ഓഹരി വിപണി കുതിക്കുന്നു
മൂന്ന് ദിവസം, നിക്ഷേപകര്‍ക്ക് നേട്ടം 12 ലക്ഷം രൂപ
തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരിവിപണിയില്‍ കുതിപ്പ്
നിക്ഷേപകരുടെ സമ്പത്തിലുണ്ടാകുന്നത് വന്‍ വര്‍ധന
മുംബൈ: കേന്ദ്ര ബജറ്റിന്റെ ആവേശം തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണിയില്‍ തുടരുന്നു. ബിഎസ്ഇ സെന്‍സക്‌സ് 50250 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആദ്യമായാണ് ഇത്രയും ഉയരത്തില്‍ സെന്‍സക്‌സ് എത്തുന്നത്. നിഫ്റ്റിയാകെട്ട 14790 ലാണ് ബുധനാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ട്രാഡേവ്യാപാരം 50526 ലെവലിലേക്ക് വരെ കുതിക്കുകയുണ്ടായി.
1784 ഓഹരികള്‍ മുന്നേറ്റം നടത്തി. 1202 ഓഹരികള്‍ താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. 155 ഓഹരികളുടെവില മാറ്റമില്ലാതെ തുടര്‍ന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 1.83 ലക്ഷം കോടി ഉയര്‍ന്ന്് 198.45 ലക്ഷം കോടി രൂപയിലേക്ക് കുതിച്ചു. ചൊവ്വാഴ്ച്ച ഇത് 196.45 കോടിരൂപയായിരുന്നു. കഴിഞ്ഞ മൂന്ന്് ദിവസത്തിനുള്ളില്‍ ബിഎസ്ഇയിലെ ഓഹരികളുടെ വിപണിമൂല്യത്തിലുണ്ടായത് 12 ലക്ഷം കോടിരൂപയുടെ വര്‍ധനയാണ്.
ഫാര്‍മ, പിഎസ്‌യു, ഇന്‍ഫ്രാ ഓഹരികള്‍ മുന്നേറ്റം തുടരുകയാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്ന്് നിക്ഷേപ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. മേക്ക് ഇന്‍ ഇന്ത്യ, അടിസ്ഥാനസൗകര്യം, ഹെല്‍ത്ത് കെയര്‍, റിയല്‍റ്റി തുടങ്ങിയ മേഖലകളില്‍ ബജറ്റ് കാര്യമായ ഊന്നല്‍ നല്‍കിയത് വിപണിയില്‍ കുറച്ചുകാലത്തേക്ക് പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. തൊഴില്‍ സൃഷ്ടിക്കലിന് നല്‍കുന്ന പ്രാധാന്യവും ഗുണം ചെയ്തു. വളര്‍ച്ച തിരിച്ചുപിടിക്കാന്‍ ബജറ്റില്‍ പരമാവധി ശ്രദ്ധ നല്‍കുന്നുണ്ട് എന്നതാണ് ്‌വിപണിയെ ആവേശത്തിലാഴ്ത്തിയത്.