മെയ് മുതല്‍ ടെലഗ്രാമില്‍ ഗ്രൂപ്പ് വീഡിയോ കോള്‍
പെയ്‌മെന്റ്‌സ് 2.0, ഷെഡ്യൂള്‍ഡ് വോയ്‌സ് ചാറ്റുകള്‍, വോയ്‌സ് ചാറ്റുകള്‍ക്ക് മിനി പ്രൊഫൈലുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈയിടെ അവതരിപ്പിച്ചിരുന്നു
ദുബായ്: ടെലഗ്രാം വോയ്‌സ് ചാറ്റ് ഫീച്ചറിന് അധികം വൈകാതെ വീഡിയോ സപ്പോര്‍ട്ട് ലഭിക്കും. ഇതോടെ മൈക്രോസോഫ്റ്റ് ടീംസ്, സൂം, ഗൂഗിള്‍ മീറ്റ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ശക്തമായ വെല്ലുവിളി ഉയര്‍ത്തും.
ടെലഗ്രാം സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പവല്‍ ഡുറോവ് ഇതുസംബന്ധിച്ച് തന്റെ ടെലഗ്രാം ചാനലില്‍ മെസേജ് പങ്കുവെച്ചു. മെയ് മുതല്‍ പുതിയ ഫീച്ചര്‍ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഗ്രൂപ്പ് വീഡിയോ കോളുകള്‍ക്കായി ടെലഗ്രാമിനെ ഉപയോഗിക്കാന്‍ കഴിയും. പെയ്‌മെന്റ്‌സ് 2.0, ഷെഡ്യൂള്‍ഡ് വോയ്‌സ് ചാറ്റുകള്‍, വോയ്‌സ് ചാറ്റുകള്‍ക്ക് മിനി പ്രൊഫൈലുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈയിടെ അവതരിപ്പിച്ചിരുന്നു.
ഗ്രൂപ്പ് കോളുകള്‍, സ്‌ക്രീന്‍ ഷെയറിംഗ്, എന്‍ക്രിപ്ഷന്‍, നോയ്‌സ് കാന്‍സലേഷന്‍, ഡെസ്‌ക്‌ടോപ്പ് സപ്പോര്‍ട്ട്, ടാബ്‌ലറ്റ് സപ്പോര്‍ട്ട് എന്നിവ ടെലഗ്രാമില്‍ ലഭിക്കുമെന്ന് പവല്‍ ഡുറോവ് വ്യക്തമാക്കി. ആധുനിക വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമില്‍ പ്രതീക്ഷിക്കുന്നതെല്ലാം ടെലഗ്രാം യുഐ, വേഗത, എന്‍ക്രിപ്ഷന്‍ എന്നിവയോടെ ഇനി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ഫീച്ചറുകള്‍ സൂചിപ്പിക്കുന്ന ഒരു ഹ്രസ്വ വീഡിയോ ക്ലിപ്പ് കൂടി പവല്‍ ഡുറോവ് ഷെയര്‍ ചെയ്തു.