Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാർച്ച് 2ന് കഴക്കൂട്ടത്ത് തൊഴിൽ മേള

1 min read

തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിന് കീഴിൽ വനിതകൾക്കായുള്ള നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും, നെഹ്റു യുവ കേന്ദ്ര സംഘാതനുമായി ചേർന്ന് 2024 മാർച്ച് 2 ന് തൊഴിൽ മേള സംഘടിപ്പിക്കും. കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമണിൽ നട‌ക്കുന്ന തൊഴിൽ മേള രാവിലെ 9 .30 ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. 50-അധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് 3000-ൽ പരം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും. മേളയോടനുബന്ധിച്ചു കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ഫ്ലാഗ്ഷിപ് പരിപാടികളായ പ്രധാൻമന്ത്രി സ്വനിധി, പ്രധാൻമന്ത്രി വിശ്വകർമ യോജന, പ്രധാൻമന്ത്രി തൊഴിൽദായക പദ്ധതി, മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾ നടക്കും. തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 9 മണിക്ക് കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് എതിർവശത്തുള്ള സ്കിൽ ട്രെയിനിംഗ് സെൻ്ററിൽ എത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 8301834866 ,8301854866 എന്നീ നമ്പറുകളിൽ ലഭ്യമാണ്. താൽല്പര്യമുള്ള തൊഴിൽ ഉടമകൾ 9495387866, 9447024571 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം
Maintained By : Studio3