Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാഹന നിര്‍മാണത്തില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് ഫോക്സ്വാഗണ്‍ ഇന്ത്യ

1 min read

കൊച്ചി: സ്കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിലെ ചകനിലുള്ള കമ്പനിയുടെ അത്യാധുനിക വാഹന, എഞ്ചിന്‍ നിര്‍മാണ കേന്ദ്രത്തിലെ ഉത്പാദനത്തിന്‍റെ എണ്ണത്തില്‍ പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിച്ചു. പൂനെയിലെ ചകന്‍ പ്ലാന്‍റില്‍ നിന്ന് 1.5 ദശലക്ഷം മെയ്ഡ്-ഇന്‍-ഇന്ത്യ വാഹനങ്ങളുടെ ഉത്പാദനം സ്കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ പൂര്‍ത്തിയാക്കി. 3,80,000 തദ്ദേശീയമായി നിര്‍മിച്ച എഞ്ചിനുകളുടെ ഉല്‍പ്പാദനമെന്ന നാഴികക്കല്ലും കമ്പനി മറികടന്നു. മേക്ക്-ഇന്‍-ഇന്ത്യ സംരംഭത്തില്‍ സ്കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യയുടെ പ്രതിബദ്ധത ഉറപ്പിക്കുന്നതാണ് ഈ നേട്ടം.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

ഫോക്സ്വാഗണ്‍ ടൈഗൂണ്‍, വെര്‍ടസ്, സ്കോഡ കുഷാക്ക്, സ്ലാവിയ ഉള്‍പ്പെടുന്ന ഇന്ത്യ 2.0 ശ്രേണിയില്‍ 3,00,000 യൂണിറ്റ് ഉത്പാദനമെന്ന നേട്ടവും സ്വന്തമാക്കി. ആഗോളതലത്തില്‍ 40 വിപണികളിലേക്ക് 30 ശതമാനത്തിലേറെ കാറുകള്‍ കയറ്റുമതി ചെയ്തത് څമേക്ക് ഇന്‍ ഇന്ത്യ, ഫോര്‍ ദ വേള്‍ഡ്چ എന്നതിന്‍റെ മികച്ച പ്രകടനമായി മാറി. 2009ലാണ് ചകന്‍ പ്ലാന്‍റില്‍ നിന്ന് ആദ്യത്തെ കാറായ സ്കോഡ ഫാബിയ പുറത്തിറക്കിയത്. ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്‍റെ ജനപ്രീയ മോഡലുകളായ ഫോക്സ്വാഗണ്‍ വെന്‍റോ, പോളോ, സ്കോഡ ഫാബിയ, റാപ്പിഡ് എന്നിവയും പ്രശസ്തമായ എംക്യുബി-എഒ-ഐഎന്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഫോക്സ്വാഗണ്‍ ടൈഗൂണ്‍, വെര്‍ടസ്, സ്കോഡ കുഷാക്ക്, സ്ലാവിയ എന്നീ പുതുതലമുറ മോഡലുകളും ഈ പ്ലാന്‍റില്‍ നിന്ന് ഇതുവരെ നിര്‍മിച്ചു. ഇന്ത്യന്‍ നിര്‍മ്മിത കാറുകളുടെ ഏറ്റവും മികച്ച നാല് കയറ്റുമതിക്കാരിലൊന്നും സ്കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യയാണ്.

  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള രംഗത്ത് സ്കോഡ ഓട്ടോയുടെ ഉല്‍പ്പാദന വൈദഗ്ധ്യത്തില്‍ ഇന്ത്യ ഒരു സുപ്രധാന പങ്കാളിയായി ഉയര്‍ന്നുവരുന്നുണ്ടെന്ന് സ്കോഡ ഓട്ടോ എ.എസ്. ബോര്‍ഡ് മെമ്പര്‍ ഫോര്‍ പ്രൊഡക്ഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് ആന്‍ഡ്രിയാസ് ഡിക്ക് പറഞ്ഞു. ഇന്ത്യയില്‍ തങ്ങളുടെ വിപുലീകരണ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുമ്പോള്‍ ‘പ്രാദേശികമായി നവീകരിക്കുക, ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുക’ എന്ന ദൗത്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. څആത്മനിര്‍ഭര്‍ ഭാരത്’ എന്ന ദൗത്യവുമായി ഒത്തുചേര്‍ന്ന് സമൂഹങ്ങള്‍ക്കുള്ളിലെ വളര്‍ച്ചയ്ക്കും സമ്പത്തിനും വഴിയൊരുക്കി വാഹന നിര്‍മ്മാണത്തിനുള്ള ആഗോള കേന്ദ്രമായി ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് സ്കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പിയൂഷ് അറോറ പറഞ്ഞു.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ
Maintained By : Studio3