January 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആര്‍മി കേന്ദ്ര ഫണ്ടിലേക്ക് 4.70 കോടി രൂപ സംഭാവന ചെയ്ത് എസ്ബിഐ

1 min read

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആര്‍മി കേന്ദ്ര ഫണ്ടിലേക്ക് 4.70 കോടി രൂപ സംഭാവന ചെയ്തു. മൊഹാലിയിലെ ഇന്ത്യന്‍ ആര്‍മി പാരാപ്ലെജിക് ഹോമിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥര്‍മാര്‍, വിമുക്തഭടന്മാര്‍ തുടങ്ങിയവരുടെ മറ്റ് അനുബന്ധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായുമാണ് പ്രധാനമായും ഈ സംഭാവന.

എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖര, ഡല്‍ഹിയിലെ സേനാ ആസ്ഥാനത്തു കരസേന തലവന്‍ ജനറല്‍ മനോജ് പാണ്ഡയേക്ക് ചെക്ക് കൈമാറി. എസ്ബിഐ ഡിഎംഡി പി. സി ഖാണ്ഡപാല്‍, എസ് ബി ഐ സിജിഎം ദേവേന്ദ്ര കുമാര്‍, ലെഫ്റ്റനന്റ് ജനറല്‍ സി. ബി. പൊന്നപ്പ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

  നഗരാസൂത്രണം സംയോജിത രീതിയിലേക്ക് മാറണം

”രാജ്യത്തുടനീളമുള്ള പ്രതിരോധമേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക, ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാനുള്ള പ്രതിബദ്ധതയില്‍ എസ്ബിഐ അഭിമാനിക്കുന്നു. അതിര്‍ത്തിയിലെ വീരന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിന് മൂല്യം കൂട്ടുന്ന ബാങ്കിംഗ് പരിഹാരങ്ങള്‍ നല്‍കാനും രൂപപ്പെടുത്താനും ഞങ്ങള്‍ തുടര്‍ച്ചയായി ലക്ഷ്യമിടുന്നു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന്‍ പണയം വയ്ക്കുന്ന ഈ വീരന്മാര്‍ക്ക് വേണ്ടി പരമാവധി ചെയ്യാന്‍, ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പ്രതിരോധ സേനയ്ക്ക് ഞങ്ങളുടെ കഴിവിന്റെ പരമാവധി പിന്തുണയും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.”, എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖര പറഞ്ഞു.

  നഗരാസൂത്രണം സംയോജിത രീതിയിലേക്ക് മാറണം

കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്തിനപ്പുറത്ത് രാജ്യത്തെ പ്രതിരോധ സേനയ്ക്ക് സേവനം നല്‍കുന്നതിന് എസ്ബിഐ പരമ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി എസ്ബിഐ 500-ലധികം ഡിഫന്‍സ് ഇന്റന്‍സീവ് ശാഖകള്‍ സ്ഥാപിച്ചിട്ടുള്ളത്. സമര്‍പ്പിത ഡിഫന്‍സ് ബാങ്കിംഗ് ഉപദേശകരേയും ബാങ്ക് നിയോഗിച്ചിട്ടുണ്ട്. ശാഖകള്‍, എടിഎമ്മുകള്‍, ഡിജിറ്റല്‍ ബാങ്കിംഗ് ചാനലുകള്‍ എന്നിവയുടെ വിപുലമായ ശൃംഖലയിലൂടെ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങളോടെ ഡിഫന്‍സ് സാലറി പാക്കേജിന് കീഴില്‍ വിപുലമായ ബാങ്കിംഗ് സേവനങ്ങളും ആനുകൂല്യങ്ങളും എസ്ബിഐ ലഭ്യമാക്കിയിട്ടുണ്ട്.

Maintained By : Studio3