എസ്ബിഐ മറ്റു ബ്രാഞ്ചുകളിലെ പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തി
1 min readമുംബൈ: നോണ്‍-ഹോം ബ്രാഞ്ചുകളില്‍ നിന്ന് ചെക്കുകള്‍, പിന്‍വലിക്കല്‍ ഫോമുകള്‍ എന്നിവയിലൂടെ പണം പിന്‍വലിക്കുന്നതിനുള്ള പരിധി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വര്‍ധിപ്പിച്ചു. സേവിംഗ്സ് ബാങ്ക് പാസ്ബുക്കിനൊപ്പം പിന്‍വലിക്കല്‍ ഫോം വഴി സ്വയം പണം പിന്‍വലിക്കുന്നതിനുള്ള പുതുക്കിയ പരിധി പ്രതിദിനം 25,000 രൂപയായി ഉയര്‍ത്തിയെന്ന് ബാങ്ക് വ്യക്തമാക്കി.
ഒരു ഉപഭോക്താവിന് സ്വയം ചെക്ക് വഴി പിന്‍വലിക്കാനാകുന്ന പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. മൂന്നാം കക്ഷി പണം പിന്‍വലിക്കല്‍ലില്‍ പ്രതിദിന ഉയര്‍ന്ന പരിധി 50,000 രൂപയായി ഉയര്‍ത്തി. മൂന്നാം കക്ഷികള്‍ വഴിയുള്ള പിന്‍വലിക്കലുകള്‍ ചെക്കുകളിലൂടെ മാത്രമേ അനുവദിക്കൂ, ഫോമുകള്‍ വഴിയുള്ള പണമിടപാട് അനുവദിക്കില്ല.
ഒരു മൂന്നാം കക്ഷിക്ക് ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കണം എങ്കില്‍, ആ മൂന്നാം കക്ഷിയുടെ കെവൈസി ആവശ്യമായി വരുമെന്നും ബാങ്ക് അറിയിച്ചു. പുതുക്കിയ പരിധികള്‍ സെപ്റ്റംബര്‍ 30 വരെ ബാധകമാകുമെന്നും എസ്ബിഐ ഒരു ട്വീറ്റില്‍ വ്യക്തമാക്കുന്നു. കോവിഡ് 19 മഹാമാരി കണക്കിലെടുത്ത് ഉപഭോക്താക്കളെ സഹായിക്കുന്നതിനാണ് പുതിയ നീക്കം.