കടുത്ത മാനസിക സമ്മര്‍ദ്ദം മുടി കൊഴിച്ചിന് കാരണമാകുന്നതെങ്ങനെ?
1 min readസ്‌ട്രെസ് ഹോര്‍മോണ്‍ മുടിയുടെ മൂലകോശങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളാണ് മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നത്.
കടുത്ത മാനസിക സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന് കാരണമാകുന്നതിന് പിന്നിലെ ജൈവിക പ്രക്രിയ ഗവേഷകര്‍ കണ്ടെത്തി. മാനസിക സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന് കാരണമാകുമെന്ന മുന്‍ അനുമാനങ്ങള്‍ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍.
പ്രധാനപ്പെട്ട ഒരു സ്‌ട്രെസ് ഹോര്‍മോണ്‍ മുടിയിഴകളുടെ മൂലകോശങ്ങളെ വിശ്രമാവസ്ഥയിലേക്ക് നയിക്കുന്നുവെന്നും അതുകാരണം കോശങ്ങളും മുടിയും പുനരുജ്ജീവിക്കപ്പെടുന്നില്ലെന്
മാനസിക സമ്മര്‍ദ്ദം യഥാര്‍ത്ഥത്തില്‍ മൂലകോശങ്ങളുടെ പ്രവര്‍ത്തനം വൈകിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മുടിയിളകളുടെ മൂലകോശങ്ങള്‍ എത്ര തവണ പുനരുല്പ്പാദിപ്പിക്കപ്പെടണമെ
കടുത്ത മാനസിക സമ്മര്‍ദ്ദം മൂലം രോമകൂപങ്ങളുടെ മൂലകോശങ്ങള്‍ ദീര്‍ഘകാലം വിശ്രമാവസ്ഥയില്‍ തുടരുകയും പുതിയ കോശജാലങ്ങള്‍ പുനരുല്‍പ്പാദിപ്പിക്കപ്പെടാതെ ഇരിക്കുകയും ചെയ്യുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ അഡ്രീനല്‍ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടികോസ്റ്റിറോണ്‍ മൂലകോശങ്ങളില്‍ സ്‌ട്രെസ് പുനരവതരിപ്പിക്കുകയാണ് ചെയ്തത്. മനുഷ്യരില്‍ കോര്‍ട്ടിസോളാണ് സ്‌ട്രെസ് ഹോര്‍മാണായി അറിയപ്പെടുന്നത്.
സാധാരണഗതിയില്‍, പ്രായം കൂടുന്നതിനനുസരിച്ച് മുടിയുടെ വളര്‍ച്ച മന്ദഗതിയിലാകും മൂലകോശങ്ങള്‍ കൂടുതല്‍ കാലം വിശ്രമാവസ്ഥയില്‍ തുടരുന്നതാണ് അതിന് കാരണം. എന്നാല്‍ എലികളിലെ സ്‌ട്രെസ് ഹോര്‍മോണുകളെ നീക്കം ചെയ്തപ്പോള്‍ മൂലകോശങ്ങളിലെ വിശ്രമാവസ്ഥയുടെ ദൈര്‍ഘ്യം കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി. മാത്രമല്ല കോശങ്ങള്‍ അടിക്കടി വളര്‍ച്ചയുടെ ഘട്ടം പ്രാപിക്കുന്നതായും ജീവിതകാലത്തിലുടനീളം പ്രായവ്യത്യാസമില്ലാതെ മുടിയുടെ വളര്‍ച്ച സാധ്യമാക്കുന്നതായും ഗവേഷകര്‍ പരീക്ഷണത്തിലൂടെ കണ്ടെത്തി.