Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആന്‍ഡമാന്‍ തീരത്ത് കണ്ടെത്തിയ മരുന്നുകളോട് പ്രതികരിക്കാത്ത  ‘സൂപ്പര്‍ബഗ്’ വന്‍ അപകടകാരി 

1 min read

കാന്‍ഡിഡ ഓറിസ് എന്ന, മരുന്നുകളോട് പ്രതികരിക്കാത്ത ഈ ജീവാണുവിന്റെ കണ്ടെത്തലിനെ നിര്‍ണായകമെന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. പ്രധാനപ്പെട്ട ആന്റി ഫംഗല്‍ ചികിത്സാരീതികളെ ചെറുക്കാന്‍ ശേഷിയുള്ളത് കൊണ്ടാണ് ഇതിനെ ‘സൂപ്പര്‍ബഗ്’ എന്ന് വിളിക്കുന്നത്

കോവിഡ്-19 പകര്‍ച്ചവ്യാധി ഇനിയും കെട്ടടങ്ങിയിട്ടില്ല. പല സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷം കണ്ടത് പോലെ കേസുകള്‍ വര്‍ധിച്ച് കൊണ്ടുമിരിക്കുന്നു. ഇതിനിടയിലാണ് മറ്റൊരു പകര്‍ച്ചവ്യാധിക്ക് തുടക്കമിട്ടേക്കാവുന്ന, തീര്‍ത്തും അപകടകാരിയായ ‘സൂപ്പര്‍ബഗി’ന്റെ സാന്നിധ്യം ശാസ്ത്രജ്ഞര്‍ ആന്‍ഡമാന്‍ തീരങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. മരുന്നുകളോട് പ്രതികരിക്കാത്ത, നിലവിലെ പ്രധാനപ്പെട്ട ആന്റി ഫംഗല്‍ ചികിത്സകളെ ചെറുക്കുന്ന കാന്‍ഡിഡ ഓറിസ്(സി.ഓറിസ്) എന്ന സൂക്ഷ്മാണുവിനെ ‘സൂപ്പര്‍ബഗ്’ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. മനുഷ്യരാശിക്ക് ഭീഷണിയാകുന്ന മറ്റൊരു മാരക പകര്‍ച്ചവ്യാധിക്ക് തുടക്കമിട്ടേക്കാവുന്ന ഈ സൂപ്പര്‍ബഗിന്റെ കണ്ടെത്തലിനെ ചരിത്രപരമായ കണ്ടെത്തലെന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.

എംബയോ എന്ന മെഡിക്കല്‍ ജേണലില്‍ ചൊവ്വാഴ്ചയാണ് സി.ഓറിസിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. കോവിഡ്-19 സ.ഓറിസ് പകര്‍ച്ചവ്യാധിക്ക്് വളരെ അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെല്‍ഹി സര്‍വ്വകലാശാലയിലെ ഡോ.അനുരാധ ചൗധരിയുടെ നേതൃത്വത്തിലുള്ള പഠനസംഘമാണ് ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ ദ്വീപുകളില്‍ സൂപ്പര്‍ബഗിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആന്‍ഡമാന്‍ ദ്വീപുകളിലെ എട്ടോളം സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച വെള്ളവും മണ്ണും ഉള്‍പ്പെട്ട 48 സാംപിളുകളില്‍ രണ്ടിടങ്ങളില്‍ നിന്നെടുത്ത സാംപിളുകളില്‍ നിന്ന് പഠനസംഘം സി.ഓറിസിനെ വേര്‍തിരിച്ചെടുത്തു. ആള്‍സാന്നിധ്യമില്ലാത്ത ചതുപ്പ് നിറഞ്ഞ ഒരു ഉപ്പ് പാടത്തിലും നിരവധിയാളുകള്‍ സന്ദര്‍ശിക്കുന്ന ഒരു ബീച്ചിലുമാണ് സി.ഓറിസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

