വാക്‌സിന്‍ ദേശീയത ദരിദ്ര രാഷ്ട്രങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണത്തെ ബാധിക്കും: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി
1 min readആഗോള വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഡാര്‍ പൂനാവാലയുടെ പ്രതികരണം
രാജ്യങ്ങളുടെ വാക്‌സിന്‍ ദേശീയത ദരിദ്ര, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് രണ്ട് ബില്യണ്‍ ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതി അവതാളത്തിലാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡാര്‍ പൂനാവാല. ഗ്ലോബല്‍ ന്യൂസ് വയറിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യങ്ങള്‍ വാക്‌സിന്‍ വിതരണത്തില്‍ പിശുക്ക് കാട്ടുകയാണെന്നും കൂടുതല്‍ വാക്‌സിനുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ വസ്തുക്കളുടെ ലഭ്യതയ്ക്ക് നിയന്ത്രണമേര്പ്പെടുത്തിയിരിക്
തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ വാക്‌സിനുകളാണ് നിലവില്‍ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പൂനാവാല വ്യക്തമാക്കി. ആവശ്യകത കൂടുമ്പോള്‍ ഉല്‍പ്പാദന ശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്തേണ്ടി വരും. ആദ്യ മാസങ്ങളില്‍ ഇന്ത്യയിലേക്കും രോഗതീവ്രത കൂടുതലുള്ള മറ്റ് ചില രാജ്യങ്ങള്‍ക്കുമുള്ള വിതരണത്തിന് ഊന്നല്‍ നല്‍കാനായിരുന്നു തങ്ങള്‍ക്ക് കിട്ടിയ നിര്‍ദ്ദേശമെന്നും പൂനാവാല വ്യക്തമാക്കി.
ലോകമെമ്പാടും തുല്യതയോടെയുള്ള വാക്‌സിന്‍ വിതരണം ഉറപ്പാക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന കോവാക്‌സ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന വാക്‌സിനുകളുടെ പകുതിയിലേറെയും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് നല്‍കുന്നത്. മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി പ്രതീക്ഷിച്ച നിലവാരത്തിലെത്താന്‍ രണ്ട്, മൂന്ന് മാസമെങ്കിലും വേണ്ടി വരുമെന്ന് പൂനാവാല പറഞ്ഞു. 2021ല്‍ രണ്ട് ബില്യണ്‍ ഡോസെന്ന ലക്ഷ്യം വെല്ലുവിളിയാണെന്നും ഇതില്‍ മാസങ്ങളുടെ താമസമുണ്ടായേക്കാമെന്നും പൂനാവാല സൂചന നല്‍കി.
ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കമ്പനിക്ക് നിര്‍ദ്ദേശമുണ്ടെന്നും മറ്റ് രാജ്യങ്ങളും സര്‍ക്കാരുകളും ക്ഷമയോടെ കാത്തിരിക്കണമെന്നും കഴിഞ്ഞ മാസം പൂനാവാല ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം കാനഡയ്ക്ക് പറഞ്ഞ സമയത്ത് വാക്‌സിന്‍ ലഭ്യമാക്കുമെന്നും പൂനാവാല ഉറപ്പ് നല്‍കി.