎസ് റേഡിയോണ്‍ പ്രാരംഭ ഗുണമേന്മയില്‍ മികച്ച ഇക്കോണമി മോട്ടോര്‍സൈക്കിളായി. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 2വി പ്രാരംഭ ഗുണനിലവാരത്തില്‍ മികച്ച പ്രീമിയം മോട്ടോര്‍സൈക്കിള്‍. ടിവിഎസ് റൈഡര്‍ പ്രാരംഭ ഗുണനിലവാരത്തില്‍ മികച്ച രണ്ടാമത്തെ എക്സിക്യൂട്ടീവ് മോട്ടോര്‍സൈക്കിളായും തിരഞ്ഞെടുക്കപ്പെട്ടു.