ഹരിതഗൃഹ പുറംതള്ളല്‍ പുര്‍ണമായും ഇല്ലാതാക്കുമെന്ന് ടിസിഎസ്
1 min readമുംബൈ: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 2025 ഓടെ തങ്ങളുടെ സ്ഥാപനങ്ങളിലെ ഹരിതഗൃഹ വാതക പുറംതള്ളര്‍ 70 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു. 2030 ഓടെ പുറംതള്ളാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്തിടെ പ്രസിദ്ധീകരിച്ച സംയോജിത വാര്‍ഷിക റിപ്പോര്‍ട്ടില്‍, 2020 ഓടെ കാര്‍ബണ്‍ പുറംതള്ളല്‍ പകുതിയായി കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിച്ചതായും കമ്പനി പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, സ്കോപ്പ് 1, സ്കോപ്പ് 2 വിഭാഗങ്ങളിലെ ടിസിഎസിന്‍റെ കാര്‍ബണ്‍ പുറംതള്ളല്‍ 2007-08 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 61.6 ശതമാനം കുറഞ്ഞു. കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്ഫോളിയോയില്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ ചേര്‍ക്കുന്നതിലൂടെയും ഐടി സിസ്റ്റം പവര്‍ ഉപയോഗം കുറയ്ക്കുന്നതിലൂടെയും ഐഒടി പ്രയോജനപ്പെടുത്തുന്ന ടിസിഎസ് ക്ലവര്‍ എനര്‍ജിയുടെ ഉപയോഗത്തിലൂടെയും കാര്‍ബണ്‍ കാല്‍പ്പാടുകള്‍ കുറയ്ക്കാനായി. ഊര്‍ജ്ജ ഉപഭോഗം ക്രമീകരിക്കുന്നതിന് മെഷീന്‍ ലേണിംഗും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും പ്രയോജനപ്പെടുത്തുന്നു.
തങ്ങളുടെ കേന്ദ്രങ്ങളിലെ കാര്‍ബണ്‍ പുറംതള്ളലിനൊപ്പം ജീവനക്കാരുടെ യാത്രകളിലും ബിസിനസ് യാത്രകളിലും കൂടി കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ടിസിഎസ് ‘വിഷന്‍ 25ഃ25 ‘ നടപ്പാക്കുന്നത്.
പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ കൂടുതല്‍ ഉപയോഗിക്കുക, കാര്‍ബണ്‍ നീക്കംചെയ്യാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.