September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വൃക്കകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ കഴിക്കൂ ഈ അഞ്ച് ഭക്ഷണങ്ങള്‍

ആരോഗ്യപൂര്‍ണമായ ഭക്ഷണങ്ങള്‍ കഴിച്ചെങ്കിലേ മറ്റേത് അവയവങ്ങളെയും പോലെ ശരീരത്തിലെ വൃക്കകളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയുളളൂ. വൃക്കകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ പരിചയപ്പെടാം

ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് വൃക്കകള്‍. ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ അരിച്ചുമാറ്റുകയാണ് വൃക്കകളുടെ ജോലി. അതിനാല്‍ തന്നെ, ഇരു വൃക്കകളെയും ആരോഗ്യം സംരക്ഷിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആരോഗ്യപൂര്‍ണമായ ഭക്ഷണം കഴിക്കുകയാണ് മറ്റേത് അവയവങ്ങളെയും പോലെ വൃക്കകളുടെയും ആരോഗ്യം സംരക്ഷിക്കാനുള്ള മികച്ചതും ഏളുപ്പമുള്ളതുമായ വഴി. ആരോഗ്യമുള്ളവരെ സംബന്ധിച്ച് വൃക്കകളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്ന നിരവധി ഭക്ഷണങ്ങള്‍ ഉണ്ടെങ്കിലും വൃക്കകള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള തകരാറുകള്‍ നേരിടുന്നവര്‍ അസുഖവും അതുമൂലം വൃക്കയ്ക്കുണ്ടായ തകരാറും ചികിത്സകളും ഡയാലിസിസ് ചികിത്സയും കണക്കിലെടുത്ത് വേണം ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാന്‍. വൃക്കകളെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ ആണ് താഴെ.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

 

കോളിഫ്‌ളവര്‍

വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി, ഫോളേറ്റ്, അണുനാശക ഗുണങ്ങളുള്ള സംയുക്തങ്ങള്‍ അടങ്ങിയ ഇന്‍ഡോള്‍ പോലുള്ള മറ്റ് പോഷകങ്ങളും ധാരാളമായി അടങ്ങിയ ഒരു പച്ചക്കറിയാണ് കോളിഫ്‌ളവര്‍. മാത്രമല്ല, കോളിഫ്‌ളവറില്‍ ഫൈബറും ധാരാളമായി ഉണ്ട്. വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ പോഷകങ്ങള്‍ സഹായിക്കും.

മുട്ടയുടെ വെള്ള

വൃക്കകള്‍ക്ക് ഗുണം ചെയ്യുന്ന പ്രോട്ടീനാണ് മുട്ടയില്‍ ഉള്ളത്. ഇത് വൃക്കകളുടെ പ്രവര്‍ത്തനം എളുപ്പമുള്ളതാക്കുന്നു.

 

വെളുത്തുള്ളി

ഭക്ഷണങ്ങള്‍ക്ക് പ്രത്യേക രുചി നല്‍കുന്നതിന് ഉപയോഗിക്കുന്ന വെളുത്തുള്ളിയില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അണു നാശക ശേഷിയുള്ള വെളുത്തുള്ളിയില്‍ വൈറ്റമിന്‍ സി,  വൈറ്റമിന്‍ ബി6, സള്‍ഫര്‍ സംയുക്തങ്ങള്‍, മാംഗനീസ് എന്നിവയും അടങ്ങിയിരിക്കുന്നു.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

 

കാബേജ് 

എളുപ്പത്തില്‍ ദഹിക്കാത്ത നാരുകള്‍ ധാരാളമുള്ള കാബേജ് മല വിസര്‍ജ്യം സുഗമമാക്കാനും ദഹന വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു. വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി അടക്കമുള്ള നിരവധി ജീവകങ്ങള്‍ കാബേജില്‍ അടങ്ങിയിരിക്കുന്നു.

 

ഉള്ളി

വൈറ്റമിന്‍ സി, മാംഗനീസ്, വൈറ്റമിന്‍ ബി എന്നിവയുടെ മികച്ച സ്രോതസ്സാണ് ഉള്ളി. കുടലിലെ നല്ല ബാക്ടീരികള്‍ക്ക് ആവശ്യമായ പ്രിബയോട്ടിക് ഫൈബറും ഉള്ളിയില്‍ അടങ്ങിയിരിക്കുന്നു. ദഹന വ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഇതിലൂടെ സാധിക്കുന്നു.

Maintained By : Studio3