വീണ്ടെടുപ്പ് വൈകും 2021-22ലെ വളര്‍ച്ചാ നിഗമനം 7.9% മാത്രമെന്ന് എസ്ബിഐ
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]എസ്ബിഐ റിപ്പോര്‍ട്ട് പ്രകാരം, ഇപ്പോള്‍ W ആകൃതിയിലാകും കൊറോണ പ്രതിസന്ധിയില്‍ നിന്നുള്ള വീണ്ടെടുപ്പിന്‍റെ യാത്ര[/perfectpullquote]
മുംബൈ: കോവിഡ് -19ന്‍റെ രണ്ടാം തരംഗവും അതിന്‍റെ ഫലമായുണ്ടായ നിയന്ത്രണങ്ങളും വീണ്ടും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്നുവെന്നും ഇത് സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പില്‍ വലിയ തിരിച്ചടി നല്‍കുന്നുവെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച കാഴ്ചപ്പാട് എസ്ബിഐ വെട്ടിക്കുറച്ചു.
ഏറ്റവും പുതിയ എസ്ബിഐ ഇക്കോറാപ്പ് റിപ്പോര്‍ട്ട് ഇന്ത്യയുടെ ജിഡിപിയില്‍ 7.9 ശതമാനം വളര്‍ച്ച മാത്രമാണ് നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത്. മുന്‍ നിഗമനത്തില്‍ 10.4 ശതമാനം വളര്‍ച്ച പ്രതീക്ഷിരുന്ന സാഹചര്യത്തിലാണിത്. കൊറോണ വ്യാപനം സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കിയ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേരിട്ട ഇടിവുമായുള്ള താരതമ്യം മൂലം ഈ വര്‍ഷം ഇരട്ടയക്ക വളര്‍ച്ച ഇന്ത്യക്കുണ്ടാകുമെന്നാണ് ആദ്യം സര്‍ക്കാരും റേറ്റിംഗ് ഏജന്‍സികളും പ്രത്യാശ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ രണ്ടാം തരംഗവും അതു നേരിടുന്നതില്‍ പ്രകടമായ അനിശ്ചിതാവസ്ഥകളും വീണ്ടെടുപ്പിനെ വൈകിക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
കോവിഡ് 19 നല്‍കിയ ഇടിവിന് ശേഷം V ആകൃതിയിലുള്ള വീണ്ടെടുപ്പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ എസ്ബിഐ റിപ്പോര്‍ട്ട് പ്രകാരം, ഇപ്പോള്‍ ണ ആകൃതിയിലാകും കൊറോണ പ്രതിസന്ധിയില്‍ നിന്നുള്ള വീണ്ടെടുപ്പിന്‍റെ യാത്രയെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
സര്‍ക്കാര്‍ പ്രഖ്യാപനം അനുസരിച്ച് ജൂലൈ പകുതി മുതല്‍ പ്രതിദിനം 1 കോടി പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കാനാകുമെന്ന പ്രതീക്ഷയെ എസ്ബിഐ മുഖവിലക്കെടുക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വളര്‍ച്ചാ നിഗമനം തയാറാക്കിയിട്ടുള്ളത്. വാക്സിനേഷനിലെ പ്രതിസന്ധി നീളുന്നത് വീണ്ടെടുപ്പ് കൂടുതല്‍ മാന്ദ്യത്തിലാക്കും.
ഇത്തവണ സമ്പദ്വ്യവസ്ഥയില്‍ കോവിഡ് 19 സൃഷ്ടിക്കുന്ന പ്രതിസന്ധി അസമമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഗ്രാമീണ മേഖലയുടെ ചെറുത്ത്നില്‍പ്പ് താരതമ്യേന ദുര്‍ബലമായിരിക്കും. കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച ആവശ്യകതകള്‍ക്കായുള്ള ചെലവിടലിലേക്ക് ഉപഭോക്താക്കള്‍ എത്തുന്നത് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളില്‍ കാര്യമായ മാറ്റം ഉണ്ടാക്കില്ലെന്നും എസ്ബിഐ റിപ്പോര്‍ട്ട് പറയുന്നു.
തിങ്കളാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയില്‍ 7.3 ശതമാനം സങ്കോചം രേഖപ്പെടുത്തി. 2020-21ലെ യഥാര്‍ത്ഥ ജിഡിപി 134.09 ലക്ഷം കോടിയില്‍ നിന്ന് 135.13 ലക്ഷം കോടി രൂപയായി പരിഷ്കരിച്ചതായി എസ്ബിഐ ഇക്കോവ്രാപ് രണ്ടാമത്തെ മുന്‍കൂര്‍ റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു.