200 സിസി സെഗ്‌മെന്റിലെ പ്രമുഖര്‍
പുതിയ മോട്ടോര്‍സൈക്കിള്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഉചിതമായ സമയമെന്ന് തോന്നുന്നു. നിരവധി നല്ല ഓപ്ഷനുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതേസമയം ഏത് മോട്ടോര്‍സൈക്കിള്‍ തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം സ്വാഭാവികമാണ്. എന്‍ട്രി ലെവല്‍ സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിളാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 125 സിസി, 150 സിസി, 160 സിസി, 180 സിസി/ 200 സിസി സെഗ്‌മെന്റുകളില്‍ വ്യത്യസ്ത ഡിസ്‌പ്ലേസ്‌മെന്റുകളിലായി നിരവധി മോട്ടോര്‍സൈക്കിളുകള്‍ കാണാന്‍ കഴിയും. ഇവിടെ 200 സിസി സെഗ്‌മെന്റിലെ അഞ്ച് മികച്ച മോട്ടോര്‍സൈക്കിളുകളാണ് നല്‍കുന്നത്. ഇവയില്‍ ഓരോന്നും ഒന്നിനൊന്ന് മികച്ചതാണ്.
കെടിഎം 200 ഡ്യൂക്ക്
ഇന്ത്യയില്‍ കെടിഎം എന്ന ബ്രാന്‍ഡിനെ സുപരിചിതമാക്കിയത് 200 ഡ്യൂക്ക് എന്ന മോട്ടോര്‍സൈക്കിളാണ്. കെടിഎം പുറത്തിറക്കിയ ആദ്യത്തെ മോട്ടോര്‍സൈക്കിളാണ് 200 ഡ്യൂക്ക്. പുതിയ 390 ഡ്യൂക്കിന്റെ അതേ സ്റ്റൈലിംഗ് നല്‍കി പരിഷ്‌കരിച്ചതാണ് നിലവിലെ 200 ഡ്യൂക്ക്. ഡബ്ല്യുപിയുടെ യുഎസ്ഡി (അപ്‌സൈഡ് ഡൗണ്‍) ഫോര്‍ക്കുകള്‍, എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), പുതിയ സ്പ്ലിറ്റ് ഫ്രെയിം എന്നിവയോടെയാണ് ഇപ്പോള്‍ കെടിഎം 200 ഡ്യൂക്ക് വരുന്നത്. 199.5 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 24.6 ബിഎച്ച്പി കരുത്തും 8,000 ആര്‍പിഎമ്മില്‍ 19.2 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. നിലവില്‍ 1.84 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.
ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി
നിലവില്‍ 200 സിസി സെഗ്‌മെന്റിലെ ബഹുമുഖ പ്രതിഭകളിലൊന്നാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി. സിംഗിള്‍ ചാനല്‍ എബിഎസ്, ഡുവല്‍ ചാനല്‍ എബിഎസ് എന്നീ രണ്ട് വകഭേദങ്ങളില്‍ ലഭിക്കും. മൂന്ന് റൈഡിംഗ് മോഡുകള്‍, ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷന്‍, ക്രമീകരിക്കാവുന്ന ലിവറുകള്‍ എന്നിവയും നല്‍കി. 198 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ്, ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. സ്‌പോര്‍ട്ട് മോഡില്‍ ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 20.54 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 18.1 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. റെയ്ന്‍, അര്‍ബന്‍ എന്നീ മോഡുകളില്‍ കരുത്തും ടോര്‍ക്കും കുറയും. 7,800 ആര്‍പിഎമ്മില്‍ 17 ബിഎച്ച്പി കരുത്തും 5,750 ആര്‍പിഎമ്മില്‍ 16.51 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. നിലവില്‍ 1.29 ലക്ഷം മുതല്‍ 1.34 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.
ഹീറോ എക്‌സ്പള്‍സ് 200
അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള എന്‍ട്രി ലെവല്‍ മോഡലാണ് ഹീറോ എക്‌സ്പള്‍സ് 200. കുറേക്കൂടി ഗൗരവത്തോടെ ഓഫ്‌റോഡുകള്‍ താണ്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ഓപ്ഷണല്‍ റാലി കിറ്റ് ലഭിക്കും. ടയറുകള്‍, സസ്‌പെന്‍ഷന്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് തുടങ്ങിയവയാണ് ഈ കിറ്റിന്റെ ഭാഗമായി ലഭിക്കുന്നത്. 199 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 17.8 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 16.45 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. ഡെല്‍ഹി എക്‌സ് ഷോറൂം വില 1.18 ലക്ഷം രൂപയാണ്. റാലി കിറ്റിന് 38,000 രൂപ അധികം നല്‍കണം.
ബജാജ് പള്‍സര്‍ എന്‍എസ് 200
200 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലെ മറ്റൊരു ജനപ്രിയ മോഡലാണ് ബജാജ് പള്‍സര്‍ എന്‍എസ് 200. കെടിഎം 200 ഡ്യൂക്ക് മോട്ടോര്‍സൈക്കിളില്‍നിന്ന് സ്വീകരിച്ചതാണ് ഈ പവര്‍ട്രെയ്ന്‍. അതേസമയം, എന്‍എസ് 200 മോട്ടോര്‍സൈക്കിളിന്റെ 199.5 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്റെ കൂടെ ബജാജ് ഓട്ടോയുടെ ട്രിപ്പിള്‍ സ്പാര്‍ക്ക് സാങ്കേതികവിദ്യ നല്‍കി. ഈ മോട്ടോര്‍ 9,700 ആര്‍പിഎമ്മില്‍ 24 ബിഎച്ച്പി കരുത്തും 8,000 ആര്‍പിഎമ്മില്‍ 18.5 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. നിലവില്‍ 1.35 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.
ഹോണ്ട ഹോര്‍ണറ്റ് 2.0
180 സിസി മോട്ടോര്‍സൈക്കിളാണ് ഹോണ്ട ഹോര്‍ണറ്റ് 2.0. എന്നാല്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി, ബജാജ് പള്‍സര്‍ എന്‍എസ് 200 തുടങ്ങിയ മോഡലുകളുമായാണ് മല്‍സരിക്കുന്നത്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍, എതിരാളികളുടെ അടുത്തുവരുന്ന പ്രകടനം കാഴ്ച്ചവെയ്ക്കും. 184.4 സിസി എന്‍ജിന്‍ കരുത്തേകുന്നു. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 17 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 16.1 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. യുഎസ്ഡി (അപ്‌സൈഡ് ഡൗണ്‍) ഫോര്‍ക്കുകള്‍, ആകര്‍ഷകമായ നിറങ്ങള്‍, പ്രീമിയം ഫിറ്റ് ആന്‍ഡ് ഫിനിഷ് എന്നിവ ശ്രദ്ധേയങ്ങളാണ്. നിലവില്‍ 1.30 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.