ടെക്‌നോ ക്യാമോണ്‍ 16 പ്രീമിയര്‍ വിപണിയില്‍ : ഫ്‌ലിപ്കാര്‍ട്ടില്‍ ലഭിക്കും
1 min readവില 16,999 രൂപ
ന്യൂഡെല്‍ഹി: ടെക്‌നോ മൊബീല്‍ ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ‘ടെക്‌നോ ക്യാമോണ്‍ 16 പ്രീമിയര്‍’ സ്മാര്‍ട്ട്‌ഫോണിന് 16,999 രൂപയാണ് വില. ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്. ഗ്ലേസിയര്‍ സില്‍വര്‍ എന്ന ഏക കളര്‍ ഓപ്ഷനില്‍ ലഭിക്കും.
6.85 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. മാലിജി76 ജിപിയു സഹിതം മീഡിയടെക് ഹീലിയോ ജി90ടി പ്രൊസസറാണ് കരുത്തേകുന്നത്.
8 ജിബി റാം, 128 ജിബി സ്റ്റോറേജ് നല്‍കിയാണ് ടെക്‌നോ ക്യാമോണ്‍ 16 പ്രീമിയര്‍ വിപണിയിലെത്തിച്ചത്. മെമ്മറി കാര്‍ഡ് ഉപയോഗിച്ചാല്‍ 256 ജിബി വരെ വര്‍ധിപ്പിക്കാം.
പിറകില്‍ നാല് കാമറകളും മുന്നില്‍ രണ്ട് കാമറകളുമാണ് നല്‍കിയിരിക്കുന്നത്. 64 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 686 കാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. 48 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ ഉള്‍പ്പെടുന്നതാണ് മുന്നിലെ കാമറ സംവിധാനം.
സ്ലോ മോഷന്‍ വീഡിയോകള്‍, 4കെ റെക്കോര്‍ഡിംഗ്, അള്‍ട്രാ നൈറ്റ് വീഡിയോ, എഐ വീഡിയോ ബ്യൂട്ടി തുടങ്ങി വിവിധ കാമറ ഫീച്ചറുകള്‍ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും.
4,500 എംഎഎച്ച് ബാറ്ററി നല്‍കി. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സവിശേഷതയാണ്. ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കി കമ്പനിയുടെ ഹായ്ഒഎസ് 7.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഒരുവശത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കി. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.