Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെസ്‌ല മോഡല്‍ 3 ലോകത്തെ ബെസ്റ്റ് സെല്ലിംഗ് പ്രീമിയം സെഡാന്‍

ബിഎംഡബ്ല്യു 3 സീരീസ്, മെഴ്‌സേഡസ് ഇ ക്ലാസ് കാറുകളെയാണ് ടെസ്‌ല മോഡല്‍ 3 പിന്തള്ളിയത്  

ലോകത്ത് ഏറ്റവുമധികം വിറ്റുപോകുന്ന പ്രീമിയം സെഡാന്‍ ഇപ്പോള്‍ തങ്ങളുടെ മോഡല്‍ 3 ആണെന്ന് ടെസ്‌ല പ്രഖ്യാപിച്ചു. ബിഎംഡബ്ല്യു 3 സീരീസ്, മെഴ്‌സേഡസ് ഇ ക്ലാസ് മോഡലുകളെയാണ് ടെസ്‌ല മോഡല്‍ 3 പിന്തള്ളിയത്. ഈ നേട്ടം കൈവരിക്കുന്നതിന് ചൈനയില്‍നിന്നുള്ള കയറ്റുമതി എക്‌സ്‌ക്യൂട്ടീവ് സെഡാനെ ഏറെ സഹായിച്ചു. ചൈനയില്‍ ഷാങ്ഹായ് പ്ലാന്റിലാണ് ടെസ്‌ല മോഡല്‍ 3 നിര്‍മിക്കുന്നത്. ഇവിടുത്തെ ഉല്‍പ്പാദനം സെഡാന്റെ വില്‍പ്പന വര്‍ധിക്കുന്നതിന് കാരണമായി. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ലോകത്തെ ബെസ്റ്റ് സെല്ലിംഗ് ഇലക്ട്രിക് കാറാണ് ടെസ്‌ല മോഡല്‍ 3. ഇതിനുപുറമേയാണ് ഇപ്പോഴത്തെ നേട്ടം.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

മൂന്നര വര്‍ഷത്തോളം മുമ്പാണ് ടെസ്‌ല മോഡല്‍ 3 സെഡാന്റെ ഉല്‍പ്പാദനം ആരംഭിച്ചത്. യൂറോപ്പില്‍ ഒരു ഫാക്റ്ററി പോലുമില്ലാതെയാണ് ലോകത്തെ ബെസ്റ്റ് സെല്ലിംഗ് പ്രീമിയം സെഡാനായി ടെസ്‌ല മോഡല്‍ 3 മാറിയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഓട്ടോമോട്ടീവ് വ്യവസായത്തിലെ ദീര്‍ഘകാല നേതാക്കളായ ബിഎംഡബ്ല്യു 3 സീരീസ്, മെഴ്‌സേഡസ് ഇ ക്ലാസ് കാറുകളാണ് പിന്നിലായിപ്പോയത്. ഇലക്ട്രിക് വാഹനത്തിന് ഈ വിഭാഗം കാറുകള്‍ക്കിടയിലെ നേതാവായി വളരാന്‍ കഴിയുമെന്നും ആന്തരിക ദഹന എന്‍ജിന്‍ കാറുകളേക്കാള്‍ വില്‍പ്പന നേടാന്‍ കഴിയുമെന്നും മോഡല്‍ 3 സെഡാന്റെ നേട്ടം തെളിയിക്കുന്നതായി ടെസ്‌ല പ്രസ്താവിച്ചു.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

2021 രണ്ടാം പകുതിയില്‍ ഷാങ്ഹായ് ഗിഗാഫാക്റ്ററിയില്‍ മോഡല്‍ 3 സെഡാന്റെ  ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചു. ചൈനയില്‍നിന്ന് യൂറോപ്പ്, ഏഷ്യ പസഫിക് വിപണികളിലേക്ക് കയറ്റുമതി ആരംഭിച്ചു. ഇതോടെ കൂടുതല്‍ ഡെലിവറി നടത്താന്‍ കമ്പനിക്ക് കഴിഞ്ഞു. മോഡല്‍ 3 സെഡാന്റെ അതേ വിജയം നേടാന്‍ മോഡല്‍ വൈ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് കഴിയുമെന്ന് കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കാറ്റഗറി ലീഡര്‍ മാത്രമല്ല, ആഗോളതലത്തില്‍ എല്ലാ സെഗ്‌മെന്റുകളിലെയും ബെസ്റ്റ് സെല്ലിംഗ് വാഹനമായി മോഡല്‍ വൈ മാറുമെന്നാണ് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം മോഡല്‍ വൈ മിഡ് സൈസ് എസ്‌യുവി ഡെലിവറി ചെയ്യാന്‍ കഴിയുമെന്ന് ടെസ്‌ല സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഇലോണ്‍ മസ്‌ക് നേരത്തെ പ്രസ്താവിച്ചിരുന്നു. നിലവില്‍ ആഗോള വാഹന വിപണിയിലെ ബെസ്റ്റ് സെല്ലിംഗ് കാറ്റഗറിയാണ് എസ്‌യുവി അഥവാ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനം. മോഡല്‍ 3 അടിസ്ഥാനമാക്കി നിര്‍മിച്ച എസ്‌യുവിയാണ് മോഡല്‍ വൈ. ഇരു മോഡലുകളും തമ്മില്‍ നിരവധി വാഹന ഘടകങ്ങള്‍ പങ്കുവെയ്ക്കുന്നു.

Maintained By : Studio3