December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിശക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ 

1 min read

എനര്‍ജിക്കുറവ് ഒരു വ്യക്തിയുടെ മൂഡിനെയും ആരോഗ്യത്തെയും പല രീതിയില്‍ ബാധിക്കും. വിശപ്പ് തോന്നിയാല്‍ പെട്ടന്ന് ദേഷ്യം വരുന്നതും വിഷണ്ണനാകുന്നതും ഉന്മേഷക്കുറവ് അനുഭവപ്പെടുന്നതും ഒന്നിലും താല്‍പ്പര്യം തോന്നാതെ ക്ഷീണിതനാകുന്നതുമെല്ലാം സ്വാഭാവികമാണ്. എന്നു കരുതി എപ്പോഴും വയറ് നിറഞ്ഞിരിക്കുകയും പ്രായോഗികമായ ഒന്നല്ല. പലപ്പോഴും ജോലിത്തിരക്ക് മൂലമോ മറ്റ് പല കാരണങ്ങള്‍ കൊണ്ടോ വിശപ്പ് തോന്നുപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പറ്റിയെന്ന് വരില്ല. എന്നാല്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും വിശപ്പ് അനുഭവപ്പെടുമ്പോള്‍ ചെയ്യരുതാത്ത ചില കാര്യങ്ങള്‍ ഉണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ഇത്തരം കാര്യങ്ങള്‍ ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഉണ്ടാക്കുക.

നിര്‍ണായ തീരുമാനങ്ങള്‍ എടുക്കരുത്

വിശന്നിരിക്കുന്ന സമയം തീരുമാനങ്ങളെടുക്കുന്നതിനും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും അനുകൂലമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിശപ്പ് ചിന്താശേഷി കുറയ്ക്കുമെന്നും പെട്ടന്നുള്ള തീരുമാനമെടുക്കലിന് കാരണമാകുമെന്നുമാണ് നെതര്‍ലന്‍ഡിലെ അത്രട്ട് സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്. വിശന്നിരിക്കുമ്പോള്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റായിപ്പോയെന്ന് പിന്നീട് തോന്നിയേക്കാം. വിശപ്പിന്റെ ഹോര്‍മോണായ ഗെര്‍ലിന്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയും വിവേകത്തോടെ ചിന്തിക്കാനുള്ള ശേഷിയെ ബാധിക്കുകയും ചെയ്യുന്നത് കൊണ്ടാണിത്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

 

ഷോപ്പിംഗ് നടത്തരുത്

ഷോപ്പിംഗിന് പോകുന്നതിന് മുമ്പ് ഭക്ഷണം കഴിച്ചില്ലെങ്കില്‍ കീശ കാലിയാകുമെന്നാണ് ചില ഗവേഷണങ്ങള്‍ പറയുന്നത്. വിശപ്പ് അടക്കിവെച്ച് ഷോപ്പിംഗ് നടത്തുന്നവര്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ക്കായി അമിതമായി പണം ചിലവഴിക്കുമെന്നാണ് പറയപ്പെടുന്നത്. വിശന്നിരിക്കുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കാന്‍ പോകുന്നവര്‍ കാര്‍ബോഹൈഡ്രേറ്റും മധുരവും കൂടുതലായി അടങ്ങിയ സാധനങ്ങള്‍ വാങ്ങുമെന്നും പഠനങ്ങള്‍ പറയുന്നു. ആ സമയത്ത് നമുക്ക് അത്തരം ഭക്ഷണസാധനങ്ങള്‍ കഴിക്കണമെന്ന ആഗ്രഹം വരുന്നത് കൊണ്ടാണത്.

 

വാക് തര്‍ക്കങ്ങള്‍ ഒഴിവാക്കുക

എത്ര ദേഷ്യം തോന്നിയാലും വിശന്നിരിക്കുന്ന സമയത്ത് മറ്റൊരാളുമായി, പ്രത്യേകിച്ച് പങ്കാളിയുമായി വാക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. പകരം എന്തെങ്കിലും കഴിച്ച് കുറച്ച് നേരം സമാധാനത്തോടെ ഇരുന്ന് ആലോചിച്ചതിന് ശേഷം അവരുമായി സംസാരിക്കുക. വിശപ്പ് തോന്നുമ്പോള്‍ തലപ്പോറിന് വ്യക്തതോടെ ചിന്തിക്കാനുള്ള ശേഷി കുറയുകയും അനാവശ്യ കാര്യങ്ങള്‍ക്ക് പൊട്ടിത്തെറിക്കാനുള്ള പ്രവണത കൂടുകയും ചെയ്യും.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

 

വ്യായാമവും വേണ്ട

വയറിനുള്ളില്‍ ഒന്നും ഇല്ലാതെ വ്യായാമം നടത്തിയാല്‍ ശരീരത്തിലെ അധിക കൊഴുപ്പ് പെട്ടന്ന് ഇല്ലാതാക്കാമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ അത് അബദ്ധമാണെന്ന് മാത്രമല്ല, പലപ്പോഴും ഇതിന് നേര്‍ വിപരീതമായിരിക്കും സംഭവിക്കുക. വയറ് കാലിയാക്കിയുള്ള വ്യായാമം നമ്മുടെ പ്രകടനത്തെ ബാധിക്കുകയും വ്യായാമം മന്ദഗതിയിലാക്കുകയും ചെയ്യും. മാത്രമല്ല, എനര്‍ജിക്കുറവ് കാരണം അപകടസാധ്യതകളും വര്‍ധിക്കും. മികച്ച ഫലം ലഭിക്കുന്നതിന് ഏത് തരത്തിലുള്ള വ്യായാമവും ചെയ്യുന്നതിന് മുമ്പായി ആവശ്യത്തിന് ആഹാരം കഴിക്കണം.

 

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

എരിവും പുളിയുമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കാം

നല്ലപോലെ വിശന്നിരിക്കുമ്പോള്‍ എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് അമാശയസ്തരത്തിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും പിന്നീട് വയറെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. അത്തരം ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ വിശപ്പില്ലാത്ത സമയത്ത് അവ കഴിക്കുക. മാത്രമല്ല വെറുംവയറില്‍ മദ്യം കഴിക്കുന്നത് തീര്‍ത്തും ഒഴിവാക്കണം. അത്തരം സമയങ്ങളില്‍ വളരെ പെട്ടന്ന്് മദ്യ്ം തലച്ചോറിനെ ബാധിക്കും.

Maintained By : Studio3