  ഡിസ്പെയ്സിന്‍റെ ഏഷ്യയിലെ ആദ്യ കോംപിറ്റന്‍സ് കേന്ദ്രം തലസ്ഥാനത്ത്

ബീച്ചില്‍ കണ്ടെത്തിയ സി.ഓറിസ് ചതുപ്പ്‌നിലത്തില്‍ കണ്ടെത്തിയതിനെ അപേക്ഷിച്ച് പല മരുന്നുകളോടും പ്രതികരിക്കാത്തതും ആശുപത്രികളില്‍ കണ്ടുവരുന്ന സൂപ്പര്‍ബഗുമായി വളരെ അടുത്ത സാദൃശ്യം ഉള്ളവുമായുമാണെന്ന് ഡോ.അനുരാധ പറഞ്ഞു. അതേസമയം ഉപ്പ്പാടത്ത് കണ്ടെത്തിയ സി.ഓറിസ് മറ്റുള്ളവയെ അപേക്ഷിച്ച് മരുന്നുകളെ പ്രതിരോധിക്കുന്നവയല്ലെന്നും  ഉയര്‍ന്ന താപനിലയില്‍ വളരെ പതുക്കെ വംശവര്‍ധന നടത്തുന്നവയാണെന്നും പഠനസംഘം കണ്ടെത്തി. സൂപ്പര്‍ബഗിന്റെ വന്യമായ വകഭേദമായിരിക്കാമിതെന്ന സൂചനയാണ് ശാസ്ത്രലോകം നല്‍കുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരതാപനിലയുമായി ഈ സൂപ്പര്‍ബഗ് വകദേഭം ഇനിയും പൊരുത്തപ്പെടേണ്ടിരിക്കുന്നുവെന്ന് ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ മോളിക്യുലാര്‍ മൈക്രോബയോളജി, ഇമ്യൂണോളജി വിഭാഗം മേധാവിയായ ഡോ.ആര്‍തറോ കാസദേവാള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ ദ്വീപുകളില്‍ സൂപ്പര്‍ബഗ് സ്വാഭാവികമായി അതീജീവനം നടത്തുകയായിരുന്നുവെന്നോ അല്ലെങ്കില്‍ അവിടെ ഉത്ഭവിച്ചവയാണെന്നോ തെളിയിക്കാന്‍ പഠനത്തിന് സാധിച്ചിട്ടില്ല. സ്ഥിരമായി സന്ദര്‍ശകരെത്തുന്ന ബീച്ച് ആയതിനാല്‍ സന്ദര്‍ശകര്‍ മുഖേന സൂപ്പര്‍ബഗ് ഇവിടെ എത്താനുള്ള സാധ്യതയാണ് പഠനസംഘം മുന്നോട്ട് വെക്കുന്നത്.

  അപ്സ്റ്റോക്സ് ഇന്‍ഷുറന്‍സ് വിതരണ രംഗത്തേക്ക്

മുറിവുകളിലൂടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി മനുഷ്യരുടെ ത്വക്കില്‍ നിലനില്‍ക്കാന്‍ സി.ഓറിസിന് ശേഷിയുണ്ടെന്നും രക്തത്തില്‍ എത്തിക്കഴിഞ്ഞാല്‍, ഗുരുതരമായ രോഗാവസ്ഥയ്ക്കും സെപ്‌സിസ് എന്ന രക്തദൂഷ്യത്തിനും ഇവ കാരണമാകുമെന്നും ലോകാരോഗ്യ സംഘടന സൂപ്പര്‍ബഗിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പ്രതിവര്‍ഷം ലോകത്ത് 11 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണമാകുന്ന അവസ്ഥയാണ് സെപ്‌സിസ്. സി. ഓറിസ് മൂലമുള്ള അണുബാധയ്ക്ക് തുടക്കത്തില്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും പിന്നീടത് പനിയും വിറയലുമായി മാറുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരുന്നുകള്‍ ഫലപ്രദമല്ലാത്തതിനാല്‍ പലപ്പോഴും രോഗബാധിതരുടെ മരണത്തിലാകും അണുബാധ കലാശിക്കുക.

  ഫാസ്റ്റ്ട്രാക്ക് പാര്‍ട്ടി റെഡി വാച്ച് ശേഖരം: ഫ്ലീക്ക്

രക്തപ്രവാഹവുമായി ബന്ധപ്പെട്ട് ഗുരുതരമായ പല അണുബാധകള്‍ക്കും സി.ഓറിസ് കാരണമാകുമെന്ന് അമേരിക്കയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ പ്രിവെന്‍ഷന്‍ (സിഡിസി )വ്യക്തമാക്കിയിട്ടുണ്ട്. കത്തീറ്ററുകള്‍, ഫീഡിംഗ് ട്യൂബ്, ബ്രീത്തിംഗ് ട്യൂബ് എന്നിവ ആവശ്യമായി വരുത്തവരെ സൂപ്പര്‍ബഗ് വളരെ എളുപ്പത്തില്‍ ബാധിക്കുമെന്നും സിഡിസി പറഞ്ഞിട്ടുണ്ട്. പലതരത്തിലുള്ള ആന്റിഫംഗല്‍ മരുന്നുകളെ ചെറുക്കാന്‍ സൂക്ഷ്മാണുവിന് ശേഷിയുണ്ടെന്നതിനാല്‍ ഇവ മൂലമുള്ള അണുബാധ ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമാണെന്നും അന്തരീക്ഷത്തിലെ പല പ്രതലങ്ങളിലും ഇവ നിലനില്‍ക്കുമെന്നും ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

Maintained By : Studio3