ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തി
ഇന്ത്യയില്‍ പകര്‍ച്ചവ്യാധി രൂക്ഷമായ സാഹചര്യത്തില്‍ പത്ത് ദിവസത്തേക്കാണ് വിലക്ക്
ദുബായ്: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി. ഇന്ന് മുതല്‍ പത്ത് ദിവസത്തേക്കാണ് വിലക്ക് ബാധകമെന്ന് ദുബായ് ആസ്ഥാനമായ വിമാനക്കമ്പനി എമിറേറ്റ്‌സ് അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
ഏപ്രില്‍ 24 മുതല്‍ അടുത്ത പത്ത് ദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള എമിറേറ്റ്‌സ് വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായി കമ്പനി അറിയിച്ചു. മാത്രമല്ല പതിനാല് ദിവസത്തിനിടയില്‍ ഇന്ത്യയിലൂടെ യാത്ര നടത്തിയവര്‍ക്കും യുഎഇയില്‍ എവിടേക്കം യാത്ര ചെയ്യാന്‍ പറ്റില്ലെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി. വിലക്ക് മൂലം യാത്രാതടസ്സം നേരിട്ട യാത്രക്കാര്‍ റീബുക്കിംഗിനായി ട്രാവല്‍ ഏജന്റിനെയോ എമിറേറ്റ്‌സ് ഉപഭോക്തൃ സംരക്ഷണ കേന്ദ്രത്തെയോ ബന്ധപ്പെടണമെന്നും എമിറേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും പത്ത് ദിവസത്തിന് വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്ന സാഹചര്യത്തില്‍ സൗദി അറേബ്യയും യുഎഇയും കാനഡയുമടക്കം നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്
ഇന്ത്യയില്‍ ഗുരുതരമായ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അവിടെ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് അടക്കം കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് സിംഗപ്പൂരും വ്യക്തമാക്കി